Current Date

Search
Close this search box.
Search
Close this search box.

ചിന്താരീതിയാണ് വിജയ പരാജയങ്ങളെ നിർണ്ണയിക്കുന്നത്

സ്വവിജയത്തിനും പരാജയത്തിനുമുള്ള ഏക നിദാനം നിങ്ങളുടെ ചിന്ത തന്നെയാണ്. ഹോളണ്ട് സ്വദേശിയായ ഫാൻക്ലോഫ്ലർത് എന്ന കർഷകൻ്റെ ജീവിത കഥ ഈ വരികളെ അന്വർത്ഥാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗത്ത് ആഫ്രിക്കയിലേക്ക് പലയാനം ചെയ്ത അദ്ദേഹം തൻ്റെ സമ്പാദ്യം മുഴുവനും വിറ്റ് പുതിയ ഒരു ഭൂമി സ്വന്തമാക്കി. പ്രായക്കുറവും അറിവില്ലായ്മയും കാരണം കൃഷിക്ക് അനുയോജ്യമല്ലാത്ത ഭൂമിയാണ് അദ്ദേഹം കൈവശപ്പെടുത്തിയത്. വിഷസർപ്പങ്ങളുടെ വാസ സ്ഥലത്താണല്ലോ താൻ പെട്ടുപോയതെന്ന് പിന്നീടാണ് അദ്ദേഹം ഏറെ വിഷമത്തോടെ മനസ്സിലാക്കിയത്. അതിന് ശേഷമാണ് കൃഷി പാടെ ഉപേക്ഷിച്ച് പ്രകൃതിദത്തമായ വിഷസംഹാരി കണ്ടെത്തിയാലോ എന്ന അപ്രായോഗിക ചിന്ത അദ്ദേഹത്തിൻ്റെ മനസ്സിലേക്ക് കടന്ന് വരുന്നത്. സർവ്വ ഇടങ്ങളിലും നിറഞ്ഞ് നിൽക്കുന്ന വിഷ സർപ്പങ്ങളുമായി അധിക പേർക്കും ഇടപഴകി പരിചയമില്ലാത്തത്തിനാൽ തന്നെ, ആ ക്യഷിയിടം ഇന്ന് ലോകത്തെ ഏറ്റവും വലിയ വിഷ പ്രതിരോധ മരുന്നുല്പാദന കേന്ദ്രമായി മാറിയിരിക്കുകയാണ്. നിർഭാഗ്യങ്ങൾ പോലും ശുഭ സൂചനയാക്കി മാറ്റാമെന്ന പരമമായ യാഥാർത്ഥ്യമാണ് ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ലക്ഷ്യത്തിലും മാർഗത്തിലും ചെറിയ വ്യത്യാസങ്ങൾ വരുത്താൻ തയ്യാറാകണമെന്ന് മാത്രം. ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞ സ്വപ്നങ്ങൾ എത്ര പെട്ടന്നാണ് അപ്രതീക്ഷിത തുടക്കങ്ങളായി പരിണമിക്കുന്നത്. തകർന്ന സ്വപ്നങ്ങൾ യഥാർത്ഥ വിജയത്തിലേക്കുള്ള ചൂണ്ടു പലക മാത്രമാണെന്ന് ജീവിത വിജയം കൈവരിച്ചവർ നമ്മെ ഓർമ്മിപ്പിക്കുന്നു.

സ്റ്റീഫൻ കോപെയുടെ ഏഴ് വിജയ മന്ത്രങ്ങൾ
ചിന്താരീതിയിൽ മാറ്റം വരുത്തുന്നത് ഒരു മനുഷ്യൻ്റെ ജീവിതരീതിയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കില്ല. ശരീരവും, പോസിറ്റീവ് ചിന്തകളുമാണ് മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇന്ധനം പകരുന്നതെന്ന് സാരം. (സ്വന്തത്തിൽ മാറ്റം ആഗ്രഹിക്കാതെ ഒരു സമുദായത്തിലും അല്ലാഹു മാറ്റങ്ങൾ ഉണ്ടാക്കില്ലെന്ന ഖുർആൻ വാക്യം എത്ര സുവ്യക്തമാണ്.)

എന്താണാ ഏഴ് വിജയശീലങ്ങൾ ?
പരാജയം വിജയമാക്കുന്നതിൽ ഏഴ് ശീലങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് തന്റെ ഗ്രന്ഥത്തിൽ സ്റ്റീഫൻ കോപ്പ് വിശദീകരിക്കുന്നത് കാണാം. പ്രസ്തുത ശീലങ്ങൾ :

ഒന്ന്: കാര്യങ്ങൾ സ്വമേധയാ ചെയ്തു തീർക്കാൻ തയ്യാറാകുക. നിർണ്ണായക ഘട്ടങ്ങളിൽ യോജിച്ച നിലപാട് സ്വീകരിക്കുന്നതിന് പരപ്രേരണ കൂടാതെ കാര്യങ്ങൾ ചെയ്തു തീർക്കൽ നിർബന്ധമാണ്. പ്രവർത്തികൾ തടയുന്നതിനുപരി അതിൻ്റെ ഭംഗിയിൽ ചെയ്തു തീർക്കുകയെന്നതാണ് ഇതിൻ്റെ വിവക്ഷ. ശരിയായ പരിഹാര മാർഗങ്ങൾ സ്വീകരിക്കുന്നതിനും മികവ് തെളിയിക്കുന്നതിനും ഈ കഴിവ് അത്യാവശ്യമാണ്.

രണ്ട്: ലക്ഷ്യം മനസ്സിൽ കണ്ട് പ്രവർത്തിക്കുക. സാക്ഷാത്കരിക്കേണ്ട സ്വപ്നത്തിന്റെ മെന്റൽ ഇമേജാണ് ലക്ഷ്യം.
മനസ്സിൽ സ്ഥിരമായി കൊണ്ട് നടക്കേണ്ട ലക്ഷ്യമാണ് മാർഗ്ഗത്തെ സാധൂകരിക്കുന്നതും മനുഷ്യ പ്രവർത്തികളിൽ ഊർജം പകരുന്നതും. ലക്ഷ്യം ജീവിതത്തിന് അർത്ഥം നൽകുകയും മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നു.

മൂന്ന്: മുൻഗണനാ ക്രമാനുസൃതം പ്രവർത്തിക്കുക. ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ നിരവധിയാണ്, എന്നാൽ സുപ്രധാനമായ ചില കാര്യങ്ങൾക്ക് നാമതിലെറെ പ്രാമുഖ്യം നൽകേണ്ടി വരും. സമയം വളരെ പരിമിതമാണെന്ന തിരിച്ചറിവോടെ ആവശ്യമുള്ള കാര്യങ്ങൾക്ക് വേണ്ടി മാത്രം ചെലവഴിക്കുക. പ്രാമുഖ്യമനുസരിച്ച് കാര്യങ്ങളെ നാല് വിഭാഗങ്ങളായി തരം തിരിക്കാം.

1- പ്രധാനമാണെങ്കിലും സാവധാനം ചെയ്തു തീർക്കേണ്ടവ.
2- പെട്ടെന്ന് ചെയ്തു തീർക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
3- ചെയ്തത് കൊണ്ട് യാതൊരു ഉപകാരവും ഇല്ലാത്ത കാര്യങ്ങൾ
4- പെട്ടെന്ന് ചെയ്തു തീർക്കേണ്ടതും എന്നാൽ ആവശ്യമില്ലാത്ത കാര്യങ്ങൾ.

നാല് : സ്വാർഥ താൽപര്യങ്ങൾക്കതീതമായി പരസ്പരം ലാഭം കൊയ്യാൻ കഴിയുന്ന പ്രവർത്തികകളിലായിരിക്കണം നാമേർപ്പെടേണ്ടത്. ഇതാണ് ശരിയായ ചിന്താരീതി. ഇരുവിഭാഗങ്ങൾക്കുമുള്ള സഹായ സഹകരണങ്ങൾ ഇത്തരം ചിന്തകളിലൂടെ മാത്രമേ സാർഥകമാകുള്ളൂ.

അഞ്ച് : പരസ്പരം മനസ്സിലാക്കുക. മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്ന പ്രക്രിയയാണ് ആശയ വിനിമയം. ആശയ വിനിമയത്തിൻ്റെ ലക്ഷ്യ പൂർത്തീകരണം ഇരു വിഭാഗങ്ങളുടേയും സഹകരണത്തോടെ മാത്രമേ സാധ്യമാകൂ എന്ന തിരിച്ചറിവുണ്ടാകുക. മറ്റുള്ളവർ നിന്നെ മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ആദ്യം നീ അവരെ മനസ്സിലാക്കണം.

ആറ്: ക്രിയാത്മകമായി ചിന്തിക്കുക. സങ്കുചിതമായ ചിന്തയിൽ നിന്ന് മോചിതനായി ക്രിയത്മകമായ ചിന്തകളിൽ ഏർപ്പെടാൻ കഴിവതും ശ്രമിക്കുക. ചിന്തകളിൽ വൈവിധ്യവും വ്യത്യസ്തതയും നില നിൽക്കണമെങ്കിൽ ക്രിയാത്മകത അത്യവശ്യമാണ്. മൂല്യങ്ങളും കാഴ്ചപ്പാടുകളും ക്രിയാത്മക ചിന്തയുടെ പ്രത്യുത്പാദനമാണ്. മറ്റുള്ളവരുടെ ആശയങ്ങൾ അപഹരിക്കാതെ സ്വന്തം കാഴ്ചപ്പാടുകളിൽ ഉറച്ചു നിൽക്കുന്നവരായിരിക്കും ഇത്തരക്കാർ.

ഏഴ്: സ്ഥിരോഝാഹിയും ജാഗരൂകനുമായിരിക്കുക. മരപ്പണിക്കാരൻ തന്റെ ആയുധം സ്ഥിരമായി മൂർച്ച കൂട്ടുന്നത് പോലെ സ്വയം കഴിവുകളും ചിന്താശേഷിയും മെച്ചപ്പെടുത്തി കൊണ്ടേയിരിക്കുക.

പ്രതിഭാധരരായ വ്യക്തിത്വങ്ങളെ പോലെ ചിന്തിക്കുക
പ്രതിഭാധനത്വം തുളുമ്പുന്ന ചിന്തകൾ നിശ്ചിത വിഭാഗത്തിന് മാത്രം പരിമിതല്ല, മറിച്ച് എല്ലാവർക്കും സാധ്യമാണ്. പ്രശനങ്ങളെ കുറിച്ച് കൂടുതൽ ആലോചിച്ച് സങ്കീർണമാക്കാതെ മറ്റു ചിന്തകളിൽ ഏർപ്പെടുന്നതാണ് മനസ്സിനും ശരീത്തിനും അഭികാമ്യം.

ഒരു പ്രശ്നത്തിന് പരിഹാരം കാണുമ്പോൾ വ്യത്യസ്ത വഴികളിലായി കണ്ടെത്തുക എന്നതായിരുന്നു ഐൻസ്റ്റീൻ്റെ രീതി ശാസ്ത്രം. നമ്പറുകൾക്കോ മറ്റോ പ്രാധാന്യം നൽകാതെ ചാർട്ടുകൾക്ക് പ്രാമുഖ്യം നൽകിയുള്ള കണ്ട് പിടുത്തം ഇതിനുദാഹരണമാണ്.

വിഭവോത്‌പാദനത്തിലേർപ്പെട്ട് അനുഭവജ്ഞാനിയാക്കുക. മഹത് വ്യക്തിത്വങ്ങളുടെ പ്രവർത്തികളുടെ അനന്തര ഫലം സദ് വൃത്തികൾ മാത്രമല്ല മറിച്ച് മോശം കാര്യങ്ങളും സംഭവിച്ചെന്ന് വരാം. തോൽവികളിൽ പതറുന്നതിന് പകരം മെച്ചപ്പെട്ട രീതിയിൽ ചെയ്തു തീർക്കുന്നതാണ് ഇവരെ മറ്റുള്ളവരിൽ നിന്ന് വ്യതിരക്തമാക്കുന്നത്. പുതിയ ചിന്താ ലോകത്തേക്ക് പ്രവേശിക്കുക, വ്യത്യസ്ത പ്രശ്നപരിഹാരങ്ങൾ കണ്ടെത്തുക, ചിന്തകളിൽ പരസ്പര താരതമ്യങ്ങൾക്ക് വിധേയമാക്കുക. പരസ്പര വിരുദ്ധമായ കാര്യങ്ങൾ ചിന്തിക്കുന്നത് ചിന്താശേഷി ഉയർത്തുമെന്നാണ് ഭൗതിക ശാസ്ത്രജ്ഞനായ നീൽസ് ബോറിന്റെ ഭാഷ്യം. പ്രകാശത്തെ ഒരു കണികയായും അതുപോലെ ഒരു തരംഗമായും സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ വീക്ഷണ തത്വമായിരുന്നു. ഭാവനാതമകമായി ചിന്തിക്കുക. ഭാവന പ്രതിഭയുടെ ലക്ഷണമായാണ് അരിസ്റ്റോട്ടിൽ എണ്ണുന്നത്. രണ്ട് വ്യത്യസ്ത അവസ്ഥകൾ തമ്മിലുള്ള സമാനതകൾ മനസ്സിലാക്കാനും അവയെ പരസ്പരം ബന്ധപ്പെടുത്താനും കഴിവുള്ള ഒരു വ്യക്തി വ്യത്യസ്ത കഴിവുകൾ ഉള്ള വ്യക്തിയായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. അവസരങ്ങൾക്കായി ഒരുങ്ങിയിരിക്കുക. ഒരു കാര്യത്തിൽ പരാജയപ്പെട്ടാൽ മറ്റൊന്നിലേക്ക് നീങ്ങാറാണ് സാധാരണ ആളുകൾ ചെയ്യാറുള്ളത്. ഇതാണ് ക്രിയാത്മകതയുടെ പ്രഥമ ലക്ഷണം.

ചിന്താ ശേഷി പരിപോഷിപ്പിക്കേണ്ടതങ്ങനെ?
ചിന്താ രീതി മെച്ചപ്പെടുത്തിയാൽ മാത്രമേ ഉയർന്ന ചിന്താഗതികൾ ആർജിച്ചെടുക്കാൻ നമുക്ക് സാധ്യമാകൂ. ഇതിന് ചില ശീലങ്ങൾ നിർബന്ധമാണ്.

1- ആത്മവിശ്വാസം വർധിപ്പിച്ച് ശാരീരികമായി തയ്യാറാകുക. അജ്ഞത സമ്മതിക്കുക, മറ്റുള്ളവരുടെ ആശയങ്ങൾക്ക് ഇടം നൽകുക. ആവിഷ്യമാണെങ്കിൽ തങ്ങളുടെ കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തുക, വ്യത്യസ്ത വീക്ഷണ കോണിലൂടെ കാര്യങ്ങളെ നോക്കി കാണുക.

2- തെറ്റായ ചിന്തകളിൽ നിന്ന് വിട്ട് നിൽക്കുക. വൈരുദ്ധ്യങ്ങൾ നിന്നും അസത്യങ്ങൾ നിന്നും അകലുക. സൂക്ഷ്മ നിരീക്ഷണവും ശ്രദ്ധയും ശീലമാക്കുക. എടുത്തു ചാട്ടം ഒഴിവാക്കുക. വൈരുദ്ധ്യങ്ങളും അവ്യക്തതയും ഒഴിവാക്കുക, ബോധ്യപ്പെടുത്തുന്നതും വ്യക്തവും സുതാര്യവുമായ ആശയങ്ങളോടെ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുക.

വൈരുദ്ധ്യങ്ങളും അവ്യക്തതയും ഒഴിവാക്കുക, ശ്രദ്ധാ പൂർണ്ണമായ ശ്രവണവും നിരീക്ഷണവും ആവശ്യമാണ്. നിഗമനങ്ങളിൽ എത്തിച്ചേരുക, അനുമാനങ്ങളെ വസ്തുതകളുമായി വിനിമയത്തിലാക്കുക, അല്ലെങ്കിൽ അടിസ്ഥാനരഹിതമായ സാമാന്യവൽക്കരണം എന്നിവ ഒഴിവാക്കുക. അതിശയോക്തി അല്ലെങ്കിൽ അമിത ലളിതവൽക്കരണം ഒഴിവാക്കുക. തോൽവി നേരിടുമ്പോൾ പലരും പേടിച്ച് പിന്മാറാരാണ് പതിവ്. ശുഭ ചിന്തകൾക്ക് ഇടം നൽകാതെയുള്ള ഇത്തരം ചെയ്തികൾ തോൽവിക്ക് കാരണമാകും. ചിന്താ രീതി മാറ്റി കാര്യങ്ങളെ ശുഭ സൂചക രീതിയിൽ കാണുന്നിടത്താണ് വിജയം ഒളിഞ്ഞ് കിടക്കുന്നത്

അവലംബം: സ്റ്റീഫൻ കോപെയുടെ ഏഴ് വിജയ ശീലങ്ങൾ.

വിവ: ആമിർ ഷെഫിൻ

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles