Current Date

Search
Close this search box.
Search
Close this search box.

കേകാവൂസ്

മധ്യകാലഘട്ടത്തില്‍ ഇറാന്റെ ഭാഗമായിരുന്ന ജുര്‍ജാന്‍, ത്വബിരിസ്ഥാന്‍ കേന്ദ്രീകൃതമായി ഭരിച്ചിരുന്ന സിയാരി ഭരണകൂടത്തില്‍പ്പെട്ട രാജാവായിരുന്നു കേകാവൂസ് (1021-1087). സല്‍ജൂക്കികളുടെ സാമന്തന്മാരായിട്ടായിരുന്നു അവര്‍ ത്വബിരിസ്ഥാന്‍ ഭരിച്ചിരുന്നത്. ഭരണാധികാരിയാകുന്നതിനു മുമ്പ് കേകാവൂസ് ഒരുപാട് കാലം മധ്യേഷ്യയില്‍ ചുറ്റി സഞ്ചരിച്ചു. എട്ടു വര്‍ഷത്തോളം ഗസ്‌നിയില്‍ താമസിക്കുകയും അക്കാലത്ത് സുല്‍താന്‍ മഹ്‌മൂദുല്‍ ഗസ്‌നിയുടെ പുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു. ആ ബന്ധത്തിലാണ് അദ്ദേഹത്തിന് ഗീലാന്‍ശാഹ് എന്ന പുത്രന്‍ പിറക്കുന്നത്. ക്രി. 1050 ലാണ് കേകാവൂസ് ത്വബിരിസ്ഥാന്റെ അധികാരം ഏറ്റെടുക്കുന്നത്. മികച്ച ഭരണാധികാരി എന്നതിനപ്പുറം സൂഫിയും നല്ലൊരു കവിയുമായിരുന്നു അദ്ദേഹം. സുപ്രസിദ്ധമായ ഖാബൂസ്‌നാമ അടക്കമുള്ള പേര്‍ഷ്യന്‍ സാഹിത്യത്തിലെ സംഭാവനകളാണ് അദ്ദേഹത്തെ കൂടുതല്‍ വിശ്രുതനാക്കിയത്.

Related Articles