അതിജീവനം ജീവിതത്തിന്റെ പ്രധാന ലക്ഷ്യമായി തന്നെ കൊണ്ടു നടക്കുന്നവരാണ് ഫലസ്തീനികൾ. ചരിത്രത്തെ പോലും ആശ്ചര്യപ്പെടുത്തിയ ജനത എന്ന് ഒറ്റ വാക്കിൽ ഫലസ്തീനികളെ വിശേഷിപ്പിക്കാം. കയ്യിൽ വന്നുചേരുന്ന ഏത് നിസാര വസ്തുവും അതിജീവനത്തിനായി എങ്ങനെ ഉപയോഗിക്കണമെന്ന് ഓരോ ഫലസ്തീൻ പൗരനും നന്നായറിയാം.
ഫലസ്തീനിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന പഴവർഗ്ഗങ്ങളിലൊന്നാണ് തണ്ണിമത്തൻ. അതിലുപരി ഒരു നാടിന്റെ സാംസ്കാരിക ചിഹ്നമായും പതാകയായും ഒരു പഴവർഗം എങ്ങനെയാണ് മാറ്റപ്പെട്ടത് എന്നത് അദഭുതപ്പെടുത്തുന്ന കാര്യമാണ്.
1967 ലെ ‘ആറു ദിന’ ( Six – Day War ) യുദ്ധ സമയം മുതൽക്കാണ് തണ്ണിമത്തൻ ഫലസ്തീനികളുടെ ‘പതാക’ യുടെ പ്രതീകമായി മാറിയത്. അന്ന് വെസ്റ്റ് ബാങ്കും ഗസ്സ മുനമ്പും ഇസ്രയേൽ ഉപരോധിച്ച്, കിഴക്കൻ ജറൂസലേമിന്റെ ഭാഗമാക്കി മാറ്റി. ഇസ്രായേൽ അധീനപ്പെടുത്തിയ ഫലസ്തീൻ പ്രദേശങ്ങളിലുൾപ്പെടെ ഫലസ്തീൻ പതാക പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നത് വലിയ കുറ്റകൃത്യമായി ഇസ്രായേൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അതിനെയും പ്രതിരോധിച്ച ഫലസ്തീൻ ജനത, ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിരോധത്തിന്റെ വഴികൾ തേടിയപ്പോൾ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പഴവർഗ്ഗമായ തണ്ണിമത്തൻ ഫലസ്തീന്റെ പതാകയുടെ പ്രതീകമായി മാറാൻ തുടങ്ങുകയായിരുന്നു.
2007 ലെ രണ്ടാമത്തെ ഇൻതിഫാദക്ക് തൊട്ടുടനെ പ്രസിദ്ധീകരിക്കപ്പെട്ട ഫലസ്തീൻ കലാകാരനായ ഖാലിദ് ഹൗറാനി യുടെ ‘ The Story of Watermelon ‘ എന്ന കഥ ‘Subjective Atles of Palastine ‘എന്ന പുസ്തകത്തിന്റെ പ്രധാന ആകർഷണമായി മാറി.
2021 ൽ ഇസ്രായേൽ നടപടിയുടെ ഭാഗമായി ശൈഖ് ജർറ പ്രദേശങ്ങളിൽ നിന്ന് ഫലസ്തീനികളെ കുടിയിറക്കാൻ ഉത്തരവിട്ട സന്ദർഭത്തിലും ‘Watermelon’ അതിജീവനത്തിന്റെ പ്രതീകമായി ഉയർന്നുവരികയുണ്ടായി.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW