Current Date

Search
Close this search box.
Search
Close this search box.

അറബിയും ഒട്ടകവും

ഒട്ടകത്തിന് ഇടം കൊടുത്ത അറബിക്കഥ നിങ്ങൾ കേട്ടു കാണും.. മരുഭൂമിയിൽ കൂടാരം കെട്ടി താമസിച്ച അറബിയോട് തണുപ്പുള്ള രാത്രിയിൽ ഒട്ടകം ചോദിച്ചു തണുപ്പിൽ നിന്ന് രക്ഷ നേടാൻ എന്റെ തല ഞാൻ ഒന്ന് ഉള്ളിൽ വെച്ചോട്ടെ.. അറബി സമ്മതിച്ചു.. ഒട്ടകം ആദ്യം തല വെച്ചു , പിന്നീട് കഴുത്ത് ഉള്ളിലാക്കി , അത് കഴിഞ്ഞ് കുറേശ്ശെ ശരീരം ഉള്ളിലാക്കി ഒടുവിൽ അറബിയെ ചവിട്ടി പുറത്തുമാക്കി.

ലോകത്തിന്റെ പല ഭാഗങ്ങളിൽ കിടന്ന ജൂതന്മാരെ ലോക രാജ്യങ്ങൾ ചേർന്ന് കൊണ്ട് വന്ന് ഒരിടത്താക്കി… ആ സ്ഥലം തിന്ന് തിന്ന് ഏകദേശം അവരുടെ കയ്യിലായി..ഫലസ്തീനികൾ ചിത്രത്തിൽ അവസാനം കാണുന്നത്ര ചുരുങ്ങി … തങ്ങളുടെ നാടും സംസ്ക്കാരവും സംരക്ഷിക്കാൻ ചെറുത്ത് നിൽക്കുന്നവർ തീവ്രവാദികളും അധിനിവേശം നടത്തി പിടിച്ചടക്കുന്ന ഇസ്രായേൽ മാന്യന്മാരും.

’48 ന് മുമ്പ് ഇതെല്ലാം ഫലസ്തീൻ ആയിരുന്നു. ഇപ്പോൾ ആ മൂലക്കുള്ള ചെറിയ മഞ്ഞ (ഗസ്സ ) കോർപറേഷന്റെ വലിപ്പം മാത്രമുള്ള പ്രദേശമാണ് സ്വതന്ത്ര ഫലസ്തീൻ . ബാക്കിയെല്ലാം ഇസ്രയേൽ പിടിച്ചടക്കിയതാണ് … ഗസ്സയുടെ താഴെ കാണുന്ന വലിയ മഞ്ഞ നിറത്തിലുള്ള പ്രദേശം ബീർ സബ്അ വരെ ഫലസ്തീനായിരുന്നു…. തെക്കൻ ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ ഏറ്റവും വലിയ നഗരമാണ് ബീർഷെബ.

ഇന്ത്യൻ പ്രധാനമന്ത്രിയടക്കം ആ ഒട്ടകത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. മഹാത്മാ ഗാന്ധിയുടെ കാലം മുതൽ ഇന്ത്യ ഫലസ്തീൻ ജനതയോടൊപ്പമായിരുന്നു. PLO ക്ക് ആദ്യമായി സ്വീകരണം നൽകിയതും ചുവന്ന പരവതാനി വിരിച്ചതും ഇന്ത്യയാണ്. NDA വന്നതിന് ശേഷമാണ് ഇസ്രയേലിന് ഇന്ത്യയിൽ ഫാൻസ് ഉണ്ടാവുന്നത്. ഇസ്രയേൽ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാനുള്ള തത്രപ്പാടിലാണ് കേന്ദ്രം.’48 ന് ശേഷം മാത്രം നിലവിൽ വന്ന ഇസ്രയേൽ എന്ന ചട്ടമ്പി രാഷ്ട്രത്തെ അംഗീകരിക്കാൻ കഴിയില്ല; UN ഈ വിഷയത്തിൽ പുനർ വിചിന്തനം നടത്തേണ്ടതുണ്ട്. പോരാടുന്ന ഹമാസിനൊപ്പമാണ് സത്യം . ഖുദ്സ് ജയിച്ചടക്കും വരെ ഈ പോരാട്ടം നിലയ്ക്കില്ല … ജൂത അധിനിവേശകരാണ് നാടു വിടേണ്ടത് .. യഥാർഥ മണ്ണിന്റെ അവകാശികളല്ല …

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles