Current Date

Search
Close this search box.
Search
Close this search box.

70 ദിവസം പിന്നിട്ട് ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ

  • ആകെ മരണം- 18,787
  • ഗസ്സയിലെ ജെനിന്‍, കമല്‍ അദ്വാന്‍ ആശുപത്രികളില്‍ ഇസ്രായേല്‍ റെയ്ഡ് ഇന്നും തുടരുന്നു.
  • ഖാന്‍ യൂനിസിലെ യുഎന്‍ സ്‌കൂളിലും തെക്കന്‍ ഗസ്സയിലെ വീടുകളിലും നടന്ന ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
  • ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ വീണ്ടും സേവനങ്ങള്‍ വെട്ടിക്കുറച്ചതായി ഫലസ്തീന്‍ ടെലികമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍.
  • വാര്‍ത്താവിനിമയ തടസ്സം രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതായി ഗസ്സയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു.
  • ജെനിനില്‍ 60 മണിക്കൂര്‍ നീണ്ട ആക്രമണം ഇസ്രായേല്‍ അവസാനിപ്പിച്ചു, 11 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു;
  • അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം സൈന്യം റെയ്ഡുകള്‍ തുടരുന്നു.
  • ഹമാസിനെ പരാജയപ്പെടുത്താന്‍ ഇസ്രായേല്‍ സൈന്യത്തിന് ഇനിയും ”ഏതാനും മാസങ്ങള്‍” ആവശ്യമാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്.
  • ”ഇത് ഒരു നീണ്ട യുദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
  • ഹമാസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തതായി ജര്‍മ്മന്‍ അധികൃതര്‍.
  • ഹമാസിനുള്ള പിന്തുണ ഫലസ്തീനില്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതായി പുതിയ അഭിപ്രായ വോട്ടെടുപ്പ് ഫലം.
  • 90 ശതമാനം ആളുകളും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് രാജിവയ്ക്കണമെന്ന് ആഗ്രഹിക്കുന്നതായും സര്‍വേ.
  • ഇസ്രായേലിന് എഫ്-35 യുദ്ധവിമാനത്തിന്റെ ഭാഗങ്ങള്‍ നല്‍കുന്നത് ഡച്ച് സര്‍ക്കാര്‍ നിര്‍ത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ നെതര്‍ലന്‍ഡ്സിലെ കോടതി ഇന്ന് വിധി പറയും.
  • ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അമേരിക്കയിലെ ജൂത പ്രതിഷേധക്കാര്‍ എട്ട് പ്രധാന നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി. ചില സ്ഥലങ്ങളില്‍ റോഡുകള്‍ ഉപരോധിച്ചു.
  • ക്ലാസ് മുറിയില്‍ തൂക്കിയ ഇസ്രായേല്‍ പതാകയില്‍ പ്രകോപിതനായ മുസ്ലീം കുട്ടിയെ ‘ശിരഛേദം’ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന്
    യു.എസിലെ മിഡില്‍ സ്‌കൂള്‍ അധ്യാപകനായ 51 കാരനായ ബെഞ്ചമിന്‍ റീസിനെ അറസ്റ്റ് ചെയ്തു.
  • അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമം അവസാനിപ്പിക്കണമെന്ന് നിരവധി ലോക രാജ്യങ്ങള്‍ ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചു.
  • ഗസ്സയ്ക്കും ഈജിപ്തിനും ഇടയിലുള്ള അതിര്‍ത്തി പ്രദേശത്ത് വെള്ളിയാഴ്ച ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.
  • ഇന്നും മറ്റൊരു സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.
  • വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയതായി അല്‍-ഖുദ്‌സ് ബ്രിഗേഡ്‌സ് ഇന്നും അവകാശപ്പെട്ടു
  • യുദ്ധാനന്തരം ഗസ്സ പൂര്‍ണമായും ഇസ്രായേല്‍ പിടിച്ചെടുക്കണമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി
  • റഫയില്‍ കനത്ത വെടിവയ്പ് തുടരുകയാണ്.
  • ഗസ്സയിലെത്തിയ ഭക്ഷ്യ സഹായത്തിന്റെ ക്ഷാമം കാരണം കുട്ടികള്‍ക്ക് വരെ ഭക്ഷണം ലഭിക്കാതെ മടങ്ങുന്നത് നൊമ്പരകാഴ്ചയായി.

 

 

 

https://www.instagram.com/p/C01QjjWMkac/

 

 

 

 

Related Articles