സൗദ ഹസ്സൻ

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും
'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു.
മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

ജീവിതപാഠങ്ങളും വ്യക്തിപരമായ വളർച്ചയും

ഓരോ വ്യക്തിയും ഓരോ പ്രതിഭാസമാണ്. സമ്പൂർണ്ണമായ ഒരു നിർവ്വചനമോ, പ്രവചനമോ സാധ്യമല്ലാത്ത എന്നാൽ അത്തരമൊരു പരിശ്രമത്തിന് മുതിർന്നാലും അവയൊക്കെ അശേഷം അസംഭവ്യമെന്ന് മനസ്സിലാക്കിത്തരുന്ന ഒരു പ്രതിഭാസം. ഒരോ...

ജനറേഷൻ ഗ്യാപ്പും രക്ഷകർതൃത്വവും

പ്രപഞ്ചത്തിന്റെ ചംക്രമണത്തിന് ഈയിടെയായി ആക്കം കൂടിയപോലെയാണ്. സമയവും കാലവും നീങ്ങുന്നത് വളരെ പെട്ടെന്നാണെന്ന് തോന്നിപ്പോകുന്നു. ഒന്നും ചെയ്യാനില്ലാത്ത മനുഷ്യർക്ക് പോലും തിരക്ക് പിടിച്ച ജീവിതമാണ്, അവർ അതിൽ...

ആത്മവിമർശനവും ആത്മബോധവും

വ്യക്തി വികാസത്തിനും വളർച്ചയ്ക്കും അഭിവൃദ്ധിയ്ക്കും നമ്മിൽ ഓരോരുത്തരും ഇടയ്ക്കൊരു ആത്മപരിശോധനയ്ക്ക് വിധേയമാകൽ അനിവാര്യമാണ്. അതോടൊപ്പം ഒരു ആത്മവിമർശനത്തിനും മനുഷ്യർ തയാറാവേണ്ടതുണ്ട്. ഇവ രണ്ടും പരിശീലിച്ചവർക്ക് അഥവ സ്വായത്തമാക്കി...

ഒരു പുനർവിചിന്തനത്തിന് ഇനിയും സമയമുണ്ടെങ്കിൽ

ഒരു നിശ്ചിത സമൂഹത്തിൽ ജന്മമെടുത്ത് ഒരു പൂർണ്ണ മനുഷ്യനിലേയ്ക്ക് രൂപാന്തരം പ്രാപിക്കുന്നതിനിടെ ഒരു വ്യക്തി അവിടുത്തെ മത, രാഷ്ട്രീയ, വർഗ്ഗീയ, വംശീയ, ദേശീയ, പ്രാദേശികപരമായ ചട്ടങ്ങളും കണക്കില്ലാത്ത...

ആരോഗ്യകരമായ വ്യക്തിത്വത്തിന്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു താരതമ്യ പഠനത്തിന് മുതിർന്നാൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ജനങ്ങൾ പല കാര്യങ്ങളിലും മുന്നിൽ തന്നെയാണ്. എന്നാൽ നമ്മിൽ കാണുന്ന പതിവിൽക്കവിഞ്ഞ...

വ്യക്തിത്വ വളർച്ചയ്ക്ക് വിഘാതമാവുന്ന മാനസികാവസ്ഥകൾ

ഒരു മനുഷ്യനിൽ പ്രായത്തിനനുസൃതമായ ശാരീരിക വളർച്ചയ്ക്കൊപ്പം തന്നെ മാനസിക വികാസവും അഭിവൃദ്ധിയും സമയാസമയം നടക്കുന്നില്ലെങ്കിൽ ഘട്ടം ഘട്ടങ്ങളായി ആർജ്ജിക്കേണ്ട പക്വതയ്ക്കും അത്മബോധത്തിനും വലിയ തടസ്സമുണ്ടാകുകയും ശരിയായ വ്യക്തിത്വ...

മാനസിക ക്രമക്കേടുകളും അനാരോഗ്യവും

ഒരാൾക്ക് ശരീരത്തിൽ വല്ല മുറിവുമേറ്റാൽ, വല്ല അത്യാഹിതവും സംഭവിച്ചാൽ കണ്ടുനിൽക്കുന്ന ആരുടെയുള്ളിലും പെടുന്നനെ തന്നെ അപായബോധം ഉണരും. തത്ക്ഷണം തന്നെ ജാഗരൂകരായി മാറുകയും പ്രഥമ ശുശ്രൂഷയുടെ ഭാഗമായി...

കാലാന്തരത്തിൽ സംഭവിക്കുന്ന വ്യക്തിത്വവികാസം

ഒരാളുടെ വ്യക്തിത്വത്തിന് രൂപം നൽകുന്ന പല സവിശേഷ ഘടകങ്ങളും ഉണ്ട്. അയാളെ മറ്റുള്ളവരിൽ നിന്നും സദാ വ്യത്യസ്തനും അതുല്യനുമാക്കി നിർത്തുന്ന അതിവിശിഷ്ടമായ പലതിനെയും സംയുക്തമാക്കിയും ചേർത്ത് വെച്ചും...

ഏവർക്കും ഗുണകരമാകുന്ന ഒരു സമീപനം

ജീവിതത്തിന്റെ ഭീമമായൊരു ഭാഗവും പിന്നിട്ട് കഴിയുമ്പോഴാണ് ഇവിടെ പലർക്കും പലപ്പോഴും പല സത്യങ്ങളും തിരിച്ചറിയാൻ കഴിയുന്നത് തന്നെ. തനിയ്ക്ക് ലഭിച്ച അമൂല്യമായ ഒരു ജീവിതത്തെക്കുറിച്ചും അത് തനിക്ക്...

സാദ്ധ്യതകൾക്ക് വിലങ്ങ് വീഴുന്ന ചിന്താഗതികൾ

സാധാരണയായി വലിയൊരു വിഭാഗം ആളുകൾക്കും ഇവിടെ വ്യക്തി എന്ന തലത്തിലേക്ക് ചിന്തിയ്ക്കാൻ സ്വയം സാധിക്കാതെ വരുന്നത് അപരന്റെ വ്യക്ത്യാധിഷ്ഠിതമായ ചിന്തകളെ അംഗീകരിക്കാനും അതേസമയം അത്തരം സാധ്യതകളെ പ്രായോഗികവത്ക്കരിക്കാനും...

Page 2 of 12 1 2 3 12

Don't miss it

error: Content is protected !!