Current Date

Search
Close this search box.
Search
Close this search box.

യൂറോപ്പ് അറബികൾക്ക് കടപ്പെട്ടിരിക്കുന്നു

പാശ്ചാത്യ ശാസ്ത്രജ്ഞർ പ്രകൃതിയെ പഠിച്ച് മനനം ചെയ്ത് കണ്ടെത്തിയതാണ് നിലവിലെ ശാസ്ത്രീയ സത്യങ്ങൾ എന്ന് ആർക്കെങ്കിലും തെറ്റായ ധാരണയുണ്ടെങ്കിൽ അത് തിരുത്തണം. അറബി-മുസ്ലിം ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളുള്ള പൗരാണിക പുസ്തകങ്ങൾ നോക്കി മോഷ്ടിച്ചവയാണവയിലധികവുമെന്ന് മധ്യ പൗരസ്ത്യ കാലത്തെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ന്യൂട്ടൺ നല്ല ഉദാഹരണമാണ്, ഓക്സ്ഫോർഡിലെത്തിയ പഴയ അറബി കിതാബ് അത് പോലെ കോട്ടി മാറ്റിയതാണ് ന്യൂട്ടന്റെ പല ‘കണ്ടെത്തലുകളും’. ചലന സിദ്ധാന്തങ്ങൾ ഇപ്പറഞ്ഞ ഐസക് ന്യൂട്ടൻ കണ്ടെത്തിയത് മുസ്‌ലിം പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ നിന്നായിരുന്നു. അദ്ദേഹം തന്റെ ഒന്നാം ചലന സിദ്ധാന്തം ഇബ്നു സീനയുടെ الإشارات والتنبيهـات ൽ നിന്നും, രണ്ടും മൂന്നും ചലന സിദ്ധാന്തങ്ങൾ ഖുർആൻ വ്യാഖ്യാതാവ് ഫഖ്‌റുദ്ദീൻ റാസിയുടെ المباحث المشرقية في علم الإلهيات والطبيعيات ൽ നിന്നും അടിച്ചുമാറ്റിയതാണെന്ന് ഈയിടെയാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞത്. അതിന്റെ അരികി ( Margin )ലുള്ള കൈയെഴുത്ത് ഇംഗ്ലീഷ് വിവർത്തന( ഫോട്ടോയിൽ കാണാം ) ത്തിലൂടെ പടിപടിയായി വികസിപ്പിച്ചവയാണ് ന്യൂട്ടന്റെ മറ്റു സിദ്ധാന്തങ്ങളും . അല്ലാതെ ഒരു നട്ടുച്ചക്ക് തന്റെ തലയിൽ ആപ്പിൾ താഴേക്ക് വീണപ്പോൾ ഝടുതിയിൽ എത്തിച്ചേർന്നവയല്ല ആ നിഗമനങ്ങളൊന്നും .

പ്രകാശത്തിന്റെ ഘടനയെക്കുറിച്ചായിരുന്നു തുടർന്നുള്ള ന്യൂട്ടന്റെ പഠനങ്ങൾ. നിറങ്ങളെക്കുറിച്ച് ബോയൽ എഴുതിയ പുസ്തകങ്ങളും കെപ്ലരുടെ എഴുത്തുകളും ന്യൂട്ടനെ വല്ലാതെ സ്വാധീനിച്ചു എന്നത് ശരിയാണ്. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോൾ പ്രിസം നിറങ്ങൾ ഉല്പാദിപ്പിക്കുന്നതായി ബോയൽ പ്രസ്താവിച്ചത് ന്യൂട്ടന് സ്വീകാര്യമാവാഞ്ഞത് ഉപരി സൂചിത അറബ് കൃതികളുടെ മാർജിൻ റീഡിങിലൂടെയാവാം. തുടർന്നദ്ദേഹം പരീക്ഷണങ്ങളിലൂടെ ബോയൽ സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ചു. മറ്റൊരു പ്രിസം തിരിച്ചുവച്ച് ആദ്യത്തെ പ്രിസത്തിൽനിന്നുത്ഭവിക്കുന്ന നിറങ്ങളെ വീണ്ടും കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശംതന്നെ സൃഷ്ടിച്ചു. പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങൾ ന്യൂട്ടന് വലിയ പ്രസിദ്ധി നേടിക്കൊടുത്തതിന് പിന്നിലും പ്രകാശശാസ്ത്രത്തിന്റെ (OPTICS) പിതാവായ ഇബ്നുൽ ഹൈസമിന്റെ കണ്ടെത്തലുകളുണ്ട് എന്ന് സൂക്ഷ്മ പരിശോധനയിൽ കണ്ടെത്താം.

അറബ് സുവർണ്ണ കാലഘട്ടത്തിലെ ശാസ്ത്രനേട്ടങ്ങൾ ഉപയോഗപ്പെടുത്തിയാണ് യൂറോപ്യൻ നവോത്ഥാനം ആരംഭിച്ചതെന്ന് പറഞ്ഞാൽ ആ വാക്കുകൾ അതിശയോക്തിയല്ല, പ്രത്യുത സ്ഥിരീകരിക്കപ്പെട്ട വസ്തുതയാകും. യൂറോപ്പുകാർ അറബ് രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്നത് ധാരാളം അറബി പുസ്തകങ്ങളായിരുന്നു. അവയിലധികവും യൂറോപ്പിലെ അക്കാലത്തെ ശാസ്ത്രത്തിന്റെ ഭാഷയായിരുന്ന അറബി ഭാഷയിൽ അവരുടെ നഗരങ്ങളിൽ അച്ചടിക്കുകയും പഠിപ്പിക്കുകയും ചെയ്തു. (ഉദാ: അൽ ഖാനൂൻ ഫിത്തിബ്ബ്).അറബി ഗ്രന്ഥങ്ങൾ ആശയ ചോരണം  ചെയ്യപ്പെട്ട വേറെയും ചില വഴികളുണ്ട്. അറബി ശാസ്ത്രജ്ഞരുടെ നേട്ടങ്ങളും കണ്ടെത്തലുകളും മോഷ്ടിച്ച് യൂറോപ്യൻ ശാസ്ത്രജ്ഞരുടെ പേരിൽ രേഖപ്പെടുത്തുന്ന പ്രവണതയാണ് ഇടക്കാലത്തുണ്ടായത്. യഥാർത്ഥത്തിൽ, യൂറോപ്യൻ ശാസ്ത്രജ്ഞർ തങ്ങളുടെ മൗലികമായ ഗവേഷണങ്ങളിലൂടെ പ്രകൃതിയെ അടിസ്ഥാനപരമായി പഠിക്കുകയായിരുന്നില്ല.പ്രത്യുത ആദ്യകാല അറബി പുസ്തകങ്ങളിൽ അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തിരഞ്ഞുപിടിച്ച് ആംഗലേയ ഭാഷയിൽ പുനരാവിഷ്കാരം നടത്തുക എന്നതാണ് അവരാകെ ചെയ്തത് . ആ ഗ്രന്ഥങ്ങളിലുണ്ടായിരുന്നത് തങ്ങളുടെ കണ്ടുപിടിത്തമായി പടിഞ്ഞാറ് പ്രസിദ്ധീകരിച്ചു. ഇബ്‌നുന്നഫീസിൻറെ രക്ത ചംക്രമണ കണ്ടുപിടുത്തം (Pulmonar Circulation ) മോഷ്ടിച്ച വില്യം ഹാർവേയെ പിടികൂടിയത് 1923 ൽ മാത്രമാണ്.യൂറോപ്പിലേക്ക് മുസ്‌ലിം സ്പെയിനിലെ അറിവുകൾ കട്ടുകടത്തിയ “വെളിച്ചക്കള്ളൻ ” റോജർ ബേക്കൺ എഴുതിയ ഓപസ് മേജസ്‌ൽ ഓപ്റ്റിക്സ് വിവരിക്കുന്ന മൂന്ന് അധ്യായങ്ങൾ വായിക്കാൻ നേരത്തെ സൂചിപ്പിച്ച ലോക പ്രസിദ്ധനായ ഇബ്നുൽ ഹൈസമിന്റെ كتاب المناظر /Book of Optics ആദ്യ അധ്യായം മാത്രം വായിച്ചാൽ മതി, അന്നു മുതലേ പാശ്ചാത്യൻ ഈച്ചക്കോപ്പിക്കാരനാണെന്ന് തിരിയാൻ .

അവലംബം :
1-المؤرخ تامر الزغاري
2- നിസാമി പുതുപൊന്നാനിയുടെ കുറിപ്പുകൾ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles