Current Date

Search
Close this search box.
Search
Close this search box.

തിയേറ്റർ മസ്ജിദ്

ലണ്ടനിൽ ചരിത്ര പ്രസിദ്ധമായ ട്രോകാഡെറോ പള്ളിയായി പരിവർത്തിക്കപ്പെട്ടത് മുഖ്യധാരാ മാധ്യമങ്ങൾ മുക്കിയ വാർത്തയാണ്. ലണ്ടനിലെ ഷാഫ്റ്റ്‌സ്ബറി അവന്യൂവിലെ പിൻഭാഗത്തെ കവാടത്തിലൂടെ കവൻട്രി സ്ട്രീറ്റിലെ ഏറ്റവും വലിയ വിനോദ സമുച്ചയമായിരുന്നു ലണ്ടൻ ട്രോകാഡെറോ.

1823-ലെ ട്രോകാഡെറോ യുദ്ധത്തിൽ നിന്നാണ് ട്രോകാഡെറോ എന്ന പേര് ഉരുത്തിരിഞ്ഞത്, പാരീസിലെ പലൈസ് ഡു ട്രോകാഡെറോയിലൂടെ, ഫ്രഞ്ച് വിജയത്തിന്റെ പേരിലാണ് ഈ ബിൽഡിങ് അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ 1896-ൽ ഒരു റെസ്റ്റോറന്റ് കം മിനി ബാർ എന്ന നിലയിലാണ് നിർമ്മിക്കപ്പെട്ടത്. ഇടക്കാലത്ത് 1965-ൽ ചില പ്രത്യേക കാരണങ്ങളാൽ ഇത് അടച്ചുപൂട്ടിയിരുന്നു. 1996-ൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീഡിയോ-ഗെയിം ഓറിയന്റഡ് സെഗാവേൾഡ് എന്ന പേരിൽ ട്രോകാഡെറോ അറിയപ്പെട്ടു.

2011-ൽ രണ്ടാമത് അടച്ചുപൂട്ടുന്നതിന് മുമ്പ് അതിന്റെ സാങ്കേതിക കുതൂഹലം കുറയുകയും ആളുകൾ ശ്രദ്ധിക്കാത്ത മട്ടിലാവുകയും ചെയ്തപ്പോൾ “ഫൺലാൻഡ്” എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. എല്ലാത്തരം പ്രേക്ഷകരെയും കയ്യിലെടുക്കാനുള്ള തന്ത്രങ്ങൾ കൊണ്ടുവരികയും ചെയ്തു. തിയേറ്ററുകൾ, ഐ ടി ഹബ്ബുകൾ, കാസിനോകൾ, പബുകൾ തുടങ്ങി നിരവധി ടൂറിസ്റ്റ് കേന്ദ്രമായി ട്രോകാഡെറോ മാറി. അപ്പോഴേക്കും കെട്ടിടത്തിന്റെ കണ്ണായ ഭാഗം 2020 ൽ ഡിമാന്റുളള ഹോട്ടലായി വീണ്ടും മാറി. വീണ്ടും ചില നിയമ നടപടികൾക്ക് വിധേയമായ ട്രോകാഡെറോ ഒരു മലാവിയൻ – ഇന്ത്യൻ വേരുകളുള്ള ബിസിനസ് ടൈക്കൂൺ ആസിഫ് അസീസിന്റെ പുതിയ പദ്ധതിക്ക് വെസ്റ്റ്മിൻസ്റ്റർ സിറ്റി കൗൺസിലിന്റെ ആസൂത്രണ സമിതി അംഗീകാരം നൽകി. സാംസ്കാരിക കേന്ദ്രം, ‘ഇന്റർഫെയ്ത്ത് ഡയലോഗ് സെന്റർ എന്നിവക്കാണ്
അനുമതി.ട്രോകാഡെറോ സൈറ്റിന്റെ ബേസ്‌മെന്റ് ഏരിയയിൽ 250 പേർക്കും മുകളിലത്തെ നിലയിൽ 140 പേർക്കും മൊത്തം 390 പേർക്ക് നമസ്കരിക്കാവുന്ന ഒരു പ്രേയർ ഹാൾ, ഇസ്ലാമിക് സെൻറർ എന്നിവ തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയത്. വിവിധ ” നൈറ്റ് എക്സ്പ്ലോറിങ് ” സ്ഥാപനങ്ങൾക്ക് സമീപമുള്ള പള്ളിയുടെ സ്ഥാനത്തെക്കുറിച്ച് ചില മൗലവിമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ഏതായാലും എത്ര ചെലവായാലും തന്റെ ലക്ഷ്യം സാർഥകമായ സന്തോഷത്തിലാണ് ആസിഫ് അസീസ് . ഇതിനകം അതിന്റെ തുകയുടെ കാര്യത്തിൽ ബ്രിട്ടീഷ് സർക്കാരുമായി കരാറിൽ ഏർപ്പെട്ടു. ഈ കരാറിന്റെ അനുമതി സംബന്ധിച്ച് കോടതിയിൽ ഒരു ചെറിയ കേസ് ഉണ്ടായിരുന്നു. ഈ മാസം കോടതിയിൽ നിന്ന് അന്തിമ അനുമതി ലഭിച്ചു. കെട്ടിടം ഇസ്‌ലാമിക് സെന്ററാക്കി മാറ്റുന്നതിന് ഇന്റീരിയറിൽ പരിഷ്‌ക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അഥവാ സമുച്ചയത്തിലെ അനുമതി ലഭിക്കാത്ത ഭാഗങ്ങളിൽ നേരത്തെ സൂചിപ്പിച്ച പോലെ തീയേറ്ററുകളോ മറ്റോ ഉണ്ടായാൽ അതിന്റെ മതപരത എന്തായിരിക്കും എന്ന്  പണ്ഡിതന്മാർക്ക് ചർച്ചചെയ്യാൻ വകുപ്പുണ്ടെന്നർഥം.

റഫറൻസ് :
വിക്കിപ്പീഡിയ
ബി ബി സി 20/7/23
ഇന്ത്യാടുഡേ വേൾഡ് ഡസ്ക് 19/7/23

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles