അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി

1975 മാര്‍ച്ച് 22 ന് എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ജനനം. പിതാവ്: മല്ലികത്തൊടിയിൽ ഉസ്മാൻ. മാതാവ്: സനീറ എ.എ. മദ്‌റസത്തുൽ മുജാഹിദീൻ ഓറിയന്റൽ ഹൈ സ്‌കൂള്‍,
കൊച്ചിൻ കോളേജ്, അസ്ഹറുൽ ഉലൂം കോളേജ്, നദ് വത്തുൽ ഉലമാ ലഖ്നോ, ദഅവാ കോളേജ്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം (ആലിമിയ്യ)

വാടാനപ്പളി ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൽ , അധ്യാപകൻ , സർക്കാർ കരിക്കുലം കമ്മിറ്റി , LPSA ആയിരുന്നു. നിലവിൽ
അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ സീനിയർ ലക്ചറർ, HCI ചെയർമാൻ, വിക്ടറി എഡ്യുക്കേഷൻ ട്രസ്റ്റ് മെമ്പർ ,SCERT കരിക്കുലം കമ്മറ്റി അംഗം, അത്തദാമുൻ/ഇസ്ലാം പാഠശാല എഡിറ്റർ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
മലയാളം, അറബി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.
IPH പ്രസിദ്ധീകരിച്ച ബുഖാരി, തിർമുദി , വിജ്ഞാനകോശം, അറബി നിഘണ്ടു എന്നിവയുടെ പരിഭാഷ , എഡിറ്റിങ് , പ്രൂഫ് റീഡിങ് എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. ഭാര്യ: അൻസ, മക്കള്‍: അസ്വാല അൽഫിയ്യ, അസ്വീൽ അൽഫൈൻ, അമാൻ അസ്ലം.

ആദ്യ രാത്രിയിലെ കന്നി പ്രസംഗം

നമുക്കറിയാവുന്ന പല പകൽ മാന്യന്മാരുടെയും കുടുംബ ജീവിതം വളരെ ശോകമാണ്. നാടിനെ നന്നാക്കാൻ നടന്ന് സ്വന്തം വീടിനെ മറന്ന സാധുക്കൾ . താൻ ശീലിച്ച ശീലങ്ങളും നെഞ്ചിലേറ്റിയ...

അടുക്കളയിൽ നിന്നും ഒരു ഖുർആൻ വ്യാഖ്യാനം

വിവാഹം കഴിഞ്ഞ് പഠിച്ചതൊന്നും പിന്നെ ഓർക്കാൻ പോലും കഴിയാത്ത ഒരുപാട് പുരുഷ കേസരികളെയും മഹിളാ രത്നങ്ങളെയും നമുക്കറിയാം. അവരിൽ പലരും പിന്നെ മക്കൾ പഠിക്കുന്ന സ്കൂളിലോ കോളേജിലോ...

എല്ലാത്തിനും ഒരു സമയമുണ്ട് ഇക്കാക്ക

തിക്രീതിലെ കൊട്ടാര സമാനമായ വീട്ടിൽ നജ്മുദ്ദീൻ രാജകുമാരൻ ഒറ്റക്കാണ്. പിതാവ് ശാദി മരിച്ചിട്ട് വർഷങ്ങളായി. മൂത്ത സഹോദരൻ അസദുദ്ദീൻ പെണ്ണുകെട്ടി ഈജിപ്റ്റിന്റെ ഭാഗത്തേക്ക് മാറിത്താമസമാക്കി. ഉപ്പ പേരകുട്ടികളോടൊപ്പം...

പട്ടിണിയില്ലാത്ത പട്ടണം

ദേശാടനം ചെയ്യുന്ന സാഹിത്യകാരന്മാരുടെ സൃഷ്ടികളിലാണ് പലയിടത്തുമെത്തി പച്ചവെള്ളം കുടിച്ച് പൈദാഹം അടക്കിയിട്ടുള്ള അനുഭവ സാക്ഷ്യങ്ങൾ വായിച്ചിട്ടുള്ളത്. കിഴക്കും പടിഞ്ഞാറുമെല്ലാം അത്തരം അനുഭവങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ആരും പട്ടിണി...

അടയാത്ത ജനൽ

മസ്ജിദുന്നബവിയിൽ റൗദയിൽ നബിക്ക് സലാം ചെയ്ത് പുറകിലേക്ക് നോക്കിയാൽ നിങ്ങൾക്ക് ഒരു വലിയ ജനൽ കാണാം.1400 വർഷത്തിലേറെയായി അടയാത്ത ഒരു ജാലകം . ചരിത്രത്തിൽ ഒരുപ്പ മകൾക്ക്...

മനസ്സിന്റെ ധന്യതയിൽ ജീവിച്ചാൽ ഒറ്റമരണം വരിക്കാം

പ്രവാചകൻ (സ) ന്റെ ജീവചരിത്രത്തിൽ ഹിജ്റ വർഷം ഒമ്പതിന് വലിയ പ്രാധാന്യമാണുള്ളത്. ആമുൽ വുഫൂദ് അഥവാ നിവേദക സംഘ വർഷം എന്നാണ് ആകൊല്ലം സീറാ ഗ്രന്ഥങ്ങളിൽ അറിയപ്പെടുന്നത്....

മുൻകൂട്ടി ചെയ്തുവെക്കുക

  قدموا لأنفسكم നിങ്ങൾ നിങ്ങൾക്കുതന്നെ മുൻകൂട്ടി ചെയ്തുവെക്കുക 2: 223 വിശ്വാസി തനിക്കുവേണ്ടി മാത്രം ജീവിക്കുന്നവനല്ല; തന്റെ സംരക്ഷത്തിലുള്ളവരുടെയെങ്കിലും ഇഹപര വിജയങ്ങൾ ഉറപ്പിക്കേണ്ടത് അവന്റെ ബാധ്യതയാണ്....

അന്ന് നമ്മുടെ ദുഃഖം മൂന്ന് തരത്തിലായിരിക്കും

رَبِّ لَوْلَآ أَخَّرْتَنِىٓ إِلَىٰٓ أَجَلٍۢ قَرِيبٍۢ فَأَصَّدَّقَ وَأَكُن مِّنَ ٱلصَّٰلِحِينَ 'എന്റെ റബ്ബേ, അടുത്ത ഒരവധിവരേക്കും എന്നെ നീ പിന്തിച്ചുകൂടേ? - എന്നാൽ ഞാൻ...

Page 1 of 24 1 2 24

Don't miss it

error: Content is protected !!