Current Date

Search
Close this search box.
Search
Close this search box.

ഇബ്‌റാഹിം ശംനാട്

പത്രപ്രവര്‍ത്തകനും എഴുത്തുകാരനും. 1960 ല്‍ കാസര്‍കോഡ് ജില്ലയില്‍ ചെംനാട് ജനിച്ചു. പിതാവ് സി.എച്ച്. അബ്ദുല്ല ഹാജി. മാതാവ് ബി.എം.ഖദീജബി. പ്രാഥമിക വിദ്യാഭ്യാസാനന്തരം ശാന്തപുരം അല്‍ ജാമിഅ, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജ് എന്നിവിടങ്ങളില്‍ തുടര്‍ പഠനം. അറബി, ഇസ്ലാമിക് പഠനത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം. ഇഗ്നൊയില്‍ നിന്ന് പി.ജി.ഡിപ്ളോമ ഇന്‍ ജര്‍ണലിസം. ഇസ്ലാമിക് ഡവലപ്മെന്‍്റെ ബാങ്ക് സംഘടിപ്പിച്ച കമ്മ്യുണിറ്റി ഡവലപ്മെന്‍്റെ് വര്‍ക്കഷോപ്പ്, ടോസ്റ്റ്മാസ്റ്റേര്‍സ് ഇന്‍്റെര്‍നാഷണല്‍ ജിദ്ദ ചാപ്റ്ററില്‍ നിന്ന് പ്രസംഗ പരിശീലനം, വിവിധ മന:ശ്ശാസ്ത്ര വിഷയങ്ങളില്‍ പരിശീനം. 1986 മുതല്‍ 1990 വരെ കുവൈറ്റ് യുനിവേര്‍സിറ്റിയില്‍ വിവിധ വകുപ്പുകളില്‍ ജോലി, അഞ്ച് വര്‍ഷം സീമെന്‍സ് സൗദി അറേബ്യയിലും കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ദബ്ബാഗ് ഗ്രൂപ്പിലും ജോലിചെയ്തുവരുന്നു. ഗള്‍ഫ് മാധ്യമം ആരംഭിച്ചത് മുതല്‍ ജിദ്ദ ലേഖകന്‍. പ്രവാചകനും കുട്ടികളുടെ ലോകവും, വധശിക്ഷ, എന്ത്കൊണ്ട് ഇസ്ലാം, സന്തോഷം ലഭിക്കാന്‍ മുപ്പത് മാര്‍ഗങ്ങള്‍ എന്നിവ വിവര്‍ത്തന കൃതികള്‍. പ്രവാസികളുടെ മാര്‍ഗദര്‍ശി എന്ന സ്വതന്ത്ര രചനയും പ്രസിദ്ധീകൃതമായി. ഗള്‍ഫ് മാധ്യമം, പ്രബോധനം വാരിക, മലര്‍വാടി, ആരാമം, ശബാബ്, ചന്ദ്രിക തുടങ്ങിയ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. www.islamonlive.in എന്ന വെബ്പോര്‍ട്ടലിലും എഴുതിവരുന്നു. ദബ്ബാഗ് ഗ്രൂപ്പ് കമ്പനി ലോങ്ങ് സര്‍വീസ് അവാര്‍ഡ്, കുവൈത്തില്‍ നിന്ന് സി.എം.സ്റ്റീഫന്‍ അവാര്‍ഡ്, തനിമ സാംസ്കാരിക വേദി അവാര്‍ഡ്, ഹാമിദലി ഷംനാട് .െക.എം.സി.സി. അവാര്‍ഡ് എന്നീ പുരഷ്കാരങ്ങളും ലഭിച്ചു. കുവൈത്ത്, ഇറാഖ്,ജോര്‍ദാന്‍, സൗദി അറേബ്യ, യു.എ.ഇ, ബഹറൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. തനിമ സാംസ്കാരിക വേദി, ജിദ്ദ, സെന്‍്റെര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍്റെ് ഗൈഡന്‍സ് ഇന്ത്യ, ജിദ്ദ ഇന്ത്യ മീഡിയ ഫോറം, ഗുഡ്വില്‍ ഗ്ളോബല്‍ ഇനിഷേറ്റിവ്, ജിദ്ദ, സൗഹൃദ വിചാര വേദി, ജിദ്ദയിലെ ചെംനാട് മഹല്ല് കമ്മിറ്റി, ശാന്തപുരം അലൂംനി, ആലിയ വെല്‍ഫയര്‍ ഫോറം എന്നിവയില്‍ സജീവ സാനിധ്യം. സൗജ നൂറുദ്ദീന്‍ സഹധര്‍മ്മിണി. ഹുദ ഇബ്റാഹീം, ഇമാന്‍, ഖദീജ, ഇല്‍ഹാം, മനാര്‍ എന്നിവര്‍ മക്കള്‍. മരുമക്കള്‍ കെ.എം.അബ്ദുല്‍ മജീദ്, അബ്ദുല്‍ നാഫി മാട്ടില്‍. വിലാസം: ഹിറ മന്‍സില്‍, മണല്‍, പി.ഒ.ചെംനാട്, കാസര്‍കോഡ് മൊബൈല്‍: 00966 50 25 180 18

Related Articles