Current Date

Search
Close this search box.
Search
Close this search box.

അംറുല്ലാഹിന്റെ വർത്തമാനങ്ങൾ

കൃഷിയും വെള്ളവുമില്ലാതെ തരിശായി കിടന്ന മരുഭൂമിയിൽ ഹാജറിനെയും മുലകുടി മാറാത്ത പൈതലിനേയും ഉപേക്ഷിച്ചപ്പോൾ ഇബ്രാഹീമി(അ)നോട് അവര് ചോദിച്ചത് : “ഇത് ചെയ്യാൻ റബ്ബ് നിങ്ങളോട് കൽപ്പിച്ചതാണോ?”
“الله أمرك بهذا؟!” എന്നായിരുന്നു. അതെയെന്ന് പറഞ്ഞപ്പോൾ അവരുടെ ധീരമായ പ്രഖ്യാപനം : “എങ്കിലവൻ ഞങ്ങളെ പാഴാകുവാൻ അനുവദിക്കില്ല.” എന്നായിരുന്നു എന്ന് ഹദീസ് – സീറാ ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു. (صحيح البخاري عن سعيد بن جبير، قال ابن عباس) വളർന്നു വലുതായ ഇസ്മാഈൽ ( അ ) ഉപ്പയുടെ സ്വപ്നം കേട്ടപ്പോൾ പ്രതികരിച്ചതും അതേ വാക്കുകളായിരുന്നു “പിതാവേ, അങ്ങയോടു കൽപ്പന ലഭിച്ചതുപോലെ ചെയ്യുവിൻ” ﴿يا أَبَتِ افعل ما تؤمر﴾.( 37: 102) പെറ്റുമ്മയിൽ നിന്ന് മക്കൾ അനന്തരമെടുക്കേണ്ടത് ഈ ധീരതയാണ്. ഇതല്ലാത്ത എന്തു ഭൗതിക വസ്തുവും ഭൂമിയിൽ തന്നെ തിന്നും അല്ലാതെയും രാസപ്രവർത്തനങ്ങൾക്കു വിധേയമാവുന്നതാണ്.

കുഞ്ഞിക്കാല് കാണാൻ പോവുന്നു എന്ന നിലയിലുള്ള സന്തോഷ വാർത്ത കേട്ട സാറഃ അത്ഭുതപരതന്ത്രയായപ്പോൾ മാലാഖമാർ ഓർമ്മിപ്പിച്ചതും ഇതേ കൽപ്പനയായിരുന്നു : ‘അല്ലാഹുവിന്‍റെ അംറിനെ /കല്‍പനയെപ്പറ്റി നീ അല്‍ഭുതപ്പെടുന്നുവോ?!’ ﴿قالوا أتعجبين من أمر الله﴾ (11:73)

അല്ലാഹുവിന്റെ അംറിനെ അക്ഷരാർത്ഥത്തിൽ നെഞ്ചിലേറ്റുന്നതാണ് ഇബ്രാഹീം – ഇസ്മാഈൽ – ഹാജർ –
സാറഃ ചരിത്രത്തിൽ നിന്നും നാം പഠിക്കേണ്ട ഹൈലേറ്റ്. ഖുർആനിലെ അംറുല്ലായുടെ അകവും പുറവും ഒരുപോലെ മനസ്സിലാക്കുവാനും ഓർമിക്കുവാനും ഈ ചരിത്ര ചത്വരത്തിൽ അല്പം നില്ക്കാനുള്ള അവസരമാണ് ദുൽഹജ്ജിലെ ആദ്യ പത്തു ദിവസം നമുക്ക് ലഭിക്കുന്നത്.

أمر الله /ربه എന്നിങ്ങനെ 100 ലേറെ ഇടങ്ങളിലായി ഈ അംറ് ഖുർആനിൽ നിറഞ്ഞു നിൽക്കുന്നു. ഉത്തരവ് , കൽപ്പന , നിർദ്ദേശം, കാര്യം, സംഗതി, വിഷയം, പ്രശ്നം എന്നീ അർഥങ്ങളിലെല്ലാം അംറ് എന്ന പദം ഖുർആനിൽ വന്നിട്ടുണ്ട്. ആത്യന്തിക “അംറ് ” അല്ലാഹുവിന്റെതാണെങ്കിലും അത് ആസൂത്രണം ചെയ്തു നടപ്പിൽ വരുത്താൻ അവൻ മലാഖമാരെയാണ് ഏല്പിച്ചിട്ടുള്ളത് എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത് :- ﴿فالمقسمات (51:4)/ فالمدبرات أمرا ﴾(79:5)

അല്ലാഹുവും അവൻറെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്ത്‌ കഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവൻറെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു. (33:36 )

﴿وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ﴾

ബലി അല്ലാഹുവിന്റെ കല്പനയാണ് ; നോമ്പും നമസ്കാരവും പോലെ തന്നെ. അതിന്റെ ആവശ്യകതയോ ആചാരപരതയോ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം വിശ്വാസി സമൂഹത്തിന് ഉണ്ടാവാൻ പാടില്ല എന്നും പ്രത്യുത وَيُسَلِّمُوا تَسْلِيمًا (65 :4) എന്ന നിലയിലാണ് നാമത്
അംഗീകരിക്കേണ്ടതു് എന്നുമാണ് ഉപരിസൂചിത ചരിത്രങ്ങളുടെ ആധുനിക വായന . അല്ലാതെ അവയെ
സ്വന്തം മനോവ്യവഹാരത്തിനനുസരിച്ച് വ്യാഖ്യാനിച്ച് മാനവികതയുടെ കപട മേലങ്കി ധരിക്കാനല്ല എന്ന സംഗതി
നാം മനസ്സിലാക്കുക.

റഫറൻസ് : കലിം തയ്യിബ് .കോം, സമീർ കാളികാവിന്റെ ഖുതുബകൾ

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles