Current Date

Search
Close this search box.
Search
Close this search box.

ഖത്ത്-അൽ അന്ദലൂസി

യൂറോപ്പിൽ തന്നെ പരമ്പരാഗതമായി രൂപം കൊണ്ട അറബി എഴുത്ത് രീതിയാണ് ഖത്ത്- അൽ അന്ദലൂസി. ഏകദേശം എട്ട് നൂറ്റാണ്ടുകളോളം മുസ്ലിംകൾ (മൂർ) സ്പെയിൻ ഭരിച്ചിരുന്ന കാലത്ത് കണ്ടെടുത്ത പരിശുദ്ധ ഖുർആന്റെ കയ്യെഴുത്ത് പ്രതികളിലൂടെയും ഗ്രാനഡയിലെ അതിപ്രശസ്തമായ അലഹാബ്ര പാലസിലെ പ്രസിദ്ധമായ കൊത്ത് പണികളിലൂടെയും കൊറദാവ പള്ളിയിലൂടെയും സ്ഥിരപ്പെട്ട വസ്തുതയാണ് മേൽ വിവരിച്ചത്.

ലോകത്ത് അറബി കലിഗ്രഫിയുടെ വ്യത്യസ്തതകളെ പരിചയപ്പെത്തുന്നതിൽ മുന്നിൽ നിന്ന കാലഘട്ടമായിരുന്നു മുസ്ലിം സ്പെയിനിന്റേത്. “The Great Arabic Calligraphic Legacy of al-Andulus” എന്ന തലക്കെട്ടിൽ തന്നെ നിരവധി പഠനങ്ങൾ ലോകത്ത് നടന്നുകഴിഞ്ഞിട്ടുണ്ട്. മൊറോക്കോയിലും തുനീഷ്യയിലും ശക്തിപ്രാപിച്ച മഗ്‌രിബി എഴുത്ത് രീതി മുസ്ലിം സ്പെയിനിനെ സ്വാധീനിച്ച രീതിശാസ്ത്രം വിശകലന വിധേയമാക്കേണ്ടതാണ്.

സെപയിനിലെ പഴയകാല ലൈബ്രറി കെട്ടിടങ്ങളിൽ പോലും ഖത്ത് അൽ അന്ദലൂസിയുടെ മനോഹര ചിത്രങ്ങൾ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. ولا غالب الا الله (There is no victory other than from God) പ്രസ്തുത വാചകം അലഹാബ്ര പാലസിലെ ചുവരുകളിൽ ഖത്ത് – അൽ അന്ദുലൂസിയിൽ എഴുതപ്പെട്ടത് ഇന്നും കാണാം.

ഗ്രീക്ക് , ലാറ്റിൻ വിജ്ഞാനീയങ്ങളെ തർജുമ ചെയ്യുന്നതിന്റെ ഭാഗമായി എഴുത്ത് കലയിൽ പ്രാവണ്യമുള്ള നിരവധി ഖത്താതുകൾ അക്കാലത്ത് യൂറോപ്പിൽ ഉയർന്നുവന്നു. തർജുമ കേന്ദ്രങ്ങളായി ഇസ്ലാമിക ലോകത്ത് അറിയപ്പെട്ട തൊലഡോ, സെവില്ല, കോറദാവ എന്നിവിടങ്ങളിൽ നിന്ന് അക്കാലത്തെ അറബി കലിഗ്രഫി ചെയ്യുന്ന സ്ത്രീകളുടെ സാന്നിധ്യവും മുസ്ലിം ലോകത്തെ ആവേശം കൊള്ളിക്കുന്നതാണ്. പ്രശസ്ത ചരിത്രകാരൻ ഇബ്നുൽ ഫയ്യാദിന്റെ വിശദീകരണം പ്രസ്തുത വിഷയത്തിൽ അടയാളപ്പെടുത്തേണ്ടതാണ്. ‘ലാറ്റിനിൽ നിന്ന് അറബി ഭാഷയിലേക്കുള്ള വിവർത്തന പരമ്പര തുടരുമ്പോൾ വ്യത്യസ്ത വിജ്ഞാനീയങ്ങളുടെ പകർപ്പെഴുത്തുകാരും പുസ്തകത്തിന്റെ Illustration ജോലികൾക്കുമായി നൂറ്റി എഴുപതിലധികം സ്ത്രീകളായിരുന്നു കൊറദാവയിൽ മാത്രമുണ്ടായിരുന്നത് ”

ആഫ്രിക്കയിലും, അന്ദലുസിലും ഉയർന്നുവന്ന എഴുത്ത് ശൈലികൾ ഏറെക്കുറെ സാമ്യതകൾ പുലർത്തിയിരുന്നു. മുസ്ലിം സെപയിനിൽ രൂപം കൊണ്ട കയ്യെഴുത്ത് രൂപമാണ് മൊറോക്കയിലേക്ക് വ്യാപിച്ചത് എന്ന ചരിത്രവും ഗവേഷണം ചെയ്യപ്പെടേണ്ടതാണ്. ആദ്യകാല അറബി എഴുത്ത് ശൈലിയായ കുഫിക് ശൈലിയോടും സാമ്യതകൾ ഖത്ത് – അൽ അന്ദലൂസിയിൽ പ്രകടമായത് കൊണ്ട് തന്നെ ‘Andulusian Kufic Calligraph’ എന്ന പേരിൽ എഴുത്ത് ശൈലി മുസ്ലിം സ്പെയിനിൽ പ്രചാരം നേടി.

Levantine Script, Al Qurtuba script തുടങ്ങിയ പേരുകളിൽ നിരവധി എഴുത്ത് ശൈലികളും സ്പെയിനിൽ ഉയർന്നുവന്നു. ഖൈറുവാനി എഴുത്ത് ശൈലിയാണ് അന്ദലൂസിയൻ എഴുത്ത് ശൈലിയെ സ്വാധീനിച്ച മറ്റൊരു പ്രധാന ഖത്ത്. യൂറോപ്പിൽ രൂപം കൊണ്ട ഖത്തെന്ന നിലയിൽ തന്നെയാണ് അന്ദലൂസി എഴുത്ത് രീതി പ്രസിദ്ധിയാർജിച്ചത്. മുസ്ലിം സ്പെയിനിന്റെ തകർച്ചയോടെ പാലസുകളിലും പള്ളികളിലും കൊത്തിവെക്കപ്പെട്ട അവശേഷിപ്പുകളൊഴിച്ചാൽ അക്കാലത്തെ കയ്യെഴുത്ത്പ്രതികളിൽ നല്ലൊരു ശതമാനവും നശിപ്പിക്കപ്പെട്ടു എന്ന വസ്തുത വിസ്മരിക്കാവതല്ല. ലൈബ്രറികൾ കത്തിച്ച്, ഖുർആന്റെയും വ്യത്യസ്ത ഗ്രന്ഥങ്ങളുടെയും കയ്യെഴുത്ത്പ്രതികൾ കൈവശം സൂക്ഷിക്കുന്നത് പോലും വലിയ ശിക്ഷയായി വിധി പുറപ്പെടുവിച്ചു. മുസ്ലിംകൾ സ്പെയിനിൽ നിന്ന് പുറത്താക്കപ്പെട്ടുവെങ്കിലും സെപയിനിന്റെ മുസ്ലിം അവശേഷിപ്പുകളിൽ പ്രസിദ്ധിയാർജിച്ച ഖത്ത്- അൽ അന്ദലൂസിയുടെ വകഭേദങ്ങളെ മഗ് രിബി എഴുത്ത് ശൈലികളിൽ ഇന്നും കാണാം.

Related Articles