Current Date

Search
Close this search box.
Search
Close this search box.

റബ്ബിയും യാ റബ്ബിയും

ഖുർആനിൽ റബ്ബി ( എന്റെ റബ്ബേ ) എന്നയർഥത്തിലുള്ള വിളി എഴുപതിലേറെ തവണ വന്നിട്ടുണ്ട്. അറബി ഭാഷ നിയമ പ്രകാരം യാ പോലെയുള്ള വിളികൾക്ക് /vocative case അഥവാ നിദാ എന്നാണ് പറയുക. യാ / അ/ അയാ പോലെയുള്ള അക്ഷരങ്ങൾ കൊണ്ടാണ്
അത്തരം വിളികൾ പൊതുവെ നിർവ്വഹിക്കപ്പെടുക . അതിന് ശേഷം എന്തെങ്കിലും പ്രാർഥന / അഭ്യർഥന എന്നതാണ് ഭാഷാ ശൈലി. എന്നാൽ ഖുർആനിൽ റബ്ബി എന്ന് തുടങ്ങുന്ന പ്രാർഥനകളിൽ ഈ അക്ഷരങ്ങൾ ഒഴിവാക്കിയിരിക്കുന്നു. ഉദാ: ‏(رَبِّ اشْرَحْ لِي صَدْرِي ….)[طه 25 ] ‘എന്റെ റബ്ബേ! എന്റെ നെഞ്ചു എനിക്കു നീ വിശാലപ്പെടുത്തിത്തരേണമേ!

ഇവിടെയെല്ലാം റബ്ബി എന്ന വിളിക്കു ശേഷം ഒരു പ്രാർഥന ഉൾചേർന്നിരിക്കുന്നു. റബ്ബി എന്ന വിളിയോടെ പ്രാർഥിക്കുന്നയാൾക്ക് ലഭിക്കാനിരിക്കുന്ന ഉത്തരത്തിന്റെ പ്രതീക്ഷയിൽ റബ്ബിന്റെ സാമീപ്യം ബോധ്യപ്പെടുന്നു. വ്യാകരണ പ്രകാരമുള്ള അത്തരം അക്ഷരങ്ങളുടെ പോലും അകൽച്ചയില്ലാതെ നേർക്കു നേരെ റബ്ബി എന്ന വിളിയാണ് ഖുർആനിലധികം . അത്തരം സന്ദർഭങ്ങളിൽ മാത്രമാണ് യാ പോലെയുള്ള അക്ഷരങ്ങളില്ലാതെ ഖുർആനിൽ വിളി വന്നിട്ടുള്ളത് എന്നാണ് മുഫസ്സിറുകളുടെ വിശദീകരണം. എന്നാൽ രണ്ടേ രണ്ടു സന്ദർഭങ്ങളിൽ യാ റബ്ബി എന്ന് വന്നിരിക്കുന്നു ..

ഒന്ന് സൂറ: ഫുർഖാൻ 30 ൽ وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَٰذَا الْقُرْآنَ مَهْجُورًا റസൂല്‍ പറയുന്നു: ‘എന്റെ രക്ഷിതാവേ, എന്റെ ജനങ്ങള്‍ ഈ ഖുര്‍ആനെ വര്‍ജ്ജിക്കപ്പെട്ടതാക്കിക്കളഞ്ഞു!’.

മറ്റൊന്ന് സുഖ്റുഫ് 88 ൽ വന്ന وَقِيلِهِۦ يَـٰرَبِّ إِنَّ هَـٰٓؤُلَآءِ قَوْمٌ لَّا يُؤْمِنُونَ റസൂലിന്റെ വാക്കിനെപ്പറ്റിയും : ‘എന്റെ റബ്ബേ, ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ഒരു ജനതയാണ്!’
ഈ രണ്ടിടങ്ങളിലും പ്രാർഥനാ ഭാവമല്ല നിറഞ്ഞു നിൽക്കുന്നത്. പ്രത്യുത തന്റെ സമൂഹത്തെ കുറിച്ച പരിവേദനമോ പരാതിയോ ആണ് ,പ്രാർഥനയല്ല വന്നിട്ടുള്ളത്.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles