Current Date

Search
Close this search box.
Search
Close this search box.

വാ മുഅതസ്വിമാഹ് , ലബ്ബൈക്ക യാ അഖ്സ്വാ

നിരാലംബയായ ഒരു ദരിദ്ര സ്ത്രീയുടെ കരച്ചിലിന് 90,000 പോരാളികളെ സഹായിക്കാനയച്ച ഒരു ചരിത്രമുണ്ട് ഇസ്ലാമിക ചരിത്രത്തിൽ.ബൈസന്റൈൻ സാമ്രാജ്യത്തിന് കീഴിലുള്ള പട്ടണമായ അമൂരിയയിലാണ് സംഭവം. ആരും സഹായിക്കാനില്ലാതിരുന്ന ശറാറ അലവിയ്യ എന്ന സ്ത്രീയാണ് ബൈസന്റൈൻ ചക്രവർത്തി തിയോഫിലി തൻ്റെ ഭൂമി പിടിച്ചടക്കി തന്നെ ബന്ധിയാക്കിയപ്പോൾ സഹായത്തിന് കരഞ്ഞ ആ സ്ത്രീ. പഴയ തുർക്കിയുടെ ഭാഗമായ അനാത്വൂലിലെ സബ്തറ പ്രവിശ്യയിലെ അമൂരിയ്യ ബൈസന്റൈൻ സേന കീഴടക്കുകയും
ശറാറ അടക്കമുള്ള മുസ്ലിംകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തടവറയിലേക് കൊണ്ടുപോകുമ്പോൾ അവരുറക്കെ അലറി വിളിച്ചു. “വാ മുഅതസ്വിമാഹ്!!!”وا معتصماه !!! (മുഅതസിമേ… രക്ഷിച്ചാലും ) .അവർ ഒച്ചയിൽ നിലവിളിക്കുകയിരുന്നു. ഏത് തടവറയിലേക്കാണ് താൻ പ്രേവേശിക്കുന്നതെന്നറിയില്ലെങ്കിലും കാതങ്ങൾക്കകലെയുള്ള തൻ്റെ ഭരണാധികാരിയെ കുറിച്ച പ്രതീക്ഷയും പ്രത്യാശയും വെച്ചുപുലർത്താൻ അന്നത്തെ സാധാരണ സ്ത്രീക്ക് പോലും കഴിഞ്ഞിരുന്നു എന്ന സംഗതിയാണ് ഇവിടെ എടുത്ത് പറയേണ്ടത്.

സ്ത്രീയുടെ നിലവിളി കേട്ട ഒരാൾ വിവരം ഉടൻ ഖലീഫയെ അറിയിക്കുകയായിരുന്നുവത്രെ. യാത്ര കഴിഞ്ഞ് വന്ന് ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോഴായിരുന്നു സംഭവം. താനും ആ പ്രകമ്പനം കേട്ടത് പോലെ എന്ന് പറഞ്ഞു കൊണ്ട് അപ്പോൾ തന്നെ പുറപ്പെടുകയായിരുന്നു മുഅതസ്വിം . അദ്ദേഹത്തിൻ്റെ മുഖം വിവർണ്ണമായി. ശബ്ദമിടറി , ഹൃദയമിടിപ്പ് കൂടി, ഉടൻ ഖലീഫയുടെ മറുപടി :- ലബ്ബൈകി യാ ഉഖ്താ !!لبيك يا أختاه!! കൊട്ടാരത്തിലെ ഭിത്തികളേയും ദർബാറിലെ മന്ത്രിമാരുടെ ഹൃദയങ്ങളേയും ഒരുപോലെ പ്രകമ്പനം കൊള്ളിക്കുമാറ് ഉച്ചത്തിലായിരുന്നു ആ വിളിയാളം. ഏതു രാഷ്ട്രവും റബ്ബിനെ പേടിയുള്ളവർ നയിക്കുമ്പോൾ അത് എങ്ങനെ മഹത്തരമാകുമെന്ന് നമ്മെ പഠിപ്പിക്കുന്നതാണീ സംഭവം.

1740 കിലോ മീറ്റർ അകലെയുള്ള ഖലീഫ യുദ്ധകാലാടിസ്ഥാനത്തിൽ അവിടെയെത്തി അനാത്വൂൽ അടങ്ങുന്ന അമൂരിയ്യയിലെത്തി സഹായമഭ്യർത്ഥിച്ച സ്ത്രീയെ നേരിട്ട് കണ്ട് “നാളെ റസൂലിൻ്റെ മുമ്പാകെ ഇതിന് സാക്ഷ്യം വഹിക്കണം സഹോദരീ ” എന്ന അഭ്യർഥന മതി അബ്ബാസിയ ഭരണകാലത്ത് സംഭവിച്ച മനുഷ്യ സഹജമായ ചരിത്ര പരതാ വീഴ്ചകൾ പൊറുക്കപ്പെടാൻ. സർക്കാർ സ്പോൺസർ ചെയ്ത ‘ഖൽഖുൽ ഖുർആൻ’ (ഖുർആൻ സൃഷ്ടിയാണെന്ന) വിഷയത്തിൽ ഇമാം അഹ്മദ് ബ്നു ഹമ്പലിനെ പീഡിപ്പിച്ചതടക്കം പൊറുക്കപ്പെടാൻ മുഅതസ്വിം അന്ന് ആ ചെയ്ത സൈനിക നടപടി തന്നെ മതി. അന്നു തന്നെ ജയിലിലകപ്പെട്ടവരെല്ലാം മോചിതരാവുകയും അമൂരിയ്യ ഇസ്ലാമിക ഖിലാഫതിൻ്റെ കൊടിക്കൂറക്ക് കീഴിൽ വരികയും ചെയ്തു.

ഇന്നും ഗസ്സയിലും പരിസര പ്രദേശങ്ങളിലും നമ്മുടെ കൂട്ടത്തിലെ രാജാക്കന്മാരെ ഓർത്ത് കരയുന്ന മാതാക്കളും കുഞ്ഞുമക്കളുമുണ്ടാവും !!പ്രതിസന്ധികളിൽ ഓടിയെത്തുമെന്ന് അവർ കരുതിയ അയൽരാജ്യങ്ങളിലെ മുസ്ലിം ഭരണാധികാരികളാരും പക്ഷേ ലബ്ബൈക യാ അഖ്സ്വാ പറയാനില്ല. അവരതെങ്ങാനും കേട്ടിരിന്നുവെങ്കിൽ തങ്ങൾ ഇന്നോളം ചെയ്തു പോയ വീഴ്ചകൾ തിരുത്താൻ ആ ഒരു വിളിയാളം തന്നെ മതിയാവുമായിരുന്നു .നാളെ റസൂലിൻ്റെ മുമ്പാകെ തങ്ങൾക്കനുകൂലമായി സാക്ഷ്യം വഹിക്കാൻ ആ ഒരു മറുപടി പര്യാപ്തമാവും. ഖുദ്സിനെ ഇസ്ലാമിൻ്റെ ശത്രുക്കൾക്ക് വിട്ട് കൊടുത്തിട്ട് എങ്ങനെയാണവർക്കെല്ലാം ഉമറുൽ ഫാറൂഖി (റ) ന്റെ ചാരത്തേക്ക് സ്വർഗത്തിലേക്ക് പോകാൻ കഴിയുക? ! സുൽത്താൻ സ്വലാഹുദ്ധീൻ അയ്യൂബിയുടേയും, അബ്ദുൽ ഹമീദ് രണ്ടാമൻ്റേയും മുഖത്തേക്ക് നോക്കാൻ അവർക്ക് കഴിയുമോ??!!

CE 838-ൽ, ഹിജ്‌റ 223 ലാണ് ഉപരിസൂചിത സംഭവം നടക്കുന്നത്. അബ്ബാസീ ഭരണാധികാരികളിൽ എട്ടാമനായ ധീരനായ മുഅതസ്വിമിൻ്റെ മുഴുവൻ പേര് അബൂ ഇസ്ഹാഖ് മുഹമ്മദ് അൽ-മുഅതസ്വിം ബില്ലാഹി ബിൻ ഹാറൂൻ ർറശീദ് ബിൻ മുഹമ്മദ് അൽ-മഹ്ദി ബിൻ അബ്ദില്ല അൽ-മൻസൂർ ബിൻ മുഹമ്മദ് ബിൻ അലി ബിൻ അബ്ദില്ല ബിൻ അൽഅബ്ബാസ് (180 – 227 AH / 796 – 842 CE ) എന്നായിരുന്നു. പിന്നീട് ഇസ്ലാമിക ലോകം ഇത്രമാത്രം ജനങ്ങളെ സ്നേഹിക്കുന്ന ഒരു ഭരണാധികാരിയെ കണ്ടിട്ടുണ്ടാവില്ല.

അവലംബം
1-വാ മുഅതസ്വിമാഹ് by കറം മുൽജിം കറം
2- മുഅതസ്വിമാഹ് by മുബാറക് അഹ്മദ്

Related Articles