Current Date

Search
Close this search box.
Search
Close this search box.

അറഫയിൽ ഉദിച്ച കൃഷ്ണതാരകം

സൗത്ത് ആഫ്രിക്കയിലെ പ്രസിദ്ധ ക്രിസ്ത്യൻ മിഷണറിയും പുരോഹിതനുമായ റവറന്റ് എബ്രഹാം റിച്ച്മണ്ടും ആയിരത്തോളം അനുയായികളും ഇസ്ലാം സ്വീകരിച്ച വാർത്ത രണ്ടു മാസമായി വൈറലാണ്.ഇബ്രാഹീം റിച്ച്മണ്ട് എന്ന് പേര് മാറിയ അദ്ദേഹം 15 വർഷമായി ദക്ഷിണാഫ്രിക്കയിൽ സീനിയർ വൈദികനായിരുന്ന റിച്ച്മണ്ടിന്റെ സ്വപ്നമാണ് സംഭവത്തിന്റെ തുടക്കം. മാലാഖ സമാനനായ ഒരു മനുഷ്യൻ സ്വപ്നത്തിൽ വന്ന് മുസ്ലീങ്ങൾ ധരിക്കുന്നത് പോലെ വെള്ള വസ്ത്രം ധരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ഈ സ്വപ്നം അതേപോലെ നാല് തവണ ആവർത്തിച്ചു..!! ആ സ്വപ്നമദ്ദേഹം തന്റെ അനുയായികളോട് പങ്ക് വെച്ചു. അവരെല്ലാം കൂട്ടത്തോടെ ഇസ്ലാമിൽ പ്രവേശിക്കുകയായിരുന്നു.!! മൂന്ന് മാസങ്ങൾക്ക് ശേഷം അദ്ദേഹം കണ്ട സ്വപ്നം അറഫയുടെ പശ്ചാത്തലത്തിൽ പുലർന്ന് കണ്ടപ്പോൾ അദ്ദേഹത്തിന് സ്വയം നിയന്ത്രിക്കാനായില്ല. അദ്ദേഹത്തിന്റെ വികാര നിർഭരമായ രംഗങ്ങൾ നാമെല്ലാം സോഷ്യൽ മീഡിയ സൈറ്റുകളിലും മറ്റും ആ രംഗങ്ങൾ കണ്ടു കഴിഞ്ഞിട്ടുണ്ടാവും !!.

സൗത്ത് ആഫ്രിക്കയിലെ ഒരു ലക്ഷം ക്രൈസ്തവ വിശ്വാസികളുള്ള ചാപ്പലിലെ പ്രധാന വൈദികനായിരുന്നു റിച്ച്മണ്ട് . ചാപ്പലിനോട് ചേർന്നായിരുന്നു അദ്ദേഹത്തിന്റെ താമസസ്ഥലം . അതിന്റെ ഉമ്മറത്തു വെച്ചാണ് തന്റെ അനുയായികളോട് വെളുത്ത വസ്ത്രം ധരിച്ച് വരാനാവശ്യപ്പെട്ടത്. അതു പ്രകാരം വന്ന ആയിരക്കണക്കിന് ആളുകൾ ഒരുമിച്ചാണ് ഇസ്ലാം സ്വീകരിച്ചത് പ്രഖ്യാപിച്ചതും ശഹാദത് ചൊല്ലിയതുമെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തത്.

ഈ വർഷത്തെ (1444 AH/2023 CE) ഹജ്ജിന് സൽമാൻ രാജാവിന്റെ അതിഥിയായി ഹജ്ജിന്റെ സന്തോഷം തേടി മക്കയിലെത്തി. അദ്ദേഹം തന്നെയാണ് ഈ ഹജ്ജിലെ താരവും.ചില അറബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതിന്റെ സാരമാണ് താഴെ:
ഇസ്ലാമാശ്ലേഷത്തിന് ശേഷം ജീവിതത്തിൽ കാര്യമായ പരിവർത്തനത്തിന് താൻ വിധേയനായെന്നും വിശ്വാസത്തിന് വ്യക്തികളിൽ ചെലുത്താൻ കഴിയുന്ന അഗാധമായ സ്വാധീനത്തെ അനുഭവിക്കാനായെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മനുഷ്യാത്മാവിനുള്ളിൽ നിലനിൽക്കുന്ന അതിരുകളില്ലാത്ത സാധ്യതകളെ ഹജ്ജ് ഭംഗിയായി ചിത്രീകരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പരിവർത്തനത്തിനും അതുവഴിയുണ്ടായ പ്രബോധന നേട്ടങ്ങൾക്കും കാരണം അല്ലാഹുവിന്റെ ഉൾവിളിയായിരുന്നു.

യഥാർത്ഥ ഹൃദയസാന്നിധ്യത്തോടെ നിന്നാൽ വെല്ലുവിളികളെ നിഷ്പ്രയാസം തരണം ചെയ്യാൻ കഴിയുമെന്ന ആശയവും അനുഭവവും അദ്ദേഹം പ്രകടിപ്പിച്ചു. നിങ്ങൾക്ക് ആത്മാർത്ഥമായ ഹൃദയം ഉണ്ടെങ്കിൽ, ഒന്നും ബുദ്ധിമുട്ടാവില്ലെന്നും അല്ലാഹുവിന്റെ ഉതവിയുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാഹു തന്റെ അനന്തമായ കാരുണ്യത്താൽ അദ്ദേഹത്തെയും അനുയായികളെയും സത്യ പാതയിൽ ഉറപ്പിച്ചു നിർത്തുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.

റഫറൻസ് :
https://www-albawaba-com
Al Jazeera channel 26/06/23

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles