Current Date

Search
Close this search box.
Search
Close this search box.

ഉറുദു, പേർഷ്യൻ, അറബിക്, സിന്ധി ഭാഷകൾ ഗുജറാത്ത് സിലബസിൽ നിന്ന് പുറത്ത്

അഹമ്മദാബാദ്: ഉറുദു, പേർഷ്യൻ, അറബിക്, സിന്ധി തുടങ്ങിയ ഭാഷകൾ രണ്ടാം ഭാഷയായി പോലും പരാമർശിക്കാത്ത പുതിയ സിലബസ്സാണ് ഗുജറാത്ത് സെക്കണ്ടറി ആൻഡ് ഹയർ സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് (ജിഎസ്എച്ച്എസ്ഇബി) അടുത്തിടെ സർക്കുലർ പുറത്തിറക്കിയത്. സംസ്കൃത ഭാഷ മാത്രമാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്ന രണ്ടാം ഭാഷ. അറബി പോലെ തന്നെ പേർഷ്യനും സംസ്കൃതവും ക്ലാസിക്കൽ ഭാഷകളാണ്. ഉറുദുവും സിന്ധിയും ഗുജറാത്തിൽ മുസ്ലിം സമൂഹം സംസാരിക്കുന്ന ഷെഡ്യൂൾഡ് ഭാഷകളാണ്.

പുതിയ സിലബസ് അനുസരിച്ച് സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർമാർ ആശയക്കുഴപ്പത്തിലാകുകയാണ് ചെയ്തിട്ടുള്ളത്. സർക്കുലർ സംബന്ധിയായി കൂടുതൽ വ്യക്തത വരുത്താൻ പല മാനേജർമാരും ബോർഡിന് കത്തെഴുതുകയും ചെയ്തു. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിലെങ്കിലും പഠിപ്പിക്കുന്ന ഭാഷകളാണിതെന്നും വർഷങ്ങളായി സർക്കാർ തന്നെ പരീക്ഷകൾ നടത്തുന്നതാണെന്നും സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്റെ കത്തിൽ പറയുന്നു. സർക്കുലറിൽ നിന്ന് ആകസ്മികമായി ഈ ഭാഷകൾ ഒഴിവായതാണോ അതോ ഈ ഭാഷകളുടെ അദ്ധ്യാപനം പൂർണമായും നിർത്തലാക്കിയോ എന്ന ആശയക്കുഴപ്പത്തിലാണെന്ന് തങ്ങളുള്ളതെന്ന് കത്തിൽ പറയുന്നു. സർക്കുലർ ഇറക്കിയതിന്റെ പ്രത്യേക സാഹചര്യം ബോർഡിന്റെ ഡയറക്ടർ വ്യക്തമാക്കുകയും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തുകയും വേണമെന്ന് മേനേജ്മെന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ ഈ വിഷയങ്ങൾ പഠിപ്പിക്കാൻ തുടങ്ങിയതായും സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ പറഞ്ഞു. ഈ സർക്കുലർ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുകയും വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുകയും ചെയ്യുന്നതുമായിപ്പോയി എന്നും അസോസിയേഷൻ വ്യക്തമാക്കി.

സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ശ്രീമാൻ ഭാസ്‌കർ പട്ടേൽ വിദ്യാഭ്യാസ ബോർഡ് ജോയിന്റ് ഡയറക്‌ടർക്ക് ഈ ഭാഷകൾ ഇല്ലാതാക്കുന്നതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് വിശദമായ കത്തയച്ചു. ഈ തീരുമാനം ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പട്ടേൽ ആശങ്കപ്പെട്ടു. ഇത് വിദ്യാർത്ഥികളുടെ ഭാഷാ പഠന തിരഞ്ഞെടുപ്പുകളും ഉപരിപഠന അവസരങ്ങളും ജോലി സാധ്യതകളും പരിമിതപ്പെടുത്തുന്നതായി എന്നും പട്ടേൽ വ്യക്തമാക്കി.

GSHSEB സർക്കുലർ പറയുന്നതനുസരിച്ച് 2023- 2024 അധ്യയന വർഷം മുതൽ പുതിയ വിഷയ ഘടന നടപ്പിലാക്കുമെന്നാണ്.സംസ്‌കൃതം മാത്രമേ പൗരസ്ത്യ ഭാഷാ വിഷയമായി അതിൽ പ്രത്യേകം പരാമർശിക്കുന്നുള്ളൂ. പട്ടേലിന്റെ ഉപരിസൂചിത കത്തിലെ ആശങ്കകളെ കുറിച്ച് GSHSEB ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കും വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അവലംബം : ടൈംസ് ന്യൂസ് നെറ്റ്‌വർക്ക്

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles