Thursday, June 1, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Life Personality

സെൽഫ് എക്സ്‌പ്ലോറിങ്ങ് എന്നാൽ..

സൗദ ഹസ്സൻ by സൗദ ഹസ്സൻ
05/09/2020
in Personality
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

വളർച്ചയുടെ പ്രഥമഘട്ടം പിന്നിടുന്ന കുഞ്ഞുങ്ങൾക്ക് ഇനി മുന്നോട്ട് സ്വയം വളരാനും ക്രമേണ തന്നിലെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്താനും മെച്ചപ്പെടുത്താനും സ്വതന്ത്ര വ്യക്തികളായി ചിന്തിക്കാനും Self exploring സഹായിക്കും. സെൽഫ് എക്സ്‌പ്ലോറിങ്ങ് എന്നാൽ …. നേരനുഭവത്തിലൂടെയും സ്വന്തം ബുദ്ധിയിലൂടെയും യുക്തിയിലൂടെയും നിരീക്ഷണത്തിലൂടെയും ലോകത്തെ നേർക്കുനേർ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ തന്റെ ബൗദ്ധിക നിലവാരം ആവുന്നത്ര ഉയർത്തി സ്വന്തം വളർച്ചയ്ക്ക് വഴിയൊരുക്കുക അല്ലെങ്കിൽ ഉന്നതിയിലേയ്ക്ക് എത്തുക എന്നതാണ്.

ഒട്ടും ലക്ഷ്യബോധമില്ലാതെയും ദിശാബോധമില്ലാതെയും വലയുന്ന കുട്ടികളെ കണ്ടിട്ടില്ലേ? അവനവനെക്കുറിച്ച് ശരിയായ ബോധമില്ലാത്തതാണ് ആവരുടെ പ്രശ്നം, സ്വന്തം കഴിവുകൾക്ക് പകരം അജ്ഞതയാൽ നിയന്ത്രിക്കപ്പെടുന്ന ഒരു മനുഷ്യന് ഈ ലോകത്ത് എന്ത് ചെയ്യാൻ പറ്റും? ആത്മവിശ്വാസമോ ആത്മബോധമോ ഒട്ടും ഇല്ലാത്തവർ നിസ്സഹായതയുടെ പാരമ്യതയിൽ നിൽക്കുന്ന ചില നിമിഷങ്ങളെങ്കിലും ഉണ്ട്, അത് ഒരുപക്ഷേ ആർക്കും വിവരിക്കാൻ കഴിയില്ല. ഒരു കുട്ടിയിൽ കാണുന്ന Self exploringനുള്ള പ്രയത്നം വളരെയധികം അഭിനന്ദനാർഹവും എല്ലാ കുട്ടികളിലും പ്രോത്സാഹിപ്പിക്കേണ്ടതുമായ ഒന്നാണ്. താൻ ചിന്തിക്കുന്ന പോലെ തന്നെ തന്റെ മക്കളും ചിന്തിക്കണം എന്ന് ദുർവാശിയിൽ നിൽക്കുന്ന അച്ഛനമ്മമാർക്ക് പിറന്ന മക്കളെ അപേക്ഷിച്ച് അത്രപെട്ടെന്ന് പ്രാക്ടിക്കൽ ആക്കാൻ പറ്റാത്ത ഒരു കാര്യമാണ് self exploring. കുട്ടികളിലെ നൈസർഗ്ഗീകതയെ ഇല്ലാതാക്കുന്നതും സ്വാഭാവിക വളർച്ചയെ തടയുന്നതും അത്ര ശുഭകരമായ കാര്യമല്ല. ചിലരെ കാണാം എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി ഉയരങ്ങളിലേക്ക് കുതിക്കുന്ന ചിലർ, അത് അവരിലെ ശക്തമായ വിൽ പവർ ആണ്. സൂക്ഷ്മതയോടെ നിരീക്ഷികുമ്പോൾ കുട്ടികളിൽ സെൽഫ്‌ എസ്‌പ്ലോറിങ്ങിനുള്ള പ്രവണത വളരെ കുഞ്ഞിലേ തന്നെ നമുക്ക് കണ്ടെത്താൻ സാധിക്കും പിന്നെ എവിടെയോ വെച്ച് അത് നഷ്ടമാവുകയാണ്. എന്നാൽ അത് നഷ്ടമാവാൻ അനുവദിക്കാതെ പരിപോഷിപ്പിച്ചെടുക്കേണ്ടതും അച്ഛനമ്മമാർ തന്നെയാണെന്ന് ഓർക്കുക..

You might also like

ചിരിയും കളിയും ഇഷ്ടപ്പെട്ട നബി

മാനസികാരോഗ്യമുള്ളവരുടെ ലക്ഷണങ്ങൾ

Also read: ദുരിതാശ്വാസം ഇടക്കാലാശ്വാസമാവരുത്

പുതിയ പുതിയ അറിവുകൾ, അന്വേഷണങ്ങൾ, വ്യത്യസ്തമായ ചിന്തകൾ, വായന, മറ്റുള്ളവരുമായി നടത്തുന്ന ആശയവിനിമയങ്ങൾ, വ്യത്യസ്തമായ കാഴ്ചകൾ, ദൃശ്യങ്ങൾ ഇതെല്ലാം self exploringന് സഹായിക്കും. മുമ്പോട്ട് കുഞ്ഞുങ്ങളുടെ വ്യക്തിത്വവളർച്ചയ്ക്കും ഭാവിയ്ക്കും വേണ്ടി നല്ലൊരു ഈടുവെയ്പ്പ് ആവും അത്. ചിന്തകൾ തെറ്റായ ദിശകളിലേയ്ക്ക് സഞ്ചരിക്കാതിരിക്കണമെങ്കിൽ ഉചിതമായ ദിശയിലേക്ക് ഫോക്കസ് ചെയ്യാൻ അച്ഛനമ്മമാർ സഹായിക്കണം. ഒരു വള്ളിച്ചെടിയുടെ തലപ്പ് നമ്മൾ ആഗ്രഹിക്കുന്ന ഏത് ദിശയിലേക്കും തിരിച്ചു വെച്ചുകൊടുക്കാം ആ ദിശയിലേക്കാണ് സ്വാഭാവികമായും അത് പടർന്ന് പിടിക്കുന്നത്. അതേസമയം മരങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു കാടുപോലെ പടർന്നു പിടിച്ച് കിടക്കുന്ന വള്ളിക്കൂട്ടത്തെ ആഗ്രഹിക്കുന്ന മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടൽ അത്ര എളുപ്പമാണോ? ഇതുപോലെയാണ് മക്കളും. ഒരു കുഞ്ഞുചെടി ചാഞ്ഞു നിന്നാൽ നേരെ നിർത്താൻ ചുറ്റിനും വേരുകളെ മണ്ണിട്ട് ഉറപ്പിച്ചു നിർത്താം അല്ലെങ്കിൽ മറ്റൊരു കമ്പ് വെച്ച് അതിനോട് ചേർത്ത്കെട്ടി താങ്ങ് നൽകി നേരെ നിർത്താം. എന്നാൽ വലിയൊരു മരമായി കഴിഞ്ഞാലോ?

കൃത്യമായ ദിശാബോധവും ലക്ഷ്യബോധവുമുള്ള കുട്ടികൾ പൊതുവെ വഴി തെറ്റാറില്ല. ഇവ രണ്ടും നൽകൽ രക്ഷിതാക്കളുടെ കടമയാണ്. സ്‌കൂളിൽ അയച്ചാൽ അല്ലെങ്കിൽ മതവിദ്യാഭ്യാസം നൽകിയാൽ മാത്രം തീരില്ല ആ കടമ. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പ്രാഥമിക പാഠങ്ങളും നിർദ്ദേശങ്ങളും വീട്ടിനകത്ത് നിന്ന് തന്നെ ലഭിക്കണം. നല്ല ശീലങ്ങൾ ഒരാളെ നല്ല വ്യക്തിയാക്കി മാറ്റുന്നു, നല്ല ശീലങ്ങൾ വീടുകളിൽ നിന്നാണ് പഠിക്കേണ്ടത്. വളരെ കുഞ്ഞിലേ തന്നെ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്ത് ശീലിപ്പിക്കാം. ആൺകുട്ടി പെൺകുട്ടി എന്ന് പറഞ്ഞ് മാറ്റി നിർത്താതെ വേണം life skills കുട്ടികളെ പഠിപ്പിക്കാൻ. നിത്യജീവിതത്തിൽ ഒരാൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളാണ് ലൈഫ് സ്കിൽസ്. ഒന്നര, രണ്ട് വയസ്സുള്ള കുട്ടി പാൽ കുടിച്ചാൽ കുപ്പി അമ്മയുടെ കയ്യിൽ കൊണ്ടു തരുന്നത് തൊട്ട്, കാലിൽ ധരിക്കുന്ന കുഞ്ഞു ഷൂ വയ്‌ക്കേണ്ട യാഥാസ്ഥാനം കാണിച്ചു കൊടുത്തും തുടങ്ങാം. അല്പം കൂടെ വലുതാവുമ്പോൾ കുഞ്ഞുടുപ്പുകൾ മടക്കിയത് കൊണ്ടുപോയി അവരുടെ ബാസ്ക്കറ്റിനകത്ത് വെയ്ക്കാനും 4 വയസ്സിനോട് അടുത്ത് സ്വയം കുളിക്കാനും ഒരു 6 വയസ്സ് കഴിയുമ്പോൾ കുഞ്ഞുടുപ്പ് കഴുകി എടുക്കാനും താഴെയുള്ള കുട്ടിയെ കെയറിംഗ് ചെയ്യാനുമൊക്കെ സഹായിക്കാൻ മുതിർന്ന കുട്ടിയെ തന്റെ കൂടെ നിർത്തണം അമ്മമാർ. അവരും അത് ഇഷ്ടപ്ലെടുന്നുണ്ട്, അതിനാൽ നിരുത്സാഹപ്പെടുത്തരുത്. 10 വയസ്സിനോട് അടുപ്പിച്ച് ചെറിയ പാചക രീതികൾ പഠിപ്പിച്ചെടുക്കണം. ബാത്ത് റൂം ക്ലീൻ ചെയ്യാനും വീട്ടിലെ വസ്തുക്കൾ ഉപയോഗ ശേഷം ചിട്ടയോടെ എടുത്ത് വെയ്ക്കാനുമൊക്കെ അറിഞ്ഞിരിക്കണം. വീട്ടിലുള്ളവരുമായി മക്കളുടെ പ്രോപ്പർ കമ്മ്യൂണിക്കെഷൻ നടക്കുന്നുണ്ടാവണം. ഇത്തരം കഴിവുകൾ നിർബ്ബന്ധമായും മക്കളിൽ ഉണ്ടാക്കി എടുക്കണം. സയൻസ് പഠിക്കുന്ന കുട്ടിയും അത്യാവശ്യം തുന്നുവിട്ടുപോയ ഡ്രസ്സ് സ്റ്റിച്ച് ഇടാനും ഒരു സ്വിച്ച് കേടായാൽ ഒന്ന് അഴിച്ചു നന്നാക്കാനുമൊക്കെ പഠിക്കുന്നത് നല്ലതാണ്. എൻജിനീയറിങ് പഠിക്കുന്ന കുട്ടിയ്ക്ക് വീട്ടിൽ ഒരാൾക്ക് മുറിവ് പറ്റിയാൽ അത് മരുന്ന് വെച്ച് കെട്ടാനുള്ളതും പഠിച്ച്‌ വെയ്ക്കാം. വീട് വൃത്തിയാക്കി വെയ്ക്കാം, കടയിൽ പോയി സാധനങ്ങൾ മേടിക്കാം എല്ലാം വേണം ജീവിതത്തിൽ .

മാതാപിതാക്കൾ ഒരിക്കലും തങ്ങളുടെതായ പരിധികളും പരിമിതികളും വെച്ച് തിട്ടപ്പെടുത്തിയ വിശ്വാസങ്ങളെയോ വിചാരങ്ങളെയോ കുട്ടികളിൽ അടിച്ചേല്പിക്കരുത്. ചെറിയ ലോകത്ത് ആയാലും വലിയ സ്വപ്നങ്ങൾ നൽകണം മക്കൾക്ക്. കൊച്ചുകുടിലിൽ ഇരുന്നായാലും മക്കൾക്ക് നൽകേണ്ടത് ആകാശം മുട്ടെ സ്വപ്നങ്ങളും ഉള്ളിൽ കെടാതെ കാത്ത് സൂക്ഷിക്കേണ്ട അഗ്നിയുമാണ്. ലക്ഷ്യങ്ങൾ കൈയെത്തിപ്പിടിക്കാവുന്നതിനും അപ്പുറം ആണെന്നൊക്കെ തോന്നും. ഒരുപക്ഷേ ആയാസപ്പെട്ടും കഠിന പ്രയത്നംകൊണ്ടും ചെന്നെത്തേണ്ട കൊടുമുടിയുടെ മുനമ്പിലാവാം. പ്രയത്നങ്ങൾ തുടർന്നുകൊണ്ടിരിക്കണം.

Also read: ഹൃദയ നൈര്‍മല്യമുള്ളവരാകാന്‍ പത്ത് വഴികള്‍

ഒരാൾ പരിശ്രമിച്ചാൽ നടക്കാത്തതോ അയാൾക്ക് അപ്രാപ്യമായതോ ആയിട്ട് ഒന്നുമില്ല എന്നൊരു ചിന്ത കുട്ടിയുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കാൻ കഴിഞ്ഞാൽ രക്ഷപെട്ടു, അത് വലിയൊരു പോസിറ്റീവ് ചിന്തയാണ്. മനോവീര്യം കെടാതെ നിലനിർത്താനുള്ള മരുന്നാണ്. ഹിമാലയം കയറണം എന്ന ഒരാളുടെ തീവ്രമോഹം സാധിച്ചെടുക്കാൻ കഴിയുന്നത് അയാളിലെ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും എന്ത് വന്നാലും പിന്മാറില്ല എന്ന ഒരൊറ്റ ചിന്തയും മാത്രമാണ്. ചിന്തകളെ ട്രാക്കിൽ കയറ്റിക്കൊടുത്താൽ പിന്നെ രക്ഷിതാക്കൾ റെയിൽ തെറ്റാതെ ഒന്ന് ശ്രദ്ധിച്ചാൽ മാത്രം മതി. അതുകൊണ്ട് മക്കളുടെ മനസ്സിനെ സ്വാധീനിക്കണം. നല്ലൊരു സുഹൃത്താവുക, അവരെ അറിയുക കൂട്ടത്തിൽ നമ്മെ അറിയാനുള്ള അവസരങ്ങളും കൂടെ രക്ഷിതാക്കൾ അവർക്ക് നൽണം. ജീവിത കഥകൾ അവരുമായി ഷെയർ ചെയ്യുക. കുട്ടിക്കാലത്ത് തങ്ങൾക്ക് പറ്റിയ അമളികളും അജ്ഞത മൂലം ചെയ്‌തുകൂട്ടിയ വഷളത്തരങ്ങളും ചെയ്‌തുപോയ തെറ്റുകളും നേരിടേണ്ടി വന്ന പ്രതിസന്ധികളും ഓരോന്നും.

നമുക്കറിയാം കൗമാരപ്രായത്തിലെ കുട്ടികളാണ് അധികവും വഴിതെറ്റിപ്പോകുന്നതും പലപ്പോഴും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീവിതം കൈവിട്ട് പോകുന്നതും. മറ്റേതൊരു പ്രായത്തേക്കാളും കൂടുതൽ മാനസിക പിരിമുറുക്കുങ്ങൾ നേരിടുന്നത് കൗമാരപ്രായക്കാരാവാം എന്ന് പറഞ്ഞാൽ ഒരുപക്ഷേ പൂർണ്ണമായും അംഗീകരിക്കാൻ പറ്റില്ല ചിലപ്പോഴെല്ലാം നിഷേധിക്കേണ്ടിയും വരും. എന്തെന്നാൽ മുമ്പോട്ടുള്ള ജീവിതത്തിൽ അതിനെക്കാളും വലിയ വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടേണ്ടി വരുന്നുണ്ട് മനുഷ്യന്. എന്നാൽ ഒരു കൊച്ചുകുഞ്ഞിൽ നിന്ന് നിനയ്ക്കാതെയുള്ള പെടുന്നനെയുള്ള മാറ്റവും ഈ പ്രായത്തിലൂടെ കടന്ന് പോകുമ്പോൾ നേരിടുന്ന പ്രശ്നങ്ങളും അവരിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു. കൂടതെ സമൂഹവും മറ്റുള്ളവരും വലിപ്പംകൊണ്ട് വലിയ കുട്ടിയെപ്പോലെ കാണുമ്പോൾ തന്നെ അനുഭവങ്ങളുടെ അപര്യാപ്തതകൊണ്ട് ഉണ്ടാവുന്ന അപക്വത, വൈകാരികതയിലും ഹോർമോണുകളിലും ഉണ്ടാവുന്ന വ്യതിയാനങ്ങൾ, ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന തീവ്രമായ ആഗ്രഹങ്ങൾ, തൃഷ്ണകൾ, അസ്തിത്വബോധം വേരൂന്നുമ്പോഴുള്ള സെക്കളോജിക്കൽ ഇഷ്യൂസ് ഇവയെല്ലാം സൃഷ്ടിക്കുന്ന മനഃസംഘർഷങ്ങൾ പല വിധത്തിലാണ്. തന്നിൽ മറ്റുള്ളവർക്ക് ചില പ്രതീക്ഷകൾ ഉണ്ട് എക്‌സ്പറ്റേഷൻസ് ഉണ്ട് അതിനൊത്ത് തനിയ്ക്ക് ഉയരാൻ സാധിക്കുന്നില്ല എന്നൊരു ചിന്തയും ഇപ്രായത്തിൽ അലട്ടും. ചിലർ തന്നിലെ പോരായ്മകളെക്കുറിച്ചോർത്ത് സ്വയം വേവലാതിപ്പെട്ടുകൊണ്ടിരിക്കും. സൗന്ദര്യക്കുറവ്, ആതമവിശ്വാസകുറവ് ഇതെല്ലാം ആളുകളെ അഭിമുഖീകരിക്കുന്നതിനെ തൊട്ട് അവരിൽ മനപ്രയാസം ഉണ്ടാക്കും. പറഞ്ഞുവരുമ്പോൾ കൗമാരമെന്നാൽ പലവിധ ചിന്തകളാലും ശങ്കകളാലും ആശങ്കകളാലും ഉള്ളിൽ രൂപപ്പെടുന്ന ആശയകുഴപ്പങ്ങൾ അല്ലെങ്കിൽ തെറ്റിദ്ധാരണകൾ വരുത്തിവെക്കുന്ന സങ്കീർണതകൾക്കൊണ്ട് നിറഞ്ഞ ഒരു പ്രായം തന്നെ. ആയതിനാൽ മനസ്സ് തുറന്ന് അവരെ സംസാരിക്കാൻ അനുവദിക്കണം. സംശയങ്ങളെയും പ്രശ്നങ്ങളെയും കഴിയുന്നതും ദുരീകരിച്ചുകൊടുക്കണം, അവരുടെ അഭിപ്രായങ്ങളെയും പറയുന്ന കാര്യങ്ങളെയും കണക്കിലെടുക്കണം, മാനിക്കണം.

കുട്ടിക്കാലത്തെ കുഞ്ഞുബുദ്ധികൊണ്ട് മനസ്സിലാക്കിയ ഒരു ലോകമല്ല ചുറ്റിലും. ആ ലോകമല്ല ഇപ്പോൾ അവരെ നോക്കിക്കാണുന്നതും. അവൻ/അവൾ വളർച്ച പ്രാപിച്ച പ്രായപൂർത്തി കൈവരിച്ച ഒരു കുട്ടിയാണ്. ഇനിയങ്ങോട്ട് ആളുകൾക്ക് അവരോടുള്ള സമീപനം പല അർത്ഥത്തിലും മാറും. അവരിൽ നിന്നുള്ള പ്രതീക്ഷകളിലും വലിയ അന്തരം പ്രകടമാകും. താനും വലിയൊരു വ്യക്തിയായിക്കഴിഞ്ഞു എന്നൊരു ബോധമൊക്കെ ഉള്ളിൽ വരും എന്നാൽ ലോകത്തെയോ ആളുകളെയോ, സാഹചര്യങ്ങളെയോ വായിച്ചെടുക്കാൻ ഇപ്പോഴും ആളായിട്ടില്ലതാനും. തനിക്ക് എല്ലാം അറിയാമെന്ന ഭാവത്തിൽ തന്നെ ആരും നിയന്ത്രിക്കാനൊന്നും വേണ്ട എന്ന ചിന്തയിൽ വല്ലതിലേക്കും എടുത്ത് ചാടിയാൽ ആ ചാടിയപോലെ തിരികെ കയറിപ്പോരാൻ കഴിയില്ല. കൗമാരത്തിന്റെ ആവേശത്തിൽ കുട്ടികൾക്ക് പലതും തോന്നും. പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും ചൂഷണങ്ങളെയും കടന്നുകയറ്റങ്ങളെയും പ്രതിരോധിക്കാൻ പക്ഷെ താൻ എത്രത്തോളം ദുർബലനാണെന്നും അതേ സമയം എത്രത്തോളം ബലവാൻ ആണെന്നും കുട്ടികൾ അറിഞ്ഞിരിക്കണം. വിവേകവും യുക്തിയും അവരിൽ വേണ്ടപോലെ പ്രവൃത്തിക്കണം.

Also read: ഇസ് ലാമും ദേശീയതയും

വ്യക്തിത്വബോധം ഉണർന്ന് കഴിഞ്ഞതിനാൽ എത്ര ചൊല്ലിക്കൊടുത്താലും പലതിനെയും അക്സെപ്റ്റ് ചെയ്യാൻ വിസമ്മതിക്കും.. പഴയതിനെയെല്ലാം പുച്ഛിച്ചു തള്ളും മുതിർന്നവരെ നിർദയം ധിക്കരിക്കും. ഇതിനെയൊക്കെ സമചിത്തതയോടെ കൈകാര്യം ചെയ്യണം. പരിധിയിൽ കവിഞ്ഞ സമ്മർദ്ദം ചെലുത്താൻ മുതിരാതിരിക്കുക. അവരെ മനസ്സിലാക്കുന്നില്ല എന്ന ബോധം അവരിൽ ഉണ്ടാവാതിരിക്കാൻ ആദ്യമേ ശ്രമിക്കണം ഞാൻ ഉണ്ട് നിന്നെ കേൾക്കാൻ നിന്നെ അറിയാൻ എന്ന് പെൺകുട്ടിയ്ക്ക് അമ്മയും ആൺകുട്ടിയ്ക്ക് അച്ഛനും കൂട്ട് നൽകാം. തിരിച്ചും ആവാം ആൺകുട്ടിയ്ക്ക് അമ്മയും പെൺകുട്ടിയ്ക്ക് അച്ഛനും. വീട്ടിൽ തന്നെ കേൾക്കാൻ അറിയാൻ ആളുകൾ ഇല്ല എന്നൊരു അവസ്ഥ അല്ലെങ്കിൽ തോന്നൽ വരുമ്പോഴാണ് തനിയ്ക്കും തന്റെ ചിന്തകൾക്കും മറ്റാരേക്കാളും കൂട്ട് നൽകുന്ന, തന്നെ സന്തോഷപൂർവ്വം സ്വീകരിക്കുന്ന അംഗീകരിക്കുന്ന ഒരു സൗഹൃദ കൂട്ടുകെട്ടിലേക്ക് അവൻ അല്ലെങ്കിൽ അവൾ ആകർഷിക്കപ്പെടുന്നത്. ചില ചെങ്ങാത്ത ഗ്രൂപ്പുകളിൽ മക്കൾ ചെന്ന് പെട്ടുകഴിഞ്ഞാൽ അവരുടെ ജീവിതം എന്നത്തെക്കുമായി തന്നെ കൈമോശം വന്നുപോയേക്കാം. അതുകൊണ്ടാണ് മക്കൾക്ക് വ്യക്തിത്വബോധം വേണം എന്ന് പറയുന്നത്.

അമൂല്യമായ ജീവനേയും ജീവിതത്തെയും ഒരിക്കൽ നഷ്ടപ്പെടുത്തിയാൽ വീണ്ടെടുക്കാൻ കഴിയില്ല എന്ന് കുഞ്ഞുങ്ങളെ ഇരുത്തിപ്പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. മദ്യം മയക്ക് മരുന്ന് പോലുള്ള ലഹരിപദാർത്ഥങ്ങൾ വളരെ അപകടകരമാണ്. മദ്യം കഴിച്ചാൽ വീട്ടുകാർ അറിയും നാട്ടുകാർ മറ്റൊരു കണ്ണുകളിലൂടെ കാണും എന്നാൽ കഞ്ചാവ് പോലുള്ള ലഹരി പദാർത്ഥങ്ങൾ ആവുമ്പോൾ അതില്ലല്ലോ. യുവാക്കളുടെ ഇടയിൽ ഇന്ന് ഇത്തരം ലഹരി പദാർത്ഥങ്ങൾ സുപരിചിതമാണ്. ചില യുവതികളും. ഇനി അഥവാ മദ്യമോ മയക്ക് മരുന്നുകളോ മക്കൾ ഉപയോഗിക്കുന്നു എന്നറിഞ്ഞാലും വഴക്ക് പറയാനും വീട്ടിനകത്ത് രംഗങ്ങൾ സൃഷ്ടിക്കാനും മുതിരാതെ സാവകാശം അതിൽ നിന്ന് കുട്ടിയെ മോചിതനാക്കാനുള്ള വഴികൾ തേടണം. പരിഹരമാണ് ആവശ്യം. കുഞ്ഞുങ്ങൾ വഴി തെറ്റുന്നതിന് ഒരു കാരണം മാതാപിതാക്കളുടെ അശ്രദ്ധയാവാം. കുട്ടികളുടെ ചിന്തകൾ ഏത് വഴിക്ക് ആണ് പോകുന്നത് എന്നതൊക്കെ തിട്ടപ്പെടുത്താൻ സാധിക്കണമെങ്കിൽ അവരുമായി നിരന്തരം സമയം കിട്ടുമ്പോഴെല്ലാം നല്ല രീതിയിൽ ക്രിയാത്മകമായ ആശയവിനിമയങ്ങൾ നടത്തണം

കുഞ്ഞുങ്ങൾക്ക് ചിന്താശേഷി, ഉദ്ദേശശുദ്ധി, മൂല്യാധിഷ്ഠിത ചിന്തകൾ, ലക്ഷ്യബോധം ആത്മാഭിമാനബോധം ഇവയൊക്കെ ഉണ്ടാക്കി കൊടുത്താൽ സ്വന്തം വ്യക്തിത്വത്തെ മനോഹരമാക്കുന്നതിലും ജീവിതാഭിലാഷങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിലും അവർ സ്വമേധയാ വ്യാപൃതരായി മാറും. ആത്യന്തികമായി മനുഷ്യർ എന്തിലും തേടുന്നത് സന്തോഷം, ആത്മനിർവൃതി, സമാധാനം ഈ മൂന്ന് സംഗതികളാണ്. കുട്ടികൾക്ക് അതാത് പ്രായത്തിന് അനുസരിച്ചുള്ള ചിന്തകളാണ് നൽകേണ്ടത്. ഇടയ്ക്ക് ഭാവിയെക്കുറിച്ചുള്ള കാര്യങ്ങൾ പറയാം സൂചനകളും നൽകാം എന്നാൽ കൗമാരത്തിന്റെ വക്കിൽ എത്തുമ്പോഴേക്കും പെൺകുട്ടിയോട് വിവാഹത്തെക്കുറിച്ച് സംസാരിക്കാതെ അവൾക്ക് വിദ്യാഭ്യസം പൂർത്തിയാക്കാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള അവസരം ഒരുക്കുകയും അതിനുള്ള മോട്ടിവേഷൻ നൽകുകയുമാണ് വേണ്ടത്. കോളേജ് കാലഘട്ടം മുതൽക്കൊക്കെ ഒരു വൈവാഹിക ജീവിതത്തെക്കുറിച്ച് മക്കളുമായി പതിയെ സംസാരിച്ച്‌ തുടങ്ങാം പക്ഷെ നിന്റെ വിദ്യാഭ്യാസം പൂർത്തിയാക്കപ്പെടാതെ അതിന് നിൽക്കില്ല എന്നും ഉറപ്പ് നൽകണം. പക്വതയോടെ കാര്യങ്ങൾ മനസ്സിലാക്കാൻ മക്കളെ പഠിപ്പിക്കണം. അതും ഇതിനിടയിലൂടെ ആവശ്യമാണ്.

Also read: ചിലത് അങ്ങനെയാണ്.. മറച്ചു വെക്കാന്‍ കഴിയില്ല

ലഹരി വസ്തുക്കളുടെ ഉപയോഗം കുട്ടിയുടെ മാത്രമല്ല അവന്റെ കുടുംബത്തെയും നാശത്തിന്റെ വക്കിലേയ്ക്ക് എത്തിയ്ക്കും. അമിതമായ ഉപയോഗം മൂലം ശാരീരികാരോഗ്യം ശുഷ്‌ക്കിയ്ക്കും മാനസികമായും ലെവൽ തെറ്റും. ലഹരിവസ്തുക്കൾ വാങ്ങിക്കാൻ പണമില്ലാതെ ആവുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങും. അത് കിട്ടതാവുമ്പോഴുള്ള വിഭ്രാന്തിയിൽ മുന്നിൽ കാണുന്ന ഒരാളെ കൊല്ലാൻ പോലും മടിക്കില്ല. ലഹരിയുടെ പിടിയിൽ അകപ്പെട്ട ഒരാൾക്ക് താൻ ചെയ്യുന്നതെന്ത് എന്ന ഓർമ്മ പോലും കാണില്ല അബോധാവസ്ഥയിൽ മനുഷ്യത്വവിരുദ്ധവും നീചവുമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടേക്കാം. ദാമ്പത്യജീവിതത്തിൽ ലൈംഗീകത വലിയൊരു ഘടകമാണ്. എന്നാൽ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ സ്ഥിരമായ ഉപയോഗം ഒരു ആൺട്ടിയുടെ ലൈംഗീക ശേഷിയും താത്പര്യങ്ങളും കുറയ്ക്കാൻ ഇടയാക്കും. പെണ്കുട്ടികളിൽ മാസമുറയിൽ ഇറെഗുലേഷൻ വരും. ഗർഭധാരണത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കും മാത്രമല്ല പിറക്കാൻ പോകുന്ന കുഞ്ഞിനേയും ബാധിക്കും. ഇതുപോലെ ഒരുപാട് പ്രശ്നങ്ങളുണ്ട്. ആൺകുട്ടികളിൽ ബീജോത്പാദനവും കുറയും എന്നുവെച്ചാൽ കൗണ്ടും കുറയും. ഇതിലൊന്നും പെടാതെ അമിത കൂട്ടുകെട്ടുകളിൽ ചെന്ന് നല്ലൊരു ജീവിതം കൈമോശം വരുത്താതെ വീടിനോടും കുടുംബത്തോടും പ്രതിബദ്ധതയുള്ളവരാക്കി കുട്ടികളെ വളർത്താൻ അവരിൽ നല്ലൊരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കണം.

മൂല്യാധിഷ്ഠിതമാവണം വ്യക്തിത്വം. പ്രഥമമായും അഭിമാനബോധവും (self respect) ആത്മസ്നേഹവും (self love) കുട്ടികൾക്ക് ഉണ്ടാവുമ്പോൾ ഹീനപ്രവൃത്തികളിൽ നിന്ന് അവനവനെ സംരക്ഷിക്കേണ്ട ചുമതല അവനവന്റെത് തന്നെ ആയി വരും. ഒരു ജാഗ്രത എപ്പോഴും ഉണ്ടാവും. നിരന്തരം വേണ്ട, ചെയ്യണ്ട, അരുത്, പാടില്ല എന്നൊക്കെ മക്കളോട് അജ്ഞാപിക്കാതെ തന്നെ സ്വതന്ത്രമായ അതേപോലെ സ്വന്തമായ ചിന്തകളിലൂടെ എന്തൊക്കെ പാടില്ല ശരിയില്ല എന്നൊക്കെ വിവേചിച്ചറിയാൻ അവർക്ക് സാധിക്കും അതിന് അവരെ പ്രാപ്തരാക്കണം ആ തലത്തിലേക്ക് അവരിലെ വ്യക്തിത്വത്തെ ഉയർത്തണം, uplifted ആക്കണം.. ബാഹ്യശക്തിയാൽ അല്ല ആന്തരീക ശക്തിയാൽ നിയന്ത്രിക്കപ്പെടണം മനുഷ്യർ. അതാണ് ശരിയായ വ്യക്തിത്വം.

Facebook Comments
സൗദ ഹസ്സൻ

സൗദ ഹസ്സൻ

കോഴിക്കോട് ബാലുശ്ശേരിയ്ക്കടുത്ത കിനാലൂര്‍ എന്ന ഗ്രാമത്തില്‍ 1976 ജനുവരി 12ന് ജനനം. പിതാവ് ബക്കര്‍കോയയുടെയും മാതാവ് ഫാത്തിമയുടെയും 5 പെണ്മക്കളില്‍ നാലാമത്തെ മകള്‍. ഭര്‍ത്താവ്: യൂസഫ് ഹസ്സന്‍. മക്കള്‍: അനീന ഹസ്സന്‍, റൈഹാന്‍ ഹസ്സന്‍. എ. എം.എച്ച്.എസ് മാപ്പിള ഹൈസ്‌കൂളില്‍ സ്‌കൂള്‍ പഠനവും 'അക്കാഡമി ഓഫ് ഇംഗ്ലീഷ് ബാലുശ്ശേരി'യില്‍ കോളേജ് പഠനവും കഴിഞ്ഞു. വിവാഹശേഷം കുടുംബത്തോടൊപ്പം മുംബൈയില്‍ ആയിരുന്നു ജീവിതം. 2013 മുതല്‍ മലപ്പുറം മഞ്ചേരിയില്‍ താമസമാക്കി. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. മുംബൈയിലെ ജോഷീസ് കോഹിനൂര്‍ ടെക്ക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമ എടുത്തു. അതേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കള്‍ട്ടി ആയി വര്‍ക്ക് ചെയ്തു. നാട്ടിൽ വന്നു കൗണ്‌സിലിങ് കോഴ്‌സുകള്‍ ചെയ്ത ശേഷം കൗൺസ്‌ലിംഗ് രംഗത്തേക്ക് തിരിഞ്ഞു. കൗണ്‌സ്‌ലിംഗ്(ഫാമിലി, സ്റ്റുഡന്റ്, ഇന്‍ഡിവിജ്വല്‍) ആന്‍ഡ് മോട്ടിവേഷണല്‍ ക്ലാസുകളും ചെയ്തുപോരുന്നു. നാട്ടില്‍ വന്ന ശേഷമാണ് എഴുത്തിന്റെ വഴികളിലേക്ക് തിരിഞ്ഞത്.

Related Posts

Personality

ചിരിയും കളിയും ഇഷ്ടപ്പെട്ട നബി

by ഷഹീദ്
08/04/2023
Personality

മാനസികാരോഗ്യമുള്ളവരുടെ ലക്ഷണങ്ങൾ

by ഇബ്‌റാഹിം ശംനാട്
03/07/2022

Don't miss it

Opinion

മോയിൻ അലി തസ്ലിമ നസ്രിൻ വിവാദം

08/04/2021
Opinion

അമേരിക്കയെ രക്ഷകനാക്കി ശത്രുവിനെ കെട്ടിപ്പിടിക്കണോ?

19/05/2021
Onlive Talk

കുടിവെള്ളത്തിനായി കേഴുന്ന കറാച്ചി

19/07/2018
Onlive Talk

ഇസ്രായേലുമായുള്ള ബന്ധം ലളിതമാക്കുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യില്ല

15/11/2018
Views

ജമ്മു കശ്മീരിനെ വിഭജിക്കുന്നതിലൂടെ ബി.ജെ.പി ഉദ്ദേശിക്കുന്നത്

05/08/2019
Opinion

സയണിസം പരാജയം സമ്മതിക്കുന്നു

17/05/2021
Columns

ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ‘പ്രഥമ വനിത’ ഇനി റെയ്‌സിന ഹില്‍സില്‍

22/07/2022
marriage.jpg
Counselling

ലൈംഗികരഹിത ദാമ്പത്യം

27/11/2012

Recent Post

ചിയാറെല്ലിയുടെ സിസിലിയുടെ മുസ്ലിം ചരിത്രം

01/06/2023

വിവര്‍ത്തനകലയുടെ ബാലപാഠങ്ങള്‍

01/06/2023

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം: ജൂണ്‍ ഒന്നിന് ദേശീയ വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം

31/05/2023

‘എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ’; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ടൊവിനോ

31/05/2023

ഹത്രാസ് അറസ്റ്റ്; ജാമ്യം ലഭിച്ചിട്ടും മസ്ഊദ് അഹ്‌മദ് ജയിലില്‍ തന്നെ

31/05/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!