Current Date

Search
Close this search box.
Search
Close this search box.

വിമർശകർ വായിക്കേണ്ട പുസ്തകം

ഇസ്ലാമിക പ്രസ്ഥാനത്തെ ദിനംപ്രതിയെന്നോണം പല്ലും നഖവുമുപയോഗിച്ച് ‘വിമർശിക്കാൻ ‘ വേണ്ടി മാത്രം അരയും തലയും മുറുക്കി യുക്തിരഹിതമായ വിമർശനങ്ങളുന്നയിച്ച് ഇസ് ലാമിക പ്രസ്ഥാനത്തിന് സമൂഹമധ്യത്തിൽ ഏറെ ‘പ്രചാരം’ നൽകിക്കൊണ്ടിക്കുന്ന അവസ്ഥാവിശേഷമാണ് കുറെകാലങ്ങളായി നിലനിൽക്കുന്നത്. കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നതുപോലെ വസതുതകളാരായാതെ വിമർശനശരങ്ങളുന്നയിച്ച് അനുദിനം വളർന്നുവരുന്ന ഈ പ്രസ്ഥാനത്തിൻ്റെ വളർച്ചക്ക് വിഘാതം സൃഷ്ടിക്കാൻ വെമ്പൽകൊള്ളുകയാണ് ഏറിയപങ്കും. കാലത്തോടൊപ്പം തങ്ങളുടെ ആദർശാടിത്തറയിൽ നിന്ന് തെല്ലും വ്യതിചലിക്കാതെ സഞ്ചരിക്കാനുള്ള പ്രാപ്തി ഈ പ്രസ്ഥാനത്തിനുണ്ടെന്ന ബോധ്യമുള്ളവരാണ് വിമർശിക്കുന്നവരിൽ സിംഹഭാഗവും. അടിസ്ഥാനപരമായി ദുരുദ്ദേശ രൂപേണ കാര്യങ്ങളെ സമീപിച്ച് തങ്ങളുടെ വിലപ്പെട്ട സമയം കളയുകയെന്നതല്ലാതെ മറ്റൊന്നും അതിൻ്റെ ഫലമായി ഉണ്ടാകുന്നില്ലെന്ന് ബോധ്യപ്പെടാൻ എന്തുദ്ദേശ്യത്താലാണോ വിമർശിക്കുന്നത് അത് ഏശാതെപോവുമ്പോൾ മനസ്സിലാക്കാവുന്ന കാര്യമാണ്.

ഇന്ത്യയുടെ വർത്തമാനകാലസാഹചര്യത്തിൽ മുസ്ലിംകളുടെ കർമപദ്ധതി എന്തായിരിക്കണമെന്നതിനെക്കുറിച്ച് പറഞ്ഞ് തരികയാണ് ഇസ് ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച് സയ്യിദ് സആദത്തുല്ല ഹുസൈനി രചിച്ച് കെ.ടി.ഹുസൈൻ വിവർത്തനം ചെയ്ത ‘പുതിയ കാലത്തെ ഇസ്ലാമിക പ്രസ്ഥാനം ‘എന്ന പുസ്തകം. സ്വാതന്ത്ര്യാനന്തരം വർത്തമാനകാല ഇന്ത്യയിൽ മുസ് ലിംകൾ ഒരുപാട് ആത്മവിശ്വാസത്തോടെയും പ്രത്യാശയയോടെയുമാണ് ജീവിതം മുന്നോട്ട് നയിച്ച് കൊണ്ടിരിക്കുന്നതെന്നും, മുസ്ലിം സമൂഹത്തെ ചരിത്രത്തിൽ അവരുടെ പോരാട്ട പങ്കാളിത്തത്തെയും ഇതപര്യന്തമുള്ള അതിജീവിതകഥകളെയും വെട്ടി തിരുത്താൻ അത്രപെട്ടെന്ന് അധികാരവ്യവസ്ഥക്ക് സാധിക്കില്ലെന്നും ഗ്രന്ഥക്കാരൻ വെളിപ്പെടുത്തുന്നുണ്ട്. വിദ്യഭ്യാസ -സാമൂഹിക-രാഷ്ട്രീയ – സാമ്പത്തിക മേഖലകളിൽ അവർ തങ്ങളുടേതായ ഇടവും സ്വാധീനവുമുറപ്പിച്ചുവെന്നത് ശുഭോദർക്കമാണെന്നും രചയിതാവ് അവകാശപ്പെടുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിന് ഇന്ത്യയിൽ ചെയ്യാനുള്ള ദൗത്യത്തെക്കുറിച്ചും അത് നിർവഹിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ആണയിട്ട് പറയുന്നുണ്ട്. അതോടൊപ്പം, പ്രസ്ഥാനം, ഇതുവരെ ചെയ്തതിൽ സംഭവ്യമായ വീഴ്ചകളും പാളിച്ചകളും ദൗർബല്യങ്ങളും പരാമർശിച്ചിട്ടുണ്ടെന്നത് തന്നെ പുസ്തകത്തെ വേറിട്ട്നിർത്തുന്നു.

നിലനിൽക്കുന്ന കലുഷിത സാഹചര്യങ്ങളെ കാലോചിതമായി എങ്ങനെ മറികടക്കാമെന്ന ദീർഘവീക്ഷണങ്ങൾ കൂടി പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നുണ്ട്. മൂന്ന് ഭാഗങ്ങളാക്കി വിഷയങ്ങളെ വർഗീകരിക്കുമ്പോൾ ഒന്നാമത്തെ ഭാഗത്ത് ഇസ് ലാമിക പ്രസ്ഥാനം പുതിയ കാലത്ത് എങ്ങനെയായിരിക്കണമെന്നും രണ്ടാം ഭാഗത്ത് മുസ് ലിം സമുദായത്തിൻ്റെയും ഇസ്ലാമിക പ്രസ്ഥാനത്തിൻ്റെയും ഇതപര്യന്തമള്ള പ്രയാണത്തിൻ്റെ പശ്ചാത്തലത്തിൽ ഭാവിയിലേക്കുള്ള കർമപദ്ധതികൾ പറഞ്ഞ് വെക്കുകയാണ്. അവസാന ഭാഗത്ത് സമുദായം നേരിട്ട് കൊണ്ടിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും വിസ്തരിക്കുന്നു. പ്രശ്നങ്ങൾ നാനാ ഭാഗത്ത് നിന്നും നൈരന്തര്യം നമ്മുടെ കർണപുടങ്ങളെ അസ്വസ്ഥമാക്കി നമ്മുടെ ആത്മവീര്യം ചോർത്താൻ തുനിയുമ്പോൾ വ്യത്യസ്ത സന്ദർഭങ്ങളിലായി എന്നാൽ എക്കാലത്തേക്കും അവലംബമാക്കാനുതകുന്ന തരത്തിൽ എഴുതപ്പെട്ട ഈ ലേഖനങ്ങൾ നമ്മുടെ സമുദായത്തിനും പ്രസ്ഥാനത്തിനും ഭാവികാലത്തേക്കുള്ള കരുതിവെപ്പാണെന്ന കാര്യത്തിൽ സന്ദേഹമില്ല.

പ്രശ്നങ്ങൾ പറഞ്ഞ് കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്ന സ്ഥിതിവിശേഷങ്ങളിൽ നിന്ന് വഴിമാറി നടക്കാനും, ഉണ്ടയില്ലാ വെടികളുതിർത്ത് കാലഘട്ടത്തിൻ്റെ തേട്ടമായ ഒരു പ്രസ് ഥാനത്തിൻ്റെ കുതികാൽ വെട്ടാൻ തുനിയുന്നവർക്ക് എന്ത് കൊണ്ടും അവലംബമാക്കാവുന്ന കൃതി. വാചോടാപങ്ങൾക്കപ്പുറവും കർമങ്ങളും ചരിത്രപഥങ്ങളും സംസാരിക്കുമ്പോൾ ഉപരിസൂചിത നിജസ്ഥിതി ബോധ്യമാവും. 143 പേജ് വരുന്ന പുസ്തകത്തിന് 140 രൂപയാണ് വില.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles