ശമീര്‍ബാബു കൊടുവള്ളി

ശമീര്‍ബാബു കൊടുവള്ളി

കുഞ്ഞിരായിന്‍-സുലൈഖ ദമ്പതികളുടെ മകനായി 1981ല്‍ ജനനം. കൊടുവള്ളിയിലെ വ്യത്യസ്ത സ്‌കൂളുകളില്‍ പ്രാഥമിക പഠനം. ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയയില്‍നിന്ന് ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദം. അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍നിന്ന് അതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദം. കേരള ജമാഅത്തിനു കീഴിലെ ഗവേഷണവകുപ്പായ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിന്റെ സെക്രട്ടറിയായി ജോലിചെയ്യുന്നു. മലയാളഭാഷക്കു പുറമെ അറബി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യം. മുസ്ഫിറ മാളുവാണ് ഇണ. റസിന്‍ ശാഹ്, ശൈസ് ശാന്‍, തമിസ് ശൈന്‍ എന്നിവര്‍ മക്കള്‍.

ഏറെ മൂല്യമുള്ളതാണ് ജീവിതം

ജീവിതത്തെ അല്‍പം പ്രാധാന്യത്തോടെ സമീപിക്കലാണ് വിവേകം. എങ്കിലേ, സര്‍ഗാത്മകമായി അതിനെ ആവിഷ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ. മനുഷ്യനായി ജനിച്ചുവെന്നത് വലിയ അനുഗ്രഹമാണ്. വല്ല എലിയോ, പൂച്ചയോ, പട്ടിയോ ആയിട്ടാണ് ജന്മമെങ്കില്‍,...

വെളിച്ചത്തിനെന്തൊരു വെളിച്ചം

പ്രകൃതിയിലെ രണ്ട് പ്രതിഭാസങ്ങളാണ് വെളിച്ചവും ഇരുട്ടും. വെളിച്ചത്തിന് വ്യത്യസ്തമായ രൂപങ്ങളുണ്ട്. കത്തിജ്വലിക്കുന്നതാണ് സൂര്യന്റെ വെളിച്ചം. തനതായ ഒരിനമാണ് പകലിന്റെ വെളിച്ചം. നിലാവ് പൊഴിയുമ്പോള്‍, ഒഴുകുന്ന വെളിച്ചം എല്ലാറ്റിനുമപ്പുറമാണ്....

നന്മകളിൽ തീർക്കാം പുതുവർഷ ജീവിതം

മനുഷ്യന്റെ ഘടികാരമനുസരിച്ച് കാലം ഒരു വർഷംകൂടി പിന്നിട്ടിരിക്കുന്നു. അനന്തതയിലേക്കുള്ള സഞ്ചാരത്തിലാണ് കാലം. ആർക്കും അതിനെ തടയാനാവില്ല. ഭൗതികമായി കാലത്തിന് തുടക്കമുള്ളതുപോലെ അതിന് ഒടുക്കവുമുണ്ട്. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും യാഥാർഥ്യം...

നവനാസ്തികത: ഒരു വിമർശന പഠനം

ഏറിയോ, കുറഞ്ഞോ അളവിൽ എക്കാലത്തും കാണപ്പെട്ട പ്രവണതയാണ് ദൈവത്തിന്റ ആസ്തിക്യനിഷേധം. പൗരാണിക ഇന്ത്യയിലെ ദൈവനിഷേധ ദർശനം ചാർവാകമായിരുന്നു. ബ്രഹസ്പതിയാണ് അതിന്റെ സ്ഥാപകൻ. പദാർഥം മാത്രമാണ് ഏകവും പരമവുമായ...

വെറുമൊരു വാക്കല്ല ‘വെറുപ്പ്’

തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അപരരെന്ന് മുദ്രയടിച്ച് നിഷ്‌ക്രിയരാക്കാൻ കാലത്തിന്റെ വിവിധ സന്ദർഭങ്ങളിൽ ദംഷ്ട്രകൾ പുറത്തെടുത്ത ഹിംസാത്മകമായ ആശയമാണ് 'വെറുപ്പ്'. 'അവരെ' ഉന്മൂലനം ചെയ്യാൻ 'നമ്മളാ'യ ഭരണകൂടങ്ങളും ഫാഷിസ്റ്റ് ചിന്തകളും...

ഖത്തര്‍ ലോകകപ്പും ബി.ബി.സിയും

ഖത്തര്‍ ലോകകപ്പ് പ്രത്യാശാ നിര്‍ഭരമായി മുന്നേറുകയാണ്. ചരിത്രത്തിലെ ശ്രദ്ധേയമായ ലോകകപ്പായി ഈ ലോകകപ്പ് വിലയിരുത്തപ്പെടും. സര്‍ഗാത്മകവും മനോഹരവുമായിരുന്നു ലോകകപ്പിന്റെ തുടക്കം. വംശീയതക്കെതിരെ മാനവികതയുടെ മുദ്രകള്‍ പതിപ്പിച്ചായിരുന്നു ഉല്‍ഘാടന...

പൗരസ്ത്യ പഠനത്തിന്റെ വിഷലിപ്ത പൊതുബോധ നിര്‍മിതി

ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും പിശാചുവല്‍ക്കരിച്ച് പൊതുബോധമുണ്ടാക്കുകയെന്നത് പൗരസ്ത്യ പഠനത്തിന്റെ(ഓറിയന്റലിസം) ധര്‍മമാണ്. മുസ്‌ലിങ്ങള്‍ തീവ്രവാദികളാണ്, ഇസ്‌ലാം സ്ത്രീവിരുദ്ധമാണ്, പ്രവാചകന്‍ ലൈംഗികാസക്തനാണ് തുടങ്ങിയ ആഖ്യാനങ്ങള്‍ ഉണ്ടാവുന്നത് അങ്ങനെയാണ്. എഡ്വേര്‍ഡ് സൈദിനെപോലുള്ള ബുദ്ധിജീവികള്‍...

സംസ്‌കാര നിര്‍മിതിയില്‍ വസ്ത്രത്തിന്റെ പങ്ക്

വസ്ത്രമെന്ന സൂചകത്തിന് രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളുണ്ട്. സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതില്‍ വസ്ത്രത്തിന് അനല്‍പമായ പങ്കുണ്ട്. വസ്ത്രം ധരിക്കല്‍ മാത്രമല്ല, അതൊരു ധാരണ കൂടിയാണ്. ധാരണകള്‍ അഥവാ സങ്കല്‍പനങ്ങള്‍ മാറുന്നതിനനുസരിച്ച്...

വെറുപ്പിന്റെ ശരീരശാസ്ത്രം

രേവതി ലോളിന്റെ ശ്രദ്ധേയമായ കൃതിയാണ് 'വെറുപ്പിന്റെ ശരീരശാസ്ത്രം'. സംഘ്ഫാഷിസത്തിന്റെ വെറുപ്പ് അപരനെ എങ്ങനെ ഉന്മൂലനം ചെയ്യുന്നുവെന്നും ഉന്മൂലനം ചെയ്യപ്പെട്ട ശവശരീരത്തെ എങ്ങനെ വികൃതമാക്കുന്നുവെന്നും രേവതി ലോൾ കൃതിയിൽ...

മഹാരഥനാണ് ആ മനുഷ്യൻ

പ്രവാചകൻ മുഹമ്മദിന്റെ ജനനംകൊണ്ട് വിശ്രുതമായ മാസമാണ് റബീഉൽ അവ്വൽ മാസം. പ്രവാചകന്റെ അപദാനങ്ങളാൽ ഈ മാസം മുഖരിതമാവുക സ്വാഭാവികമാണ്. ബഹുദൈവത്വത്തിന്റെയും നൂതന പ്രവണതകളുടെയും സ്പർശങ്ങൾ ഇല്ലാത്തിടത്തോളം പ്രവാചക...

Page 1 of 8 1 2 8

Don't miss it

error: Content is protected !!