Current Date

Search
Close this search box.
Search
Close this search box.

തലയിലെ നാല് ദ്രാവകങ്ങൾ- റബ്ബിൻ്റെ ദൃഷ്ടാന്തങ്ങൾ…

وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ നിങ്ങളില്‍ തന്നെയുമുണ്ട് ദൃഷ്ടാന്തങ്ങള്‍. എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?! (ദാരിയാത്: 21) أفلا تعقلون / أفلا تتفكرون നിങ്ങൾ ബുദ്ധിയുപയോഗി/ ചിന്തി /ക്കുന്നില്ലേ? എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ഖുർആൻ പറയുന്ന നമ്മിൽ തന്നെയുള്ള പല ദൃഷ്ടാന്തങ്ങളും നമ്മിൽ പലരും ശ്രദ്ധിക്കാതെ പോകുന്നു.

നമ്മുടെ തലയിൽ മാത്രം ഉല്പാദിക്കപ്പെടുന്ന നാല് തരം ദ്രാവകങ്ങളെ മാത്രം ഉദാഹരണത്തിന് എടുത്തു നോക്കുക:-

1– ഉമിനീർ saliva / spit : ഭക്ഷണപാനീയങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യാനും ആന്തരിക അവയവങ്ങളിലേക്ക് സ്വീകാര്യമാക്കാൻ ഉപയോഗിക്കുന്ന ദ്രാവകമാണത്. മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീര് അഥവാ തുപ്പൽ. സസ്തനികളിൽ ദഹനപ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതിൽ ഉമിനീര് അതിപ്രധാനമായ പങ്കാണു വഹിക്കുന്നത്. പലതരത്തിലുള്ള രോഗാണുക്കളുടേയും പാഷാണൗഷധ പദാർത്ഥങ്ങളുടേയും സാന്നിധ്യം ഉമിനീരിൽ കണ്ടെത്താനാവുമെന്നുള്ളതുകൊണ്ട് രോഗചികിൽസാരംഗത്തു ഉമിനീർപരിശോധന വ്യാപകമായും ഉപയോഗിക്കുന്നു.

2– കണ്ണുനീർ Tears :കണ്ണുകളിൽ നിന്നു വരുന്ന ആ ഉപ്പുവെള്ളമാണ് കണ്ണ് രണ്ടും വരണ്ടതാകുന്നത് തടയുന്നത്. കണ്ണ് വൃത്തിയായി ഇരിക്കുവാനും ഈർപ്പമുള്ളതായി നിലനിർത്താനും സഹായിക്കുന്നു. ദുഃഖം, സന്തോഷം മുതലായ വികാരങ്ങളുടെ ഉയർന്ന അവസ്ഥ കണ്ണുനീർ പുറപ്പെടുവിക്കും. കോട്ടുവാ ഇടുമ്പോഴും കണ്ണീർ വരാം. കരയിലെ മിക്ക സസ്തനികളും കണ്ണീർ പുറപ്പെടുവിക്കുമെങ്കിലും, പൊതുവേ മനുഷ്യർ മാത്രമാണ് കരയുന്നതായി കണക്കാക്കപ്പെടുന്നത്.

3-ശ്ലേഷ്മം Mucus : മൂക്കിൽ ഉല്പാദനം നടക്കുന്ന ഒട്ടുന്ന വെള്ളം. മൂക്കിൽ പൊടി കയറുന്നത് തടയുന്നതിന് റബ്ബ് സംവിധാനിച്ച സ്രവമാണത്.
ഏത് മൂക്കും സ്വാഭാവികമായും മ്യൂക്കസ് ഉത്പാദിപ്പിക്കുന്നു, ഇത് മൂക്കിലെ ഭാഗങ്ങൾ ഈർപ്പമുള്ളതാക്കാനും സംരക്ഷിക്കാനും സഹായിക്കുന്നു. നമ്മുടെ ശ്വസന സംബന്ധമായ അസുഖത്തെ ഏതാണ്ട് തടയുന്നത് അവയെ നനവോടെ നിലനിർത്തുന്ന ഈ ദ്രാവകമാണ്.

4– ചെവിക്കായം Earwax :ചെവികളിൽ കാണപ്പെടുന്ന കയ്പേറിയ ദ്രാവകം. ചെവികളെ പ്രാണികളിൽ നിന്ന് സംരക്ഷിക്കുന്നത് ചെവിയിലെ വാക്‌സ് അഥവാ ചെവിക്കായമാണെന്ന് നമുക്കെത്ര പേർക്കറിയാം ??!
ചെവിയിലെ വാക്‌സ് നീക്കാന്‍ ശ്രമിയ്ക്കുന്ന പലരുമുണ്ട്. ഇത് പലപ്പോഴും കേൾവിക്കുറവടക്കമുള്ള വലിയ അപകടത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنْفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ ഇത് സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ? ( ഫുസ്സിലത് :53 )

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles