Current Date

Search
Close this search box.
Search
Close this search box.

ക്രൈസ്തവ പ്രാര്‍ത്ഥന ചൊല്ലി; സ്‌കൂള്‍ പ്രിന്‍സിപ്പാളിന് നേരെ ഹിന്ദുത്വ സംഘത്തിന്റെ ആക്രമണം -വീഡിയോ

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് നേരെ ഹിന്ദുത്വ സംഘടനയിലെ അംഗങ്ങളുടെ മര്‍ദ്ദനം. സ്‌കൂളില്‍ ക്രിസ്ത്യന്‍ മതത്തിലെ പ്രാര്‍ത്ഥന ചൊല്ലാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സ്‌കൂളിലെ സി.സി.ടി.വികളഉം സംഘം അടിച്ചു തകര്‍ത്തു.

പൂനെയിലെ തലേഗാവ് ദബാഡെ ടൗണിലെ ഡി.വൈ പാട്ടീല്‍ ഹൈസ്‌കൂളിലെ പ്രിന്‍സിപ്പല്‍ അലക്സാണ്ടര്‍ കോടസ് റീഡിനെയാണ് ബജ്‌റംഗ്ദള്‍ ഗുണ്ടകള്‍ മര്‍ദിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ‘ഹര്‍ ഹര്‍ മഹാദേവ്’ എന്നു വിളിച്ചായിരുന്നു മര്‍ദനം. ആക്രമികളുടെ മര്‍ദനം മൂലം കീറിയ ഷര്‍ട്ടുമായി അലക്‌സാണ്ടര്‍ സ്‌കൂളിലെ പടവുകള്‍ ഓടിക്കയറുകയും പിന്നാലെ വന്ന് ഗുണ്ടകള്‍ ആക്രമിക്കുന്നതും വീഡിയോവില്‍ കാണാം.

സ്‌കൂളില്‍ എല്ലാ ദിവസവും രാവിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടാറുണ്ടെന്നും ”ഓ കര്‍ത്താവേ” എന്ന് തുടങ്ങുന്ന ഒരു സാധാരണ പ്രാര്‍ത്ഥനയാണിതെന്നും തലേഗാവ് എം.ഐ.ഡി.സി ഏരിയയിലെ പോലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത് സാവന്ത് പറഞ്ഞു. ഏതാനും മാതാപിതാക്കളും ഹിന്ദുത്വ സംഘടനയില്‍ പെട്ട സംഘവും ചേര്‍ന്നാണ് പ്രിന്‍സിപ്പളിനെ ആക്രമിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇത് ബൈബിളില്‍ നിന്നുള്ള ഒരു വാക്യമാണെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ പ്രാര്‍ത്ഥനയില്‍ മതപരിവര്‍ത്തനത്തെക്കുറിച്ചോ ബൈബിളില്‍ നിന്നുള്ള മറ്റെന്തെങ്കിലും സൂചനകളോ ഇല്ല. രക്ഷിതാക്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ വിഷയം അന്വേഷിക്കുകയാണെന്നും സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പലിനെ ആക്രമിച്ചവര്‍ക്കെതിരെ ഞങ്ങള്‍ നടപടിയെടുക്കുമെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

 

വീഡിയോ

https://twitter.com/i/status/1676775988922060800

 

Related Articles