നിർമ്മിത /കൃത്രിമ ബുദ്ധി (Artificial intelligence, AI) എന്ന വാക്ക് യന്ത്രങ്ങളുടെ ബുദ്ധിയെ മാത്രമല്ല മനുഷ്യന്റെ
ബുദ്ധി പരിമിതിയേയും സൂചിപ്പിക്കുന്നു. “നിശ്ചയമായും മനുഷ്യന്‍, അക്രമകാരിയും, അറിവുകെട്ടവനുമാകുന്നു “(33:72) എന്ന ഖുർആനിൽ പരാമർശിക്കുന്ന വിവരക്കേടാണിത്.
പരിസ്ഥിതിയെ മനസ്സിലാക്കുവാനും മനുഷ്യബുദ്ധി പരാജയപ്പെടുന്നയിടങ്ങളിലെ പൂർണത കൈവരിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന നടപടികൾ കൈക്കൊള്ളുന്ന സംവിധാനങ്ങളെയാണ് ശാസ്ത്രലോകം AI കൊണ്ട് സൂചിപ്പിക്കുന്നത്.
ന്യൂ യോർക്കിൽ സ്ഥിതി ചെയ്യുന്ന ഐബിഎമ്മിന്റെ “വാട്സൺ” എന്ന കൃത്രിമ ബുദ്ധി യന്ത്രമാണ് ഈ മേഖലയിലെ ഇന്ന് ലഭ്യമായ ആദ്യ മികച്ച എഐ ഇഫക്റ്റ് . 1955-65 കാലഘട്ടത്തിൽ സ്ഥാപിതമായ AI പക്ഷേ 2015-ൽ ആണ് മനുഷ്യ ജീവിതത്തിന്റെ ഭാഗമായി തുടങ്ങിയത്. യാന്ത്രികമായി വികസിപ്പിക്കപ്പെട്ട ആൽഫാഗോ എന്ന കൃത്രിമ ബുദ്ധി ചെസ്സിനേക്കാൾ പ്രായോഗിക ബുദ്ധിവേണ്ട പ്രൊഫഷണൽ കൊറിയൻ ഗോ കളിക്കാരൻ ലീ സെഡോൾ ( ജനനം 2 മാർച്ച് 1983) നെ വിജയകരമായി പരാജയപ്പെടുത്തിയ ശേഷമാണ് വീണ്ടും ആഗോള ശ്രദ്ധ ആകർഷിച്ചു തുടങ്ങിയത് . എന്നാൽ പിന്നീട് 2016 – 22 കാലഘട്ടത്തിനിടയിലാണ് AI മനുഷ്യത്വത്തെ വംശനാശ ഭീഷണിയിലെത്തിക്കുന്നുവെന്ന് ഒരു കൂട്ടം പ്രമുഖ ഐ ടി വിദഗ്ധരും സൈബർ സിഇഒമാരും മുന്നറിയിപ്പ് നൽകിത്തുടങ്ങിയിട്ടുള്ളത് .
• ചാറ്റ് ജിപിടി സൃഷ്ടിച്ച ഓപ്പണൽ സിഇഒ സാം ആൾട്ട്മാൻ, “AI ഗോഡ്ഫാദർ” ജെഫ്രി ഹിന്റൺ എന്നിവരുൾപ്പെടെ 350-ലധികം AI ലുമിനറികൾ AI-യെ മനുഷ്യരാശിക്ക് തന്നെ അസ്തിത്വ ഭീഷണിയായി കാണുന്നു.
“ മഹാമാരികളും ആണവയുദ്ധങ്ങളും പോലുള്ള സാമൂഹിക അപകടസാധ്യതകൾക്കൊപ്പം AI-യിൽ നിന്നുള്ള വംശനാശത്തിന്റെ അപകടസാധ്യത ലഘൂകരിക്കുന്നത് ആഗോള മുൻഗണന ആയിരിക്കണമെന്ന് ഈ സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയുടെ മുന്നണിപ്പോരാളികൾ തന്നെ
പറയുന്നത്.
. തെറ്റായ വിവരങ്ങളുടെ വ്യാപനം, തൊഴിൽ നഷ്‌ടത്തിലൂടെയുള്ള കാര്യമായ സാമ്പത്തിക തകർച്ച, മനുഷ്യരാശിക്കെതിരായ നേരിട്ടുള്ള ആക്രമണങ്ങൾ എന്നിവയുൾപ്പെടെയുള്ള നാശം വിതയ്ക്കാനുള്ള AI-യുടെ സാധ്യതയെക്കുറിച്ചുള്ള മുൻനിര വിദഗ്ധരുടെ മുന്നറിയിപ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ഈ തുറന്ന് പറച്ചിലുകൾ എന്നോർക്കണം.
സർവശക്തനായ റബ്ബ് മനുഷ്യനെ ബുദ്ധിമാനാക്കി, ഭൂമിയിൽ അവന്റെ ഖലീഫ /പിൻഗാമിയാക്കി എന്ന സത്യം നാം മറക്കരുത്. ഭൂമിയിൽ നാശമുണ്ടാക്കുകയും രക്തം ചൊരിയുകയും ചെയ്യുന്ന മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് സൃഷ്ടിപ്പിന്റെ സമയത്ത് മാലാഖമാർ ചോദിച്ചപ്പോൾ, അല്ലാഹുവിന്റെ പ്രതികരണം :
‘നിശ്ചയമായും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം.’ (2:30.) എന്നായിരുന്നു. ഈ മറുപടിയിലൂടെ ഞാൻ അവനെക്കാൾ ഉത്തമനാണ് എന്ന ഉപരിവർഗ സുപ്രിമസി തിയറിയെ പൊളിച്ചടക്കിയതോടൊപ്പം അതിരുകടന്ന ബുദ്ധിയും ക്രമം തെറ്റിയ യുക്തിയും ഖുർആൻ പ്രശ്നവത്കരിക്കുക കൂടി ചെയ്തു എന്നതാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ കൊടുത്ത സൂക്തത്തിൽ നാം വായിച്ചത്.
പ്രപഞ്ചത്തിന്റെ രഹസ്യങ്ങളും നിയമങ്ങളും കണ്ടെത്താനുള്ള മനുഷ്യന്റെ കഴിവാണ് കൃത്രിമബുദ്ധി വികസിപ്പിച്ചെടുത്തത്. ചിന്ത സൃഷ്ടിക്കാനുള്ള കഴിവ്, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തൽ, പ്രപഞ്ച പ്രതിഭാസങ്ങളെ വ്യാഖ്യാനിക്കൽ, കാര്യങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കൽ, ജീവിതം വികസിപ്പിക്കാൻ സഹായിക്കുന്ന നിരവധി മാർഗങ്ങൾ കണ്ടുപിടിക്കൽ എന്നിവയ്ക്ക് ഉതകാത്ത ഏതു ബുദ്ധിയും അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നതും സർവ്വോപരി അറിവുകെട്ടതുമാകുന്നു എന്നാണ് AI കാമറകൾ കണ്ണുതുറന്നു തുടങ്ങിയപ്പോൾ മുതൽ കൂടുതൽ കൂടുതലായി നമുക്കു ബോധ്യപ്പെട്ടു തുടങ്ങിയത്.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE