Current Date

Search
Close this search box.
Search
Close this search box.

ആ കാലം കഴിഞ്ഞു

“അമേരിക്കയുടെ ആജ്ഞകൾ ചെറിയ രാജ്യങ്ങൾ അനുസരിക്കുന്ന രീതി നിലനിന്നിരുന്ന കാലം കഴിഞ്ഞു. തന്റെ അഭിമുഖത്തിനുള്ള സമയവും അവസാനിച്ചു.. താങ്കൾക്ക് പോവാം! “.

ലിൻഡൻ ബി. ജോൺസൺ (ഓഗസ്റ്റ് 27, 1908 – ജനുവരി 22, 1973) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയാറാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തന്റെ അൾജീര്യൻ സ്ഥാനപതിയെ വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്തം ഏല്പിച്ചു. ഫലസ്തീൻ ജനതയെ സഹായിക്കാൻ ഈജിപ്റ്റിനോടൊപ്പം നില്ക്കുന്ന സമീപനത്തിൽ നിന്ന് പിന്തിരിയണം. ഈജിപ്റ്റിന് കൊടുത്ത 47 യുദ്ധ വിമാനങ്ങൾ തിരിച്ചു വാങ്ങണം. നയതന്ത്ര പ്രാധാന്യമുള്ള ഈ ചർച്ചയുടെ പരിണതിയാണ് മുകളിൽ പറഞ്ഞത്. അധികം വൈകാതെ ലിൻഡന്റെ അമ്പാസിഡർ അൽജീരിയൻ പ്രസിഡൻഷ്യൽ ഓഫീസിൽ നിന്നും ഇളിഭ്യനായി ഇറങ്ങിപ്പോയി.

ആണത്തമുള്ള ആ പ്രസിഡന്റിന്റെ പേരാണ് ബൂ മദീൻ . ഹവ്വാരീ ബൂ മദീൻ മുഹമ്മദ് ബെൻ ബ്രാഹീം ബൂ ഖെറവ്ബ (1932-78) എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. ഫ്രഞ്ചു കോളനിയായിരുന്ന അൽജീരിയ സ്വാതന്ത്ര്യം നേടിയിട്ട് അപ്പോൾ അഞ്ച് വർഷം തികഞ്ഞിട്ടില്ലായിരുന്നു. അങ്ങനെയൊരു നവജാത രാജ്യത്തിന്റെ പ്രസിഡന്റാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതിനിധിയോട് ഇത്തരം ഒരു വർത്തമാനം പറയുന്നത് എന്ന കാര്യം സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് കഴിഞ്ഞ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്.

1967 ജൂൺ 5 ന് ഈജിപ്തിനെതിരെ ഇസ്രായേൽ ആരംഭിച്ച യുദ്ധത്തിൽ അന്നത്തെ ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസർ (1918-70) പ്രോട്ടോകോളുകൾ പാലിച്ച് ഫോണിൽ വിളിച്ചു. അറബ് ലോകത്തെ ഫലസ്തീൻ അനുകൂല നിലപാടും അറബ് ദേശീയതയും ശക്തമായിരിക്കുന്ന ഒരു ഘട്ടത്തിലാണ് അന്ന് മൊത്തം മുസ്ലിം രാഷ്ട്രങ്ങൾ .

“ഈജിപ്തിന്റെ ഒരു വിമാനം പോലും കേടുകൂടാതെയില്ല. ദയവായി കുറച്ച് യുദ്ധ വിമാനങ്ങൾ അയച്ചുതരിക.” ഇതായിരുന്നു ഗമാൽ അബ്ദുൽ നാസറിന് തന്റെ അസ്ഹർ യൂണിവേഴ്സിറ്റിയിലെ കൂട്ടുകാരനായ ബൂ മദീനോട് ആവശ്യപ്പെടാനുണ്ടായിരുന്നത്. ഉടൻ വന്നു സൗഹാർദ്ദപൂർവ്വമായ മറുപടി : “അൾജീരിയയുടെ കൈവശം ഇപ്പോൾ 47 യുദ്ധവിമാനങ്ങൾ മാത്രമേയുള്ളൂ. അത് മുഴുവൻ നിങ്ങളുടേതാണ്. അവ സ്വീകരിക്കാൻ ഈജിപ്ഷ്യൻ പൈലറ്റുമാരെ അയയ്ക്കുക. കാരണം അൾജീരിയൻ പൈലറ്റുമാർ ഇപ്പോഴും പരിശീലനത്തിന്റെ തുടക്കത്തിലാണ്.

എന്തെല്ലാം പ്രശ്നങ്ങളുണ്ടായിരുന്നിട്ടും ഗമാൽ അബ്ദു നാസിറും അൻവർ സാദത്തുമെല്ലാം അറബ് വികാരങ്ങളോടൊപ്പം ജീവിച്ചിരുന്നവരായിരുന്നു. അവരുടെ സൗഹാർദ്ദങ്ങളും നയതന്ത്ര ബന്ധങ്ങളും ഫലസ്തീനെ ഒറ്റുകൊടുക്കുന്ന രീതിയിലുള്ളതായിരുന്നില്ല.

ചരിത്രം ബൂ മദീനെ മറക്കില്ല. ഈജിപ്തിന് ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം ആവശ്യമുള്ളപ്പോൾ അദ്ദേഹമെടുത്ത ധീരമായ നിലപാട് മുമ്പോ ശേഷമോ ദേശ-രാഷ്ട്ര സങ്കല്പം വന്നതിന് ശേഷം കാണാൻ കഴിയില്ല.

1967 ലെ ആറു നാൾ നീണ്ട ആ ഇസ്രായേൽ – ഈജിപ്റ്റ് യുദ്ധത്തിന് ശേഷം സൈനിക ഉപകരണങ്ങൾ പുതുക്കാൻ ഗമാൽ അബ്ദുൽ നാസറിനൊപ്പം പ്രോട്ടോകോളുകൾ പോലും ഓർക്കാതെ അദ്ദേഹം യാത്ര ചെയ്തു. അന്നത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായ സോവിയറ്റ് യൂണിയനോട് ബൂമദീൻ പറഞ്ഞു: “ആയുധത്തിന്റെ കാര്യത്തിൽ ഈജിപ്ത് ആവശ്യപ്പെടുന്നതെല്ലാം അവർക്ക് നൽകും.”

ബൂമദീൻ, മഹാനായ മനുഷ്യാ, ലോക മുസ്ലിംകൾ താങ്കളെ പോലെയുള്ള ധീരരെ വല്ലാതെ മിസ്സ് ചെയ്യുന്നു. . റബ്ബ് അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. അറബ്- മുസ്ലിം പ്രശ്നങ്ങളിൽ ധീരവും മാന്യവുമായ നിലപാടെടുക്കുന്ന ഒരു നേതാവിനെ റബ്ബ് നമുക്ക് വീണ്ടും നല്കട്ടെ .

റഫറൻസ്
1-الجزائر في عهد بومدين
2- വിക്കിപീഡിയ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles