Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍

(01-12-2023) വെള്ളി

  • വെടിനിര്‍ത്തല്‍ അവസാനിച്ചതിന് ശേഷം ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം ഡസന്‍ കണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
  • ഇന്ന് രാവിലെ മുതല്‍ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 54 ആയി.
  • ഗസ്സ സിറ്റിയില്‍ ഫലസ്തീന്‍ സായുധ ഗ്രൂപ്പുകളും ഇസ്രായേല്‍ സൈനികരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
  • ബോംബാക്രമണം നടന്ന തെക്കന്‍ ഗസ്സയുടെ ചില ഭാഗങ്ങളില്‍ നിന്ന് ആളുകളോട് ഒഴിയാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് ഇസ്രായേല്‍ സൈന്യം വിതരണം ചെയ്തു.
  • ഖത്തര്‍, ഈജിപ്ത്, യു.എസ് എന്നിവരുള്‍പ്പെടെയുള്ള അന്താരാഷ്ട്ര മധ്യസ്ഥരുടെ നേതൃത്വത്തില്‍ താല്‍ക്കാലിക യുദ്ധ വിരാമം വീണ്ടും നീട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
  • ഗസ്സയില്‍ വെടിനിര്‍ത്തല്‍ തുടരണമെന്ന് ഫ്രാന്‍സും ജര്‍മനിയും ഖത്തറും ആവശ്യപ്പെട്ടു.
  • ഇസ്രായേലി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച് ദുബൈയില്‍ നടക്കുന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്ന് ഇറാനിയന്‍ പ്രതിനിധികള്‍ ഇറങ്ങിപ്പോയി.
  • ഹമാസിന്റെ അടുക്കല്‍ ഇപ്പോഴും 137 പേര്‍ ബന്ദികളായുണ്ടെന്ന് ഇസ്രായേല്‍.
  • ഹമാസ് ഇതുവരെ 110 ബന്ദികളെ മോചിപ്പിച്ചു. 86 ഇസ്രായേലികളും 24 വിദേശ പൗരന്മാരുമാണ്.
  • ഗസ്സയില്‍ യുദ്ധം പുനരാരംഭിച്ചതില്‍ അതിയായ ഖേദമുണ്ടെന്നും പോരാട്ടത്തിന് വിരാമമിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.
  • ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അല്‍-ഖുദ്സ് ബ്രിഗേഡ്‌സ് ഇന്ന് രാവിലെ ഇസ്രായേലി നഗരങ്ങളിലും പട്ടണങ്ങളിലും ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്.
  • തെക്കന്‍ ഇസ്രായേല്‍ നഗരമായ അഷ്‌കെലോണില്‍ റോക്കറ്റുകള്‍ തൊടുത്തുവിട്ടതിനെത്തുടര്‍ന്ന് സൈറണുകള്‍ മുഴങ്ങി.
  • ഹമാസും ഇസ്രായേലും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു.
  • അക്രമം തടയാന്‍ ‘വേഗത്തില്‍’ പ്രവര്‍ത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഖത്തര്‍ ആഹ്വാനം ചെയ്തു.
  • ഇന്നത്തെ ആക്രമണം മധ്യസ്ഥ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുകയും ഗസ്സ മുനമ്പിലെ മാനുഷിക ദുരന്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും ഖത്തര്‍.

 

(30-11-2023) വ്യാഴം

  • ഹമാസും ഇസ്രായേലും വെള്ളിയാഴ്ച വരെ വെടിനിര്‍ത്തല്‍ നീട്ടാന്‍ സമ്മതിച്ചു.
  • വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ഗസ്സ മുനമ്പിലെ നിവാസികള്‍.
  • 10 ഇസ്രായേലി തടവുകാരെ ഉടന്‍ മോചിപ്പിക്കുമെന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.
  • പടിഞ്ഞാറന്‍ ജറുസലേം ബസ് സ്റ്റേഷനിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരും കൊല്ലപ്പെട്ടു.
  • രണ്ട് ദിവസം കൂടി കരാര്‍ നീട്ടാന്‍ ഈജിപ്ഷ്യന്‍, ഖത്തര്‍ ചര്‍ച്ചകള്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.
  • വെസ്റ്റ് ബാങ്കിലെ രണ്ട് തോക്കുധാരികള്‍ തങ്ങളുടെ അംഗങ്ങളായിരുന്നുവെന്ന് ഹമാസ് അറിയിച്ചു.
  • സിവിലിയന്‍മാര്‍ക്കിടയില്‍ ആയുധങ്ങള്‍ വിതരണം ചെയ്യേണ്ടതിന്റെ പ്രാധാന്യം വെടിവയ്പ്പ് കാണിക്കുന്നുവെന്നും അത് തുടരുമെന്നും ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ പറഞ്ഞു.
  • ഗസ്സയിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ബന്ദികളുടെമൃതദേഹങ്ങള്‍ തിരികെ വാങ്ങാന്‍ ഇസ്രായേല്‍ അധികൃതര്‍ വിസമ്മതിച്ചതായി ഹമാസ് പറഞ്ഞു.
  • യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തെല്‍അവീവിലെത്തി ഇസ്രായേല്‍ യുദ്ധമന്ത്രിസഭയുടെ യോഗത്തില്‍ പങ്കെടുത്തു.
  • വെടിനിര്‍ത്തല്‍ ഉടമ്പടി ഫലം സൃഷ്ടിക്കുന്നുണ്ടെന്നും അത് തുടരണമെന്നും ബ്ലിങ്കന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
  • വെള്ളിയാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം ഗസ്സയിലേക്ക് മാനുഷിക സഹായവുമായി 1,132 ട്രക്കുകള്‍ ഈജിപ്തിലെ റഫ അതിര്‍ത്തി കടന്ന് ഗസ്സയിലെത്തിയതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി (പിആര്‍സിഎസ്) അറിയിച്ചു.
  • വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കിയതിന് ഖത്തര്‍ അമീറിന് ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ നന്ദി അറിയിച്ചു.
  • ദോഹയില്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി സില്‍വ കൂടിക്കാഴ്ച നടത്തി.

 

(29-11-2023) ബുധന്‍

  • വെടിനിര്‍ത്തല്‍ നാല് ദിവസത്തേക്ക് നീട്ടാന്‍ തയ്യാറാണെന്നും ഇസ്രായേലി തടവുകാരെ മോചിപ്പിക്കാന്‍ സന്നദ്ധമാണെന്നും ഹമാസ് മധ്യസ്ഥരെ അറിയിച്ചു.
  • പോരാട്ടത്തിന് താല്‍ക്കാലികമായി വിരാമമിടാനുള്ള സന്നദ്ധത ഹമാസ് സൂചിപ്പിച്ചതായും റിപ്പോര്‍ട്ട്.
  • നവംബര്‍ 29ന്, ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ അന്താരാഷ്ട്ര ദിനാചരണം നടത്തി.
  • വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വിവിധ മധ്യസ്ഥരും യുദ്ധ പങ്കാളികളും ഉള്‍പ്പെടുന്ന ഒരു ”പ്രായോഗിക” ഘട്ടത്തിലേക്ക് കടന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
  • ബുധനാഴ്ച 10 ഇസ്രായേലികളെയും രണ്ട് വിദേശികളെയും ഗസ്സയില്‍ നിന്നും 30 ഫലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചു.
  • നിരവധി റഷ്യന്‍ തടവുകാരെ ഇന്ന് മോചിപ്പിക്കുമെന്ന് ഹമാസ് വക്താവ്.
  • ബുധനാഴ്ച അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിനില്‍ നടന്ന റെയ്ഡിനിടെ ഇസ്രായേല്‍ സൈന്യം ആശുപത്രികള്‍ വളയുകയും മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം തടയുകയും ചെയ്തു.
  • ജെനിനില്‍ റെയ്ഡ് തുടരുമ്പോള്‍ ഇസ്രായേലി സൈന്യം വീടുകള്‍ തകര്‍ത്തു.
  • ജെനിന്‍ മെഡിക്കല്‍ കോംപ്ലക്സ് ഇസ്രായേല്‍ സൈന്യം വളഞ്ഞതായി വഫ റിപ്പോര്‍ട്ട് ചെയ്തു.
  • ജോഹന്നാസ്ബര്‍ഗില്‍ ഫലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ മാര്‍ച്ച് നടത്തി.
  • ഒക്ടോബര്‍ 7 ഇനിയൊരിക്കലും സംഭവിക്കില്ലെന്നും ഗസ്സയിലേക്ക് വര്‍ധിച്ചുവരുന്ന മാനുഷിക സഹായം നിലനിര്‍ത്തുകയും ഫലസ്തീനിയന്‍ സിവിലിയന്‍മാര്‍ക്കിടയില്‍ ദുരിതങ്ങളും അപകടങ്ങളും കുറയ്ക്കാനും വേണ്ടി തങ്ങള്‍ മുന്‍കൈയെടുക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.
  • സംഘര്‍ഷം പടരുന്നത് തടയാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും, ഗസ്സയില്‍ നിന്ന് അമേരിക്കന്‍ പൗരന്മാര്‍ക്കും മറ്റ് വിദേശ പൗരന്മാര്‍ക്കും സുരക്ഷിതമായി എത്തിക്കുന്നത് സാധ്യമാക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു.
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 12 വയസ്സുള്ള ഒരു കുട്ടി ഉള്‍പ്പെടെ 35 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തതായി ഫലസ്തീന്‍ പ്രിസണേഴ്സ് സൊസൈറ്റിയും (പിപിഎസ്) പ്രിസണേഴ്സ് അഫയേഴ്സ് അതോറിറ്റിയും പറഞ്ഞു.
  • ഒക്ടോബര്‍ 7 മുതല്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം ഇപ്പോള്‍ 3,325-ലധികമാണ്.
  • ഗസ സിറ്റിയുടെ തെക്ക് ഭാഗത്തുള്ള താല്‍ അല്‍-ഹവ പരിസരത്തെ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ ഫലസ്തീനികള്‍ക്ക് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റെന്ന് റിപ്പോര്‍ട്ട്.
  • വെസ്റ്റ് ബാങ്കില്‍ ഒക്ടോബര്‍ 7 മുതല്‍ കുറഞ്ഞത് 242 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 3,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
  • കൊല്ലപ്പെട്ടവരില്‍ 57 കുട്ടികളും ഒരു സ്ത്രീയും, ഇസ്രായേലി കസ്റ്റഡിയില്‍ മരിച്ച ആറ് തടവുകാരും ഉള്‍പ്പെടുന്നു.
  • ഗസ്സയിലേക്ക് എത്തിയ ഫീല്‍ഡ് ആശുപത്രികളുടെ സേവനം ആരംഭിച്ചില്ല.
  • അല്‍-ഷിഫ, കമാല്‍ അദ്വാന്‍, അല്‍-അഹ്ലി എന്നീ ആശുപത്രികള്‍ക്ക് ഇതുവരെ ഇന്ധനം ലഭിച്ചില്ല.
  • വെള്ളത്തിന്റെയും ശുചിത്വവുമായി ബന്ധപ്പെട്ട വസ്തുക്കളുടെയും അഭാവം പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട്.
  • വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച ഖത്തര്‍ മൊസാദിന്റെയും സിഐഎയുടെയും തലവന്‍മാരെ ചര്‍ച്ചകള്‍ക്കായി സ്വീകരിച്ചു.

(28-11-2023) ചൊവ്വ

  • ആകെ മരണം- 15,000
  • വെടിനിര്‍ത്തല്‍ ആറാം ദിനത്തിലേക്ക്.
  • വെടിനിര്‍ത്തല്‍ ഇനിയും നീട്ടിയേക്കും
  • ഖത്തറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
  • വെടിനിര്‍ത്തല്‍ ഇനിയും നീട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
  • ദിവസേന 10 തടവുകാരെ മോചിപ്പിക്കുന്നത് തുടരാനുള്ളതിന്റെ അടിസ്ഥാനത്തില്‍ ഹമാസും ഇസ്രായേലും തമ്മിലുള്ള ഉടമ്പടി നാളെ കഴിഞ്ഞും നീട്ടുന്നതിലാണ് ഖത്തര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.
  • ‘ചര്‍ച്ചകള്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഓരോ പാര്‍ട്ടിക്കും അവരുടേതായ ആവശ്യങ്ങളും ന്യയങ്ങളുമുണ്ട്. കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. എന്നാല്‍ ചര്‍ച്ചയിലെ ഏറ്റവും കഠിനമായ പാര്‍ട്ടി ഇസ്രായേല്‍ ആയിരുന്നുവെന്നും അദ്ദേഹം ദോഹയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
  • ആരോഗ്യസംവിധാനം പൂര്‍വസ്ഥിതിയിലാക്കിയില്ലെങ്കില്‍ ബോംബ് സ്ഫോടനങ്ങളാല്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഗസ്സയില്‍ വിവിധ രോഗങ്ങള്‍ ബാധിച്ച് മരിക്കുമെന്ന് ലോകാരോഗ്യ സംഘടന.
  • നാലാമത്തെ കൈമാറ്റ ഇടപാടില്‍ 33 ഫലസ്തീനികളെ ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചതായും പകരം 11 ഇസ്രായേലി ബന്ദികളെ കൈമാറിയതായും റെഡ് ക്രോസ്.
  • ഗസ്സയിലേക്കുള്ള ഇന്ധന വിതരണത്തിന് ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സഹായ വിതരണത്തെയും മാനുഷിക സഹായത്തിന്റെ പ്രവേശനത്തെയും ബാധിക്കുന്നുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍.
  • ഗസ്സയെ വീണ്ടെടുക്കാന്‍ പ്രതിദിനം 1,000 സഹായ ട്രക്കുകള്‍ ആവശ്യമാണെന്ന് ഫലസ്തീന്‍.
  • ഫലസ്തീനികള്‍ തങ്ങളുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നാണ് നേരിടുന്നതെന്ന് യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്.
  • തെക്കന്‍ ലെബനന്‍ പട്ടണമായ ഐത അല്‍-ഷാബിന് സമീപം ഇസ്രായേല്‍ ഷെല്‍ പതിച്ചെന്ന് ലെബനന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി.
  • 60 ഫലസ്തീന്‍ സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയായണെന്നും അവരില്‍ ഭൂരിഭാഗവും ഒക്ടോബര്‍ 7 ന് ശേഷം അറസ്റ്റിലായവരാണെന്നും അവകാശ സംഘടന പറയുന്നു.
  • ടോക്കിയോയിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ ഇസ്രായേലിനെതിരെ കൂറ്റന്‍ പ്രതിഷേധ റാലി നടന്നു.

Related Articles