Your Voice

ഇസ്‌ലാമിക കല: സാധ്യതകളെ മുന്നിൽ വെക്കുന്ന പഠനശാഖ

ലോക വൈജ്ഞാനിക ഭൂമികയിൽ ഇസ്‌ലാമിക കല എന്നും വേറിട്ടു നിൽക്കുന്ന പഠന ശാഖയാണ്. നിരവധിയായ ഗവേഷണ നിരീക്ഷണങ്ങൾ ആവശ്യമുള്ള പ്രസ്തുത വൈജ്ഞാനിക ശാഖയുടെ വിവിധങ്ങളായ അവസരങ്ങളിലേക്കുള്ള ഒരെത്തി നോട്ടമാണ് ഈ എഴുത്തിനാധാരം. Islamic Art ൻറെ സാധ്യതകളെ വിലയിരുത്തി മുന്നോട്ട് പോകുമ്പോൾ അതിനോട് വന്ന് ചേരുന്ന പ്രധാന പഠന ശാഖകളാണ് പുരാവസ്തു ശാസ്ത്രവും വാസ്തുവിദ്യയും. History, Archeology, Architecture എന്നിവ കൂടാതെ ബ്രഹത്തായ ഒരു വൈജ്ഞാനിക ശാഖയായി മാറാൻ ‘ഇസ്‌ലാമിലെ കല’ ക്ക് ലോകത്ത് കഴിയണമെന്നില്ല. Islamic Art ന് എന്നല്ല ഒരു കലാവിഷ്കാരത്തിനും മേൽ പരാമർശിച്ചവയുടെ സഹായമില്ലാതെ പഠനശാഖയായി വികസിക്കാൻ പ്രയാസമാണ്. ലോകത്ത് ഇന്ന് Islamic Art സംവിധാനിക്കപ്പെട്ടിരിക്കുന്നതും ഏറെക്കുറെ ഈ മാതൃകയിൽ തന്നെയാണ്. ഈ മേഖലയിലെ ചില ചലനങ്ങൾ പ്രശംസനീയവും പിൻപറ്റേണ്ടതുമാണ്.

Centre for Middle Eastern Studies എന്ന സെൻററിന് കീഴിൽ ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ നടത്തിവരുന്ന Islamic Art and Architecture പഠന ശാഖ ലോകത്ത് ഇസ്ലാമിക കലയുടെ വൈജ്ഞാനിക സാധ്യതകളെ തുറന്നു വെക്കുന്നതാണ്. Manuscript and Calligraphy, Math and Islamic Art, Islamic Art and geometric design എന്നീ ഉപഘടകങ്ങൾ കൂടി ചേരുന്നതാടെ അതിവിശാല ഫാക്കൽറ്റിയായി ഇത് മാറുന്നു.

ബാച്ച്ലർ ഡിഗ്രി മുതൽ പി.എച്ച്.ഡി വരെ സാധ്യമാകുന്ന തരത്തിലാണ് Islamic Art and Archeology ഡിപ്പാർട്ട്മെൻറിനെ ബാംബെർഗ് യൂണിവേഴ്സിറ്റി ഒരുക്കിയിട്ടുള്ളത്. Islamic Studies ന് കീഴിൽ ബാച്ച്ലർ ഡിഗ്രിയിലെ പ്രധാന പഠന വിഷയമായി ആർട്ടും ആർക്കിയോളജിയും മാറുന്നു. ഇസ്ലാമിക കലയുടെ ചരിത്ര പ്രാധാന്യം, വിവിധ സംസ്കാരങ്ങളെ കലാവിഷ്കാരങ്ങൾ ബന്ധപ്പെടുത്തിയ രീതിശാസ്ത്രം എന്നീ വിഷയങ്ങൾ കൂടി പ്രസ്തുത പഠന ശാഖയിൽ വരുന്നതാണ്.

Also read: ജസീന്ത ആർഡൻ മാതൃകയാവുന്നത്

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ Faculty of Oriental Studies ന് കീഴിൽ ഒരു വർഷത്തെ ഡിഗ്രി പ്രോഗ്രാം മുതൽ എം.ഫിൽ തലം വരെയും പഠിപ്പിക്കപ്പെടുന്ന പഠന ശാഖയാണ് Islamic Art and Architecture. Islamic Art, Architecture, Archeology എന്നീ മൂന്ന് ശാഖകളെയും ഇസ്ലാമിക കല സമീപിക്കുന്ന തലങ്ങളെ വിശാലമായി തന്നെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠന ശാഖ സംവിധാനിച്ചിരിക്കുന്നു. അറബി, പേർഷ്യൻ, ഒട്ടോമൻ ടർകിഷ് ഭാഷകളിലെ പ്രാവിണ്യമാണ് പ്രസ്തുത ഡിപ്പാർട്ട്മെൻറിലേക്കുള്ള പ്രവേശനത്തിൻറെ പ്രഥമ യോഗ്യത. ഓക്സ്ഫോർഡിൻറെ തന്നെ ഓൺലൈനായി Islamic Art and Architecture പഠിക്കാനുള്ള സൗകര്യം Department of Continuing Education ന് കീഴിൽ ഇപ്പോൾ നടത്തപ്പെടുന്നുണ്ട്. Painting, Islamic Ornament ( geometry, arabesque, Calligraphy), palaces and Gardens, Tombs തുടങ്ങി അതി ബ്രഹത്തായ പാഠ്യ പദ്ധതിയായി തന്നെ ഇസ്ലാമിക കലയെ ഓക്സ്ഫോർഡ് സംവിധാനിച്ചിരിക്കുന്നു.

ലണ്ടൻ യൂണിവേഴ്സിറ്റിയുടെ ‘ഇസ്ലാമിക കല’ പഠനശാഖ മുന്നോട്ട് വെക്കുന്ന സാധ്യതകൾ നിരവധിയാണ്. Department of the History of Art and Archeology ക്ക് കീഴിൽ History of Art and Architecture of the Islamic Middle East എന്ന പേരിൽ കോഴ്സ് രൂപപ്പെടുത്തി Arab painting, Islam and the west, artistic and cultural contacts എന്നീ തലങ്ങളിലൂടെ Islamic Studies നെ വായിക്കാൻ ശ്രമിക്കുന്ന പ്രവണതകളെ എടുത്ത് പറയേണ്ടതാണ്. പുതിയ തലങ്ങളിൽ നിന്ന് Islamic Art ലെ പ്രധാന ഭാഗമായ കലിഗ്രഫിയെ യുവ ഗവേഷകർ സമീപിക്കുന്ന രീതിയും പ്രശംസനീയമാണ്. Departments of Interior design, Faculty of Arts and design എന്നിവക്ക് കീഴിൽ modern interior രംഗത്തേക്ക് കലിഗ്രഫിയെ സന്നിവേശിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എന്നോ തുടക്കം കുറിച്ച് കഴിഞ്ഞിട്ടുണ്ട്.

ഓക്സ്ഫോർസ് ശൈലിയിൽ തന്നെ സംവിധാനിക്കപ്പെട്ട പഠനശാഖയാണ് പ്രിൻസറ്റൺ യൂണിവേഴ്സിറ്റിയിലെ Centre for Middle Eastern and Islamic Studies ന് കീഴിലുള്ള Islamic Art, Architecture, Archeology എന്ന പേരിലുള്ള പഠന ശാഖ. വിക്ടോറിയ യൂണിവേഴ്സിറ്റിയിൽ Art History and Visual Studies പഠന ശാഖക്ക് കീഴിൽ Islamic Art and Archeology ഗവേഷണത്തിൻ്റെ പുതിയ തലങ്ങൾ തുറന്നു വെക്കുന്നുണ്ട്. ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസിന് കീഴിലുള്ള Islamic Art and Architecture, എഡിൻബർഗ് യൂണിവേഴ്സിറ്റിയിലെ Islamic Art and Architecture, ഇസ്‌ലാമാബാദിലെ International Islamic University ക്ക് കീഴിൽ വിപുലമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന Department of Islamic Art and Architecture, ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ Department of History of Art and Architecture എന്നിങ്ങനെ ലോകത്ത് നിരവധിയായ തലങ്ങളിൽ നിന്ന് കൊണ്ട് Islamic Studies ന് കീഴിൽ നിന്ന് കൊണ്ട് ‘ഇസ്ലാമിക കല’ വ്യവഹരിക്കപ്പെടുന്നുണ്ട്.

Also read: ജസീന്ത ആർഡൻ മാതൃകയാവുന്നത്

Art, Architecture, Archeology, History ഈ നാല് പഠന ശാഖയും ഒരു മാലയിലെ കോർത്ത് വെച്ച മുത്തുകൾ പോലെ ഇസ്ലാമിക് സ്റ്റഡീസ് എന്ന വിജ്ഞാന ശാഖയെ പൊതിഞ്ഞു നിൽക്കേണ്ടതാണ്. ഇസ്‌ലാമിക ചരിത്ര ശാഖയിൽ പൗരാണിക കലാവിഷ്കാരങ്ങൾക്കുള്ള പ്രാധാന്യം പഠനവിധേയമാക്കേണ്ടത് കാലഘട്ടത്തിൻറെ തേട്ടമാണ്. ഇസ്‌ലാമിനെ പഠിക്കുന്ന പാശ്ചാത്യരും ഓറിയൻറലിസ്റ്റുകളുമാണ് ഇസ്‌ലാമിക കലയുടെ ഹോൾസെയിൽ ഡീലർമാരായി ലോകത്ത് ഇന്ന് അറിയപ്പെടുന്നത് എന്ന വസ്തുത വിസ്മരിക്കാവതല്ല. മേൽ പരാമർശിച്ച പോലെയുള്ള ‘ഇസ്‌ലാമിക കല’ക്ക് വേണ്ടി വിപുലമായ പഠന സംവിധാനങ്ങളൊരുക്കാൻ ഇനിയും നമ്മുടെ ഉയർന്ന നിലവാരത്തിൽ ചിന്തിക്കുന്നുവെന്നവകാശപ്പെടുന്ന ഇസ്‌ലാമിക കലാലയങ്ങൾക്ക് എന്ത് കൊണ്ട് കഴിയാതെ പോകുന്നു? ഇസ്‌ലാമിലെ കലാവിഷ്കാരങ്ങൾ കേവലം ആസ്വദിക്കാൻ മാത്രമുള്ളതല്ല. അതിൻറെ ചുവട് പിടിച്ചുള്ള പഠന ഗവേഷണങ്ങൾക്ക് തുടക്കമിടുമ്പോഴാണ് പൂർവ്വികരുടെ വരകളിലൊളിപ്പിച്ച മഴവിൽ സമൂഹങ്ങളെ അടുത്തറിയാൻ നമ്മുക്ക് സാധിക്കുകയുള്ളൂ.

Facebook Comments

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടർന്ന് ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker