Current Date

Search
Close this search box.
Search
Close this search box.

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ വെളിയത്തുനാട് ഗ്രാമത്തിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി, മാതാവ് ഐഷാ ബീവി. ഹൈസ്കൂള്‍ പഠനത്തിന് ശേഷം ശാന്തപുരം അല്‍ ജാമിയ അല്‍ ഇസ്ലാമിയ, കാലികറ്റ് യൂണിവേഴ് സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ഡല്‍ഹി ഹംദര്‍ദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗോള്‍ഡ്‌ മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഹംദര്‍ദ് യൂണിവേഴ്സിറ്റിയില്‍ ഗവേഷകന്‍. 2021 ല്‍ ‘ദില്ലീനാമ’ എന്ന കൃതി പ്രസിദ്ധീകരിച്ചു. 2019 ല്‍ കേരളത്തിലെ ആദ്യത്തെ അറബി കലിഗ്രഫി സെന്‍റര്‍ ‘Centre for Advance Studies in Modern and Classical Arabic Calligraphy Centre’ സ്ഥാപിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള പത്തിലധികം അറബി കലിഗ്രഫി കലാകാരന്മാരെയും ഗവേഷകരെയും ഇന്‍റര്‍വ്യൂ ചെയ്തിട്ടുണ്ട്. ഇസ്ലാമിക കല, ഇസ്ലാമിക വാസ്തുവിദ്യ, ഇസ്ലാമിക പുരാവസ്തുശാസ്ത്രം, പാലിയോഗ്രഫി, എപിഗ്രഫി, ഇസ്ലാമിലെ കയ്യെഴുത്തുപ്രതികളെക്കുറിച്ച പഠന-മേഖലകളില്‍ ശില്പശാലകള്‍, ലക്ചര്‍ സീരീസുകള്‍ കേരളത്തിലും പുറത്തും സംഘടിപ്പിച്ചിട്ടുണ്ട്. അറബി കലിഗ്രഫിയുമായി ബന്ധപ്പെട്ട ഒട്ടേറ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഭാര്യ: ഡോ. ഫായിസ, മക്കൾ: സിദ്റ ഫാത്തിമ, അയ്മൻ അഹ്മദ്, നൈറ ഫാത്തിമ. ഇമെയിൽ: [email protected]

Related Articles