Current Date

Search
Close this search box.
Search
Close this search box.

അല്‍-ഉല പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി ഖത്തര്‍-സൗദി കൂടിക്കാഴ്ച

റിയാദ്: അല്‍-ഉല പ്രഖ്യാപനത്തിലെ വ്യവസ്ഥകള്‍ പിന്തുടരുന്നതിന്റെ ഭാഗമായി ഖത്തര്‍ സൗദി ഉന്നത ഉദ്യോഗസ്ഥര്‍ ഞായറാഴ്ച ദോഹയില്‍ വെച്ച് 14-ാമത് കൂടിക്കാഴ്ച നടത്തിയതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ മന്ത്രിയുടെ പ്രാദേശിക കാര്യ അംബാസഡര്‍ അലി ബിന്‍ ഫഹദ് അല്‍ ഹജ്രിയുടെ അധ്യക്ഷതയിലാണ് ഖത്തര്‍ യോഗം ചേര്‍ന്നത്.

സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അംബാസഡര്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍-സഅദിയാണ് സൗദി സംഘത്തിന് നേതൃത്വം നല്‍കിയത്. അല്‍-ഉല പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയ കാര്യങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാനാണ് സമിതി യോഗങ്ങള്‍ നടക്കുന്നത്.

”ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ ഇച്ഛയ്ക്ക് അനുസൃതമായി, രണ്ട് രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും അഭിലാഷങ്ങളും കൈവരിക്കുന്നതിനാണ് കൂടിക്കാഴ്ചയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഈജിപ്ത്, യുഎസ്, അറബ് ലീഗ്, ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്‍) എന്നിവയുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ 2021 മാര്‍ച്ചിലായിരുന്നു അല്‍-ഉല കരാറില്‍ ഇരു രാജ്യങ്ങളുടെ ഒപ്പുവച്ചത്. 2017-ല്‍ ഖത്തറിനുമേല്‍ സൗദി അടക്കമുള്ള അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിച്ചതിനു പിന്നാലെയായിരുന്നു അല്‍ ഉല പ്രഖ്യാപനം.

Related Articles