Current Date

Search
Close this search box.
Search
Close this search box.

മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനത്തിന്റെ 100 ദിനങ്ങള്‍

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഓഗസ്റ്റ് 11-ന് 100 ദിവസം തികഞ്ഞിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി ഇന്റര്‍നെറ്റ് നിരോധിച്ചിട്ടും കഴിഞ്ഞ ദിവസം 100 ദിവസം പൂര്‍ത്തിയായി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട് – എന്നാല്‍, ഭാഗിക പുനഃസ്ഥാപനം എന്നാല്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ വളരെ ചെറിയ അനുപാതത്തിന്റെ ആവശ്യങ്ങള്‍ മാത്രമേ നിറവേറ്റുന്നുള്ളൂ എന്നാണ് ഇപ്പോള്‍ മണിപ്പൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

‘മണിപ്പൂരിലെ പൗരന്മാര്‍ക്ക് അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു’ എന്ന് പ്രസ്താവിച്ച് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ കഴിഞ്ഞ ദിവസം വിമര്‍ശനുമായി രംഗത്തെത്തിയിരുന്നു. ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ യഥാര്‍ത്ഥത്തില്‍ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ആളുകള്‍ക്ക് അവര്‍ കേള്‍ക്കുന്നത് സ്വതന്ത്രമായി പരിശോധിക്കാന്‍ കഴിയുന്നില്ലെന്നും റിസര്‍ച്ച് ആന്‍ഡ് അഡ്വക്കസി ഓര്‍ഗനൈസേഷന്‍ വാദിച്ചു.

‘മണിപ്പൂരിലെ പൗരന്മാര്‍ക്ക് അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്നതില്‍ ഞങ്ങള്‍ അങ്ങേയറ്റം ദുഃഖിതരും അസ്വസ്ഥരുമാണ്. സ്ഥിരീകരണത്തിനുള്ള ഒരു മാര്‍ഗവുമില്ലാതെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് ഇത് ഇടയാക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദിത്ത പ്രക്രിയയെ ഇത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു.’ സംഘടന പ്രസ്താവിച്ചു.

ക്രിസ്ത്യന്‍ കുക്കി ഗോത്രവും ഹൈന്ദവ വിശ്വാസത്തിലെ മെയ്‌തെയ്സും തമ്മിലുള്ള വംശീയ അക്രമത്തിന്റെ പിടിയിലമര്‍ന്ന വടക്കുകിഴക്കന്‍ സംസ്ഥാനത്ത് മെയ് 03 മുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയിരിക്കുകയാണ്. കലാപത്തില്‍ 180-ലധികം ആളുകള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.

 

https://twitter.com/internetfreedom/status/1689871549778542592/photo/1

Related Articles