Current Date

Search
Close this search box.
Search
Close this search box.

ഖത്ത് അൽ ബർണാവി: ഉത്തരാഫ്രിക്കൻ കയ്യെഴുത്ത് ശൈലി

നൈജീരിയയിലെ യോബെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറായ സഈദ് ഇക്കയിൽ നിന്നാണ് ഖത്ത് അൽ ബർണാവിയെക്കുറിച്ച് ആദ്യം കേൾക്കുന്നത്. തുടർന്നുള്ള അന്വേഷണങ്ങൾ ഖത്ത് അൽ ബർണാവിയുടെ വേരുകൾ തേടിയായിരുന്നു.

വ്യത്യസ്തമായ പഠന-നിരീക്ഷണങ്ങളാണ് പ്രസ്തുത കലിഗ്രഫി ശൈലിയെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളത്.
വടക്കൻ നൈജീരിയയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ‘കാനോ’ എന്ന പ്രദേശത്ത് വികാസം പ്രാപിച്ച ഖത്താണ് ‘കനാവി’ കയ്യെഴുത്ത് ശൈലി. എന്നാൽ പ്രസ്തുത കലിഗ്രഫി ശൈലി പിൽക്കാലത്ത് അറിയപ്പെട്ടത് ഖത്ത് അൽ ബർണാവി എന്ന പേരിലാണെന്നത് പ്രബലമായ അഭിപ്രായമാണ്. എന്നാൽ ബർണാവിയും കനാവിയും രണ്ട് വ്യത്യസ്ത എഴുത്തു ശൈലികളാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.

Adrian D.H Bivar ൻ്റെ പ്രശസ്ത ഗ്രന്ഥമായ ‘The Arabic Calligraphy of West Africa’ എന്ന ഗ്രന്ഥത്തിൽ കുഫിക് കയ്യെഴുത്ത് ശൈലിയോട് സാദൃശ്യമുള്ള ഖത്തായാണ് ഖത്ത് അൽ ബർണാവിയെ പരിചയപ്പെടുത്തുന്നത്. അറബി കയ്യെഴുത്ത് ശൈലിയിൽ ലോകത്ത് കുഫി ശൈലികൾ ആദ്യകാല ഖത്ത് രൂപമായി കണക്കാക്കപ്പെടുന്നതിനാൽ ലോകത്തെ എല്ലാ അറബി എഴുത്ത് ശൈലികളിലും അതിൻ്റെ ഏതെങ്കിലും തരത്തിലുള്ള സാമ്യതകളെ അനുഭവിക്കാം. മുസ്ലിം സ്പെയിൻ്റെ തകർച്ചയോടെ അവിടെ നിന്നുള്ള ഖത്താതുകളുടെ ഉത്തരാഫ്രിക്കയിലേക്കുള്ള പലായനവും തുടർന്ന് സുഡാൻ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുമുള്ള തുടർപലായനങ്ങളും ആഫ്രിക്കയിലെ പരമ്പരാഗത ഖത്തുകളെ കൃത്യമായി സ്വാധിനിച്ചിരുന്നു.

കുഫിക് ശൈലിയോട് സാദൃശ്യമുണ്ടായിരുന്ന അക്കാലത്തെ ആഫ്രിക്കൻ ഖത്തുകളെ വിശകലന വിധേയമാക്കി, വടക്കൻ നൈജീരിയിൽ പ്രത്യേകമായി ഉയർന്നു വന്ന ഖത്തിനെ അഡ്രിയാൻ അഭിസംബോധന ചെയ്തത് ‘സുഡാനി മഗ്രിബി’, ‘ഇഫ്രീഖി’, ‘ബോർണോ ഇഫ്രീഖി’ എന്നീ പേരുകളിലാണ്. എന്നാൽ നൈജീരിയിലെ തന്നെ മുസ്ലിം പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ മഗ്രിബി, ഖൈറുവാനി എഴുത്ത് ശൈലികൾ ഖത്ത് അൽ ബർണാവിയുടെ വികാസത്തെ സ്വാധിനിച്ചതായും കാണാം.

Related Articles