Current Date

Search
Close this search box.
Search
Close this search box.

ലക്ഷദ്വീപിലെ യൂണിഫോം പരിഷ്‌കരണം; ഹിജാബ് പൂര്‍ണ്ണമായി നിരോധിക്കാനുള്ള നീക്കം

കവരത്തി: ലക്ഷദ്വീപിലെ യൂണിഫോം പരിഷ്‌കരിക്കാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവിലൂടെ സ്‌കൂളുകളില്‍ ഹിജാബ് പൂര്‍ണ്ണമായും നിരോധിക്കുന്നുവെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ദ്വീപിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കുന്നതിന് പൂര്‍ണ നിരോധനമുണ്ടെന്നാണ് അദ്ദേഹം ലോക്സഭയില്‍ അറിയിച്ചത്. ലക്ഷദ്വീപ് ഭരണകൂടം സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ച ബെല്‍റ്റ്, ടൈ, ഷൂസ്, സോക്സ് തുടങ്ങിയ സ്‌കൂള്‍ യൂണിഫോമിന്റെ പുതിയ മാതൃക അവതരിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മുസ്ലീം ഭൂരിപക്ഷ കേന്ദ്രഭരണ പ്രദേശത്തെ പെണ്‍കുട്ടികള്‍ക്ക് ഹിജാബുകളോ സ്‌കാര്‍ഫുകളോ ധരിക്കുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും ഇതില്‍ പറയുന്നില്ല.

‘സ്‌കാര്‍ഫിനെക്കുറിച്ചോ ഹിജാബിനെക്കുറിച്ചോ ഇതില്‍ പരാമര്‍ശമില്ല. ഇത് ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണ്. ഞങ്ങള്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും, സ്വേച്ഛാധിപത്യ തീരുമാനത്തിനെതിരെ ദ്വീപുകളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അവരുടെ അവകാശങ്ങള്‍ അനുവദിക്കുന്നതുവരെ ക്ലാസുകള്‍ ബഹിഷ്‌കരിക്കുമെന്നും’ ഫൈസല്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

സ്‌കൂള്‍ കുട്ടികളുടെ യൂണിഫോമിന് ഏകീകൃതത ഉറപ്പാക്കുമെന്നും വിദ്യാര്‍ത്ഥികളില്‍ അച്ചടക്കത്തിന്റെ മനോഭാവം വളര്‍ത്തിയെടുക്കുമെന്നും അറിയിച്ച് വിദ്യാഭ്യാസ വകുപ്പ് ഓഗസ്റ്റ് 10-ന് ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നു. ‘നിര്‍ദിഷ്ട യൂണിഫോം പാറ്റേണ്‍ ഒഴികെയുള്ളവ ധരിക്കുന്നത് സ്‌കൂള്‍ കുട്ടികളുടെ ഏകീകൃത സങ്കല്‍പ്പത്തെ ബാധിക്കും. സ്‌കൂളുകളില്‍ അച്ചടക്കവും യൂണിഫോം ഡ്രസ് കോഡും പാലിക്കേണ്ടത് പ്രിന്‍സിപ്പല്‍മാരുടെയും സ്‌കൂള്‍ മേധാവികളുടെയും ഉത്തരവാദിത്തമാണ്.’ സര്‍ക്കുലറില്‍ പറയുന്നു.

Related Articles