സൗദ ഹസ്സൻ

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും
'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു.
മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

വ്യക്തിത്വ വൈകല്യങ്ങളെ കരുതിയിരിക്കണം

മക്കളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും സഹജമായി നിലനിൽക്കുന്ന ചില കൊച്ചു കൊച്ചു ദൂഷ്യവശങ്ങളും ശീലങ്ങളുമുണ്ടാവും അവയിൽ ചിലത് പരാന്നഭോജിയെപ്പോലെ മനുഷ്യമനസ്സിൽ അള്ളിപ്പിടിപ്പിച്ച് വേരുറപ്പിച്ച ശേഷം പതിയെ വികാസം പ്രാപിക്കുകയും...

മനുഷ്യനെ ഉത്കൃഷ്ടമാക്കുന്നത് ?

അതീന്ദ്രിയമോ, അമാനുഷികമോ ആയ കഴിവുകളൊന്നുമല്ല ഒരു മനുഷ്യനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനും ഉന്നതനും ഉത്കൃഷ്ടനുമാക്കുന്നത്. ഉന്നതകുലജാതൻ അയതുകൊണ്ടോ, കുലമഹിമകൊണ്ടോ, പണമോ, സമ്പത്തോ, പ്രശസ്തിയോ, കീർത്തിയോകൊണ്ടുമല്ല. ശ്രേഷ്ഠമായ ചിന്തകളും...

ആത്മാവിഷ്‌കാരമാണ് വ്യക്തിത്വവും

ഏതൊരു മനുഷ്യനും ഏതെങ്കിലും വിധത്തിൽ താൻ എന്തെന്നോ, മറ്റൊരു മനുഷ്യന്റെ മുന്നിൽ മനസ്സ് ആഗ്രഹിക്കുന്ന പോലെ തന്നെ അവതരിപ്പിച്ച് കാണിക്കേണ്ടി വരുന്ന ഘട്ടങ്ങളിലോ തന്റെ ഇഷ്ടങ്ങളും മോഹങ്ങളും...

വൈകാരികമായി അടുത്തറിയാൻ

ഒരു വ്യക്തിയുടെ ആത്മസത്തയിലേയ്ക്ക് അലിഞ്ഞുചേർന്ന ഒരു മൂലകം പോലെ അയാളെന്ന വ്യക്തിയെ ഒറ്റ വാക്കിലേയ്ക്ക് ഒതുക്കി നിർവ്വചിക്കാൻ തക്ക ഏതെങ്കിലും ചില സവിശേഷതകൾ അയാളിൽ ഉണ്ടാവും. അവ...

അഭിനയമാണ് ജീവിതമെങ്കിൽ, വ്യക്തിത്വമോ ?

"ജീവിതമെന്നാൽ അഭിനയമാണ്" നൽകപ്പെട്ട ആയുസ്സിൽ പല പല വേഷങ്ങൾ യഥേഷ്ടം കെട്ടിയാടാനുള്ള വേദി. അരങ്ങ് തിമിർത്ത് ആടാൻ കഴിയുന്നവർക്കും അഭിനയ കലയിൽ അഭിരുചിയും വാസനയും ഉള്ളവർക്കും ജീവിക്കാൻ...

ജീവിതപാഠങ്ങളും വ്യക്തിപരമായ വളർച്ചയും

ഓരോ വ്യക്തിയും ഓരോ പ്രതിഭാസമാണ്. സമ്പൂർണ്ണമായ ഒരു നിർവ്വചനമോ, പ്രവചനമോ സാധ്യമല്ലാത്ത എന്നാൽ അത്തരമൊരു പരിശ്രമത്തിന് മുതിർന്നാലും അവയൊക്കെ അശേഷം അസംഭവ്യമെന്ന് മനസ്സിലാക്കിത്തരുന്ന ഒരു പ്രതിഭാസം. ഒരോ...

ജനറേഷൻ ഗ്യാപ്പും രക്ഷകർതൃത്വവും

പ്രപഞ്ചത്തിന്റെ ചംക്രമണത്തിന് ഈയിടെയായി ആക്കം കൂടിയപോലെയാണ്. സമയവും കാലവും നീങ്ങുന്നത് വളരെ പെട്ടെന്നാണെന്ന് തോന്നിപ്പോകുന്നു. ഒന്നും ചെയ്യാനില്ലാത്ത മനുഷ്യർക്ക് പോലും തിരക്ക് പിടിച്ച ജീവിതമാണ്, അവർ അതിൽ...

ആത്മവിമർശനവും ആത്മബോധവും

വ്യക്തി വികാസത്തിനും വളർച്ചയ്ക്കും അഭിവൃദ്ധിയ്ക്കും നമ്മിൽ ഓരോരുത്തരും ഇടയ്ക്കൊരു ആത്മപരിശോധനയ്ക്ക് വിധേയമാകൽ അനിവാര്യമാണ്. അതോടൊപ്പം ഒരു ആത്മവിമർശനത്തിനും മനുഷ്യർ തയാറാവേണ്ടതുണ്ട്. ഇവ രണ്ടും പരിശീലിച്ചവർക്ക് അഥവ സ്വായത്തമാക്കി...

ഒരു പുനർവിചിന്തനത്തിന് ഇനിയും സമയമുണ്ടെങ്കിൽ

ഒരു നിശ്ചിത സമൂഹത്തിൽ ജന്മമെടുത്ത് ഒരു പൂർണ്ണ മനുഷ്യനിലേയ്ക്ക് രൂപാന്തരം പ്രാപിക്കുന്നതിനിടെ ഒരു വ്യക്തി അവിടുത്തെ മത, രാഷ്ട്രീയ, വർഗ്ഗീയ, വംശീയ, ദേശീയ, പ്രാദേശികപരമായ ചട്ടങ്ങളും കണക്കില്ലാത്ത...

ആരോഗ്യകരമായ വ്യക്തിത്വത്തിന്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒരു താരതമ്യ പഠനത്തിന് മുതിർന്നാൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ ജനങ്ങൾ പല കാര്യങ്ങളിലും മുന്നിൽ തന്നെയാണ്. എന്നാൽ നമ്മിൽ കാണുന്ന പതിവിൽക്കവിഞ്ഞ...

Page 1 of 12 1 2 12

Don't miss it

error: Content is protected !!