Current Date

Search
Close this search box.
Search
Close this search box.

വ്യക്തിത്വം നിർണ്ണയിക്കുന്നതിൽ ബ്രെയിനിന്റെ പങ്ക്

ജീവിതലക്ഷ്യങ്ങൾ നേടിയെടുക്കുക അല്ലെങ്കിൽ ലക്ഷ്യപ്രാപ്തി നേടുക എന്നൊക്കെ പറയുന്നത് പലർക്കും പലതായിരിക്കും. എന്തെന്നാൽ നമുക്കറിയാവുന്നതാണ് തീർത്തും അപേക്ഷികമായ ഒന്നാണത്. എന്നാൽ ഒരു വിദ്യാർത്ഥിയ്കോ, തനിയ്ക്ക് യോജിച്ച പ്രൊഫഷ്ണൽ മേഖല തേടുന്നവർക്കോ കൃത്യമായ ഒരു പ്ലാൻ അല്ലെങ്കിൽ ചിത്രം മനസ്സിൽ ഉണ്ടാവണം.  ലക്ഷ്യബോധം ഉണ്ടാവലാണ് പ്രധാനമെങ്കിലും തിരഞ്ഞെടുക്കുന്ന ഫീൽഡ് അതിനേക്കാളേറെ പ്രധാനമാണ്. ഒരു വിദ്യാർത്ഥിയ്ക്ക് ലോവർ പ്രൈമറി ക്ലാസ്സിൽ ആവുമ്പോൾ തോന്നുന്ന ആഗ്രഹങ്ങളോ താത്പര്യങ്ങളോ ആയിക്കൊള്ളണമെന്നില്ല അപ്പർ പ്രൈമറി ക്ലാസ്സുകളിലേയ്ക്ക് എത്തുമ്പോൾ ഉണ്ടാവുന്നത്. ഹൈസ്കൂളും കടന്ന് കോളേജിൽ എത്തുമ്പോൾ അത് വീണ്ടും വ്യത്യസ്ത ദിശകളിലേക്ക് സഞ്ചരിയ്ക്കാൻ ഇടയുണ്ട്. സാധ്യതകളെക്കുറിച്ച് കൂടുതൽ അറിവും ബോധവും ഉണ്ടാവുമ്പോഴും കൂടുതൽ അടുത്തറിയുമ്പോഴും മാത്രമേ സ്വന്തം ടാലന്റുകളെ ഒന്നുകൂടെ വ്യക്തതയോടെ തിരിച്ചറിയാനും ഏറ്റെടുക്കുന്ന ഉദ്യമത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും സാധിക്കുകയുള്ളൂ. ഒരേസമയം ഒരാൾ സാധ്യതകളെയും സാഹചര്യങ്ങളെയും സ്വന്തം താൽപര്യങ്ങളെയും തിരിച്ചറിഞ്ഞു തന്നെ വേണം ഒരു ഗോൾ സെറ്റ് ചെയ്യാൻ. പഠിച്ചു വലിയ കുട്ടിയാവുമ്പോൾ നിനക്ക് ആരാവാനാണ് ആഗ്രഹം എന്ന് കുഞ്ഞുങ്ങളോട് ചോദിച്ചു നോക്കിയാൽ എനിയ്ക്ക് ഡോക്ടർ ആവണം, ടീച്ചർ ആവണം, പോലീസ് ആവണം, പൈലറ്റ് ആവണം ഇതൊക്കെയാവും മറുപടി. അല്ലെങ്കിൽ പിന്നെ കാർട്ടൂണിലോ, സിനിമയിലോ മറ്റോ കാണുന്ന പോലെ അമാനുഷിക കഴിവുകൾ കാണിക്കുന്നതോ അതിസാഹസികത കാണിക്കുന്നതോ ആയ വല്ല കഥാപാത്രങ്ങളും ആയി മാറാൻ ആവും. കുഞ്ഞുങ്ങൾക്ക് ഒരു ഡോക്ടറെയോ ടീച്ചറെയോ അല്ലെങ്കിൽ പൊലീസിനെയൊക്കെ കാണുമ്പോൾ തോന്നുന്ന കൗതുകവും ഇഷ്ടവും ആരാധനയുമൊക്കെയാണ് അവരെപ്പോലെ ആവണം എന്ന തോന്നൽ മനസ്സിൽ ജനിപ്പിക്കുന്നത്. എന്നാൽ അവരിൽ അപൂർവ്വം ചിലരെങ്കിലും അന്ന് തന്റെയുള്ളിൽ ജനിപ്പിച്ച അതേ ഇഷ്ടത്തെ നിരന്തരം പരിപോഷിപ്പിച്ചെടുത്ത് ഗോൾ സെറ്റ് ചെയ്ത് എത്തിച്ചേരേണ്ട ലക്ഷ്യസ്ഥാനത്തെ മനക്കണ്ണിൽ കണ്ടുകൊണ്ട് മുന്നേറും അതിൽ വിജയം കണ്ടെത്തുകയും ചെയ്യും. എന്നാൽ നേരത്തെ പറഞ്ഞതിൽ ബഹുഭൂരിഭാഗം കുഞ്ഞുങ്ങളും അവർ അന്ന് പറഞ്ഞത് പോലെ ഡോക്ടർ അല്ലെങ്കിൽ പൈലറ്റൊന്നും ആവാറില്ല എന്നതാണ് വലിയൊരു സത്യം.

ജീവിതവൃത്തിയ്ക്കായ് വഴികൾ തേടി അലയുമ്പോൾ കണ്ടെത്തുന്ന അല്ലെങ്കിൽ എത്തിപ്പെടുന്ന ഏതെങ്കിലും ഒരു തൊഴിലിലേയ്ക്ക് ഓരോരുത്തരും ഒതുങ്ങികൂടാറാണ് പതിവ്. അത് മിക്കപ്പോഴും അവനവന്റെ ഇഷ്ടത്തിനോ, കഴിവിനോ ഒത്തതായ ഒന്നാവണം എന്നില്ലല്ലോ. കൃത്യമായ ലക്ഷ്യബോധത്തിന്റെ അപര്യാപ്തതയോ ഉദ്ദിഷ്ടസ്ഥാനത്തേയ്ക്ക് എത്തിച്ചേരാനുള്ള വിൽപവറിന്റെ അഭാവമോ ആത്മാവിശ്വാസക്കുറവോ, അനുകൂല സാഹചര്യങ്ങളുടെ അലഭ്യതയോ ആവാം കാരണം. ചില കഞ്ഞുങ്ങൾ വലുതായി വരുന്നതിന് അനുസരിച്ച് അവരിലെ അഭിരുചികളിലും താൽപര്യങ്ങളിലും കാര്യമായ തോതിലുള്ള വ്യതിയാനങ്ങൾ കണ്ടെന്ന് വരാം. എന്നാൽ മാതാപിതാക്കൾ ഒരിക്കലും ഇതിനെക്കുറിച്ച് അമിതമായി വേവലാതിപ്പെടുകയോ ആധിപിടിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല എന്നാണ് പറയാനുള്ളത്. ഒരിക്കലും ആത്മാവിശ്വാസമുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ മറക്കരുത്. എത്ര ഉയരത്തിലാണോ ഗോൾ സെറ്റ് ചെയ്തുവെയ്ക്കുന്നത് അത്രയും കഠിനാധ്വാനവും ക്ഷമയും അതിന്റെ പിന്നിൽ ആവശ്യമായി വരും. മാതാപിതാക്കൾ കൂടെ തന്നെ നിൽക്കണം. തന്റെ വ്യക്തിത്വത്തിന് ഇണങ്ങുന്ന മേഖല ഏതെന്ന അന്വേഷണത്തിൽ ആവും ചില കുട്ടികൾ, നല്ലൊരു ഫീൽഡ് തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ സഹായിക്കണം. ഒരിക്കലും തങ്ങളുടെ ഇഷ്ടം അവരിൽ അടിച്ചേല്പിക്കരുത്.. അവർക്ക് സ്വന്തം കഴിവുകളെക്കുറിച്ച് കൂടുതൽ ബോധവും തിരിച്ചറിവും വരുമ്പോഴാണ് സ്വന്തമായ തീരുമാനങ്ങൾ എടുക്കാനൊക്കെ ചിലപ്പോൾ മുതിരുന്നത്. എന്താണ് ഉദ്ദേശമെന്ന് അറിയാനും ചോദിച്ചറിയാനൊക്കെയുള്ള സമയം കണ്ടെത്തണം. മറ്റു ചിലപ്പോൾ അവർ വല്ലാത്ത ആശങ്കയിലകപ്പെടുകയും ചെയ്യും ഒരു തരം കൺഫ്യൂസ്ഡ് സ്റ്റേറ്റിലാവും. അതിനും മതിയായ കാരണമുണ്ട്.

Also read: അത്യാധുനിക വംശഹത്യയാണ് സിൻജിയാങിൽ നടന്നുകൊണ്ടിരിക്കുന്നത്

പുതുതലമുറയിലെ കുട്ടികൾ  അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി,   ഒരു ഗോൾ സെറ്റ് ചെയ്യണമെങ്കിൽ  തന്റെ വ്യക്തിത്വത്തിന് യോജിക്കുന്ന മേഖല ഏതാണ്? തന്റെ കഴിവുകൾ ഉപയോഗപ്പെടുത്താൻ ഏത് പ്രൊഫഷൻ അല്ലെങ്കിൽ കരിയർ   തിരഞ്ഞെടുക്കണം? എന്നതാണ്. പഴയ കാലത്തെ അപേക്ഷിച്ച് പഠിക്കാനും സ്വന്തമായ ഒരു പ്രൊഫഷൻ തിരഞ്ഞെടുക്കാനും ഒട്ടനവധി ചോയ്സുകൾ ഇന്നുണ്ട്. സാമൂഹിക സാംസ്‌ക്കാരിക രംഗത്തും തൊഴിൽപരമായി വിവിധ മേഖലകളിലും വ്യസത്യസ്തമായ പല സർവ്വീസ് ഡിപ്പാർട്ടമെന്റുകളിലും സ്വന്തം കഴിവും പ്രതിഭയും വ്യക്തിത്വവും തെളിയിച്ച് ആളുകൾ ഉയരങ്ങൾ കീഴടക്കുന്നതിന് നമ്മൾ ഇന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. ഓരോ വിഭാഗങ്ങളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുന്ന, ആളുകളുടെ ശ്രദ്ധയാകാർഷിക്കുന്ന വ്യക്തിത്വങ്ങൾ നമ്മുടെ കണ്മുന്നിൽ ഇന്നുണ്ട്. അവരൊന്നും ഒറ്റ ദിവസംകൊണ്ട് അവിടെ എത്തിച്ചേർന്നതല്ല.  ഓരോ വ്യക്തികളും തന്റെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന മേഖല (ഇന്നത് എന്നൊന്നുമില്ല) തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. എങ്കിൽ ജോലിയിലെ സ്ട്രെസും ജോലിഭാരവും കുറയും.  ഒരാൾക്ക്  ചെയ്യാൻ അതിയായി ആഗ്രഹിക്കുന്ന ഒരു കാര്യം ചെയ്യാൻ അവസരം കിട്ടുമ്പോൾ അത് ഒരിക്കലും അയാളിൽ മടുപ്പ് ഉളവാക്കില്ല എന്ന് മാത്രമല്ല ഏറ്റവും നല്ല പെർഫോമൻസ് കാഴ്ചവെക്കാനുള്ള ഊർജ്ജം പ്രദാനം ചെയ്യുകയും ചെയ്യും.

അനുഷ്യരിൽ അന്തർലീനമായ, മനുഷ്യസഹജമായ ചില വാസനകളും അഭിരുചികളും ആദ്യമേ ഉണ്ടല്ലോ, അത് കുഞ്ഞായിരിക്കുമ്പോഴേ അപൂർവ്വം ചിലരിൽ മാത്രം പ്രകടമായി കണ്ടേക്കാം. ചില കുഞ്ഞുങ്ങൾക്ക് ടെക്നോളജിയോടായിരിക്കും ഇഷ്ടം. അവർ വീട്ടിലെ ഒരുവിധം ഉപകരണങ്ങളെല്ലാം ആരും കാണാതെ അഴിച്ചു നോക്കുന്നതൊക്കെ പതിവാണ്. ചിലർക്ക് സയൻസിനോട് ആയിരിക്കും. ശാസ്ത്രീയമായ അറിവുകൾ നേടുന്നതിൽ അതിയായ കൗതുകവും അമിതോത്സാഹവും ജനിപ്പിക്കും. ചിലർക്ക് ഹിസ്റ്ററി ബുക്ക് കാണുന്നതെ അലർജിയായി തോന്നുമ്പോൾ വേറെ ചിലർ കാണാം ഔത്സുക്യത്തോടെ ചരിത്രബുക്ക്  വായിക്കുന്നത്. ഇതൊക്കെ മനുഷ്യന്റെയുള്ളിലെ നൈസർഗികമായ ദാഹമാണ്‌. അവർക്ക് അനുയോജ്യമായ കർമ്മമണ്ഡലത്തിൽ എത്തിപ്പെടേണ്ട ആവശ്യമേ ഉള്ളൂ.

അതേപോലെ ചിലരെ നിരീക്ഷിച്ചിട്ടുണ്ടോ പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന, കൂട്ടുകൂടുന്ന പ്രകൃതക്കാർ ആയിരിക്കും. ഇത്തരക്കാരിൽ കവികൾ, കലാകാരന്മാർ അല്ലെങ്കിൽ കൃഷി, പ്രകൃതിപരിപാലനം പോലുള്ള കാര്യങ്ങളിൽ വളരെ നല്ല ഭാവി പ്രതീക്ഷിക്കാം. പാട്ട് പാടാൻ, കഥകൾ/കവിതകൾ എഴുതാൻ, നൃത്തം ചെയ്യാൻ, വരയ്ക്കാൻ അല്ലെങ്കിൽ നല്ലൊരു പ്രഭാഷകൻ ആവാൻ ഇതുപോലുള്ള ഒരുപാട് സ്വപ്നങ്ങൾ നെഞ്ചിലേറ്റി നടക്കുന്നവരും കാണും. ഡ്രൈവർ ആവാൻ ആഗ്രഹിക്കുന്നതും അതിന്റെ ത്രിൽ ഇഷ്ടപ്പെടുന്ന ആളുകൾ ആണ്. എല്ലാ തൊഴിലിനും അതിന്റെതായ മൂല്യവും മഹത്വവുമുണ്ട്. അതിനാൽ ഒന്നിനെയും തരം താഴ്ത്തി കാണാൻ പാടില്ല. ഒരു തൊഴിലിനെയും അവഹേളിയ്ക്കാതെ ഇരിക്കലാണ് സാമാന്യബുദ്ധിയും വിവേകിയുമായ ഒരു മനുഷ്യന്റെ ലക്ഷണം. ഒരു ഉദ്യോഗസ്ഥന് എത്രത്തോളം വിലമതിക്കുന്നുവോ അത്രതന്നെ അല്ലെങ്കിൽ അതിനെക്കാളേറെ ഒരു തൂപ്പുകാരനെ വിലമതിക്കേണ്ടതുണ്ട്. നമ്മുടെ നാടിനെ വൃത്തിയോടെയും ശുചിത്വത്തോടെയും കാത്ത്സൂക്ഷിക്കുക എന്ന ഒരു മഹത്കർമ്മം നിരവേറ്റപ്പെടുന്നത് അവരിലൂടെയാണ്. അവരുടെ അഭാവം എത്രത്തോളം ഹീനമായ ഒരു ചുറ്റുപാടിൽ ജീവിക്കാൻ നമ്മെ നിർബ്ബന്ധിതരാക്കും എന്ന് അറിയാമല്ലോ. അല്ലെങ്കിൽ ആ ജോലി നാം തന്നെ ഏറ്റെടുത്തു ചെയ്യേണ്ടി വരും. കാരണം വൃത്തിയും വെടിപ്പുമില്ലാതെ ജീവിതം ആരും ആഗ്രഹിക്കുന്നില്ല. നമുക്ക് ആരെയും വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കാം.

Also read: പെയ്യാതെ പോകുന്ന ഹജ്ജുകൾ

അതേപോലെ കൃഷിക്കാരൻ എന്നാൽ ഒരു രാജ്യത്തിന്റെ നട്ടെല്ലാണ്, അയ്യേ കൃഷിയോ..?? അത് എന്റെ നിലവാരത്തിന് ചേർന്നതല്ല എന്ന ചിന്ത ആളുകളെ കീഴടക്കി കഴിഞ്ഞാൽ എല്ലാവരുടെയും അന്നം മുട്ടിപ്പോവില്ലേ? നാം ഏറ്റവും ആദരവോടെ കാണേണ്ടത് ഉദ്യോഗസ്ഥന്മാരെയും പണം വാരിയെറിഞ്ഞു കളിക്കുന്ന ബിസുനസ്സുകാരെയും കലാകാരന്മാരെയും ഒന്നുമല്ല, ഒരു കൃഷിക്കാരനെയാണ്. ആത്മാഭിമാനത്തോടെയും ഗർവ്വോടെയും ഞാൻ ഒരു കൃഷിക്കാരനാണ് എന്ന് പറയാൻ ഇഷ്ടപ്പെടുന്ന ഒരാൾ ആവണം ഏതൊരു കൃഷിക്കാരനും. സമൂഹമെന്നാൽ വ്യത്യസ്തമായ മനുഷ്യരെക്കൊണ്ടും മനുഷ്യവിഭവങ്ങൾകൊണ്ടും നിർഭരമായ സമുച്ചയാണ്, ഓരോരുത്തർക്കും നിറവേറ്റാനായ് ഓരോ റോൾ ഉണ്ടെന്ന് മനസ്സിലാക്കിയാൽ മതി. അർപ്പണബോധത്തോടെയും ആത്മാർഥമായും കൃത്യനിർവ്വഹണം നടത്തുമ്പോൾ ആത്മസംതൃപ്തിയും കൂട്ടിന് ഉണ്ടാവും. കൃഷിയോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല. ഇനി ടെക്നോളജിയോട് അമിതമായി താല്പര്യമുള്ള കുട്ടികളെ ആ വഴിക്ക് തന്നെ വിടണം.

മനുഷ്യന്റെ ബ്രെയിനിനെ അഥവാ മസ്തിഷ്ക്കത്തെ രണ്ട് ഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്, ഇടത് ബ്രെയിനും വലത് ബ്രെയിനും. ഒരേസമയം രണ്ട് ഭാഗങ്ങളും കർമ്മനിരതയോടെ പ്രവൃത്തിക്കുന്നുണ്ടെങ്കിലും ഏത് ഭാഗമാണോ കൂടുതൽ ആക്റ്റീവ് ആവുന്നത് അഥവ dominant ആയി പ്രവർത്തിക്കുന്നത് അത് ഒരാളുടെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ അതിയായ സ്ഥാനം വഹിക്കുന്നുണ്ട്. ഒരു ഭാഗം പ്രബലമാവും മറുഭാഗം അല്പം ദുർബലമാവും എന്നാൽ ചിലരിൽ  രണ്ടുഭാഗവും ഏതാണ്ട് ഒരേ അളവിൽ പ്രവൃത്തിക്കും. രണ്ട് ഭാഗങ്ങളുടേയും സവിശേഷതകളും അവരിൽ നിയോഗിക്കപ്പെട്ട ദൗത്യവും അവർക്ക് നിറവേറ്റേണ്ട ധർമ്മങ്ങളും ഓരോന്നും വ്യത്യസ്‌തമാണ്. ഒരു വ്യക്തിയിൽ കാണുന്ന വൈവിധ്യമായ സ്വഭാവസവിശേഷതകൾ പലതും പലപ്പൊഴും ബ്രെയിനിന്റെ ഇരുഭാഗങ്ങളുടെയും പങ്കാളിത്വത്തെ ആശ്രയിച്ചുള്ളതുമാണ്. ഉദാഹരണത്തിന് വിസ്മയിപ്പിക്കുന്ന കലാവൈഭവം, സ്‌കൂളിൽ ലഭിക്കുന്ന ഉയർന്ന മാർക്ക്, ചില പ്രത്യേക ജോലിയിൽ ഉണ്ടാവുന്ന സാമർത്ഥ്യം, ഉൾവലിഞ്ഞുള്ള പ്രകൃതം, വാചാലത etc. അല്ലാതെ ഇതൊന്നും അയാളിലെ കഴിവ് എന്ന് പറഞ്ഞ് അതിരുവിട്ട പുകഴ്ത്തലിനും മറ്റെയാളുടെ കഴിവ്കേടായിക്കണ്ട് ഇകഴ്ത്താനും പരിഹസിക്കാനും ശ്രമിക്കരുത്. കഴിവുകൾ നിലനിർത്താനുള്ള പരിശ്രമം എന്നും അഭിനന്ദനമർഹിക്കുന്നു. പക്ഷെ കഴിവ്കേടുകളെ കഴിയുന്ന പോലെ നികത്താൻ ശ്രമിക്കാതിരിക്കുന്നത് അത് അയാളുമായി ബന്ധപ്പെട്ട് കിടക്കുന്ന ആർക്കും വലിയ ശാപമായി തീരും.

ഓരോ വ്യക്തിയിലെയും ടാലന്റ് അത് പാഠ്യവിഷയങ്ങൾ ആവട്ടെ പാഠ്യേതര വിഷയങ്ങൾ ആവട്ടെ രണ്ടിലും ഇപ്പറഞ്ഞ വലത് ബ്രെയിനിന്റെയും ഇടത് ബ്രെയിനിന്റെ സ്വാധീനവും മികവും അപര്യാപ്തയൊക്കെ കാണും. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് ഇവിടെയാണ്, ഓരോ മക്കളും വ്യത്യസ്തരായിരിക്കും. മനഃശാസ്ത്രപരമായി നോക്കുകയാണെങ്കിൽ ചെറുതും വലുതുമായ ഒട്ടനവധി ഘടകങ്ങൾ ചേർന്നാണ് ഒരാളുടെ വ്യക്തിത്വവും ക്യാരക്ടറും രൂപപ്പെടുന്നത്. അതിനാൽ ഫലപ്രദമായ ഒരു രക്ഷാകർതൃത്വം ഏതൊരു കുഞ്ഞിനും ഒരുപാട് ഗുണം ചെയ്യും.

Also read: റോബർട്ട് ക്രേൻ : വൈറ്റ് ഹൗസിൽ നിന്ന് ഇസ്ലാമിന് സംരക്ഷകൻ

വളരെ കുഞ്ഞിലേ തന്നെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു കുഞ്ഞിനെ അതൊന്നും കണക്കിലെടുക്കാതെ സയൻസ് അല്ലെങ്കിൽ മാത്സ് പോലെയുള്ള വിഷയങ്ങൾ നിർബ്ബന്ധിച്ച് പഠിപ്പിക്കാൻ വിടുകയാണെങ്കിലോ? നേരെ തിരിച്ചും സയൻസും മാത്സ്‌ പോലുള്ള ലോജിക്കൽ ബ്രെയിൻ ഉപയോഗിക്കാൻ കഴിവും സാമർത്ഥ്യവുമുള്ള ഒരു കുട്ടിയിൽ ഒരു സംഗീതജ്ഞനോ, നർത്തകനോ ആവാൻ സമ്മർദ്ദം ചെലുത്തുകയാണെങ്കിലോ? എന്താവും റിസൾട്ട്?കുഞ്ഞിന്റെ ജീവിതം ഒന്നുമല്ലാതായി തീരും അല്ലെങ്കിൽ പരാജയത്തിൽ ചെന്ന് കലാശിക്കും. ജന്മനാ അനിർവ്വചനീയമായ വിധം ക്രിയാത്മകമായ കഴിവുകളും കലയിൽ ആഭിമുഖ്യവും അസാമാന്യമായ കഴിവും അഭിരുചിയുമുള്ള കുഞ്ഞുങ്ങളുണ്ട്. പക്ഷെ രക്ഷിതാക്കൾ അതൊന്നും അത്ര കണക്കിലെടുക്കാറില്ല. വേറെ ചിലരിൽ ഒളിഞ്ഞു കിടക്കുന്ന ക്രിയാത്മകമായ കഴിവുകൾ കണ്ടെത്തേണ്ടവ ആയിരിക്കും ചിലപ്പോൾ സാഹചര്യങ്ങൾ അനുകൂലമാവുമ്പോൾ പതിയെ പുറത്തേയ്ക്ക് നാമ്പിടുന്നവയും. വലത് ബ്രെയിനിന്റെ ശക്തമായ സ്വാധീനമുള്ളവരിലാണ് ക്രിയാത്മകതയും കലാബോധവും കാണപ്പെടുന്നത്. പെയിന്റിങ്, നൃത്തം, സംഗീതം, മോഡലിംഗ്, ഡിസൈനിങ് പോലുള്ള മേഖലയിൽ ഇവർ പ്രതിഭ തെളിയിക്കും. ഇവർക്ക് പഠിക്കുന്ന കാര്യങ്ങൾ ഓർമ്മിച്ചു വെയ്ക്കാൻ വലിയ പ്രയാസമായിരിക്കും. ഖേദകരമെന്ന് പറയട്ടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും ഇവരോട് നീതി പുലർത്തുന്നതല്ല, വലത് ബ്രെയിനുള്ള കുഞ്ഞുങ്ങളെ തഴഞ്ഞു കളയും വിധമാണ്. ഇടത് ബ്രെയിനുള്ള കുട്ടികളെ മുൻനിർത്തിയാണ് സിലബസുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. വലത് ബ്രെയിനുകാർ ഭാവനാപരവും ക്രിയാത്മകവുമായ ചിന്തകളുമുള്ളവർ ആയതിനാൽ കേൾക്കുന്നതും വായിച്ചു പഠിക്കുന്നതുമായ കാര്യങ്ങളെക്കാൾ കാണുന്ന ദൃശ്യങ്ങളാണ് ഇവരുടെ മനസ്സിലേക്ക് പതിയുന്നത്. ഭാവനയിലാണ് ഇവർ എല്ലാം സൃഷ്ടിച്ചെടുക്കുന്നത്. അതിനാൽ തന്നെ വലത് ബ്രെയിനുള്ള കുഞ്ഞുങ്ങൾക്ക് സ്‌കൂൾപഠനത്തിൽ ഏകാഗ്രതയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനൊക്കെ കഴിയാതെ പോകുന്നു. അവർക്ക് എപ്പോഴും നല്ല സപ്പോർട്ടും ഗൈഡനസും ആവശ്യമായി വരുന്നു. ഒരു ചിട്ടയായ രീതിയിൽ ചിന്തിക്കാനും ജീവിതത്തെ അതേപോലെ ആക്കി എടുക്കുന്നതിലും ഇവർ പരാജയപ്പെടുന്നെങ്കിൽ അതൊന്നും ഇവരുടെ തെറ്റല്ല എന്നാൽ ശീലിച്ചാൽ ഏറെക്കുറെ മാറ്റിയെടുക്കാം, മാറ്റിയെടുക്കുന്നവരും ഉണ്ട്. വലത് ബ്രെയിൻ dominant ആയ വ്യക്തികൾ ഇടത് ബ്രെയിനിനെ ഏറെക്കുറെ ഉദ്ദീപിപ്പിച്ച്‌ എടുക്കാൻ ശ്രമിക്കണം എങ്കിൽ മാറ്റങ്ങൾ കൊണ്ടുവരാവുന്നതാണ്.

ഒരു വ്യക്തിയിൽ ഇടത് ബ്രെയിൻ ആണ് വലതിനെക്കാളും സജീവമായി പ്രവൃത്തിക്കുന്നത് എന്ന് വെക്കട്ടെ, അവന്റെ അല്ലെങ്കിൽ അവളുടെ മനസ്സിന്റെ ലോജിക്കൽ സൈഡാണ്‌ കൂടുതൽ ശക്തമാവുക. യുക്തിപരമായി ചിന്തിക്കാൻ അല്ലെങ്കിൽ യുക്തി പ്രയോഗിക്കാൻ കഴിയുന്ന മേഖലകളിൽ അതായത് സയൻസ് അല്ലെങ്കിൽ ഗണിതശാസ്ത്രം പോലുള്ള വിഷയങ്ങളിൽ മികവ് തെളിയിക്കാൻ അനായാസം സാധിക്കുമെന്നതാണ് ഇവരുടെ പ്രത്യേകത. അതേപോലെ ഇടത് ബ്രെയിൻകൊണ്ട് അനുഗ്രഹീതരായ കുട്ടിൾക്ക് അന്നന്ന് ക്ലാസ്സിൽ എടുക്കുന്ന പാഠങ്ങൾ അതേപോലെ ഗ്രഹിച്ചെടുക്കാനും തിയറി ഭാഗങ്ങൾ എളുപ്പം ഹൃദിസ്‌ഥമാക്കി വെയ്ക്കാനും കഴിയും. അതിനാൽ ഉത്തരക്കടലാസിൽ ഫുൾ മാർക്ക്‌സിനോട് ചേർന്ന മാർക്ക്‌സ് തന്നെ സ്‌കോർ ചെയ്യാൻ ഇവർക്ക് സാധിക്കുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ നല്ല മാർക്ക് നേടിക്കൊടുക്കുന്നതിൽ ലാൻഗേജിനും മുഖ്യമയൊരു പങ്കുണ്ട്. മനസ്സിൽ നിറയെ സംഗതികൾ ഉണ്ട്, അത് പേപ്പറിലേക്ക് പകർത്താൻ മീഡിയമായി തിരഞ്ഞെടുത്ത അതാത് ഭാഷയുടെ വ്യാകരണവും പ്രയോഗങ്ങളും ശൈലികളും അറിഞ്ഞല്ലേ തീരൂ. ഇടത് ബ്രെയിൻ പ്രബലമായവരിൽ ഭാഷ ഒരു പ്രശ്നമായി വരുന്നില്ല. ലിംഗിസ്റ്റിക്ക് സ്കില്ലിലും (ഭാഷാ നൈപുണ്യം) അവർ മികവ് പുലർത്തും. ഇവർക്കുള്ള മുഖ്യമായ പ്രശ്നം എന്താണെന്ന് വെച്ചാൽ മറ്റുള്ളവരെപ്പോലെ അത്രത്തോളം ഇമോഷണൽ ആയിരിക്കില്ല, ആളുകളുമായി വൈകാരികമായ അടുപ്പം ഉണ്ടാക്കിയെടുക്കാനൊന്നും അധികം ശ്രമിക്കില്ല, അതേപോലെ തനിച്ചിരിയ്ക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും. പക്ഷെ ഇത്തരം കുഞ്ഞുങ്ങളുമായിട്ട് നിരന്തരമായ ക്രിയാത്മക ഇടപെടലുകളിലൂടെ മാതാപിതാക്കൾക്ക് അവരെ സ്വാധീനിക്കാനും അവരിൽ കാലക്രമേണ പരിവർത്തനങ്ങൾ കൊണ്ടുവരാനും സാധിക്കും.

Related Articles