Current Date

Search
Close this search box.
Search
Close this search box.

പളളിക്കകത്തെ ‘സ്വർഗം’

ലോക ചരിത്ര വായനകളിൽ ഇസ്ലാമിക നാഗരികതകളെ ലോകം അടുത്തറിയാൻ തുടങ്ങിയത് ഇസ്ലാമിക വാസ്തുവിദ്യയുടെ വിശാലമായ ഭൂമികയെ പരിചയപ്പെടാൻ ആരംഭിച്ചത് മുതൽക്കാണ്. പരിശുദ്ധ ഖുർആനിന്റെ അധ്യാപനങ്ങളിൽ നിന്ന് പ്രചോദനമുൾകൊണ്ട് തന്നെയാണ് വ്യത്യസ്തമായ അലങ്കാര രീതികൾ അവതരിപ്പിക്കാൻ അക്കാലത്തെ ഭരണകർത്താക്കൾ മുന്നോട്ടു വന്നതും.

സുന്ദരവും ഏവരെയും മോഹിപ്പിക്കുംവിധമാണ് ഖുർആൻ സ്വർഗത്തെ വർണിച്ചിട്ടുള്ളത്. ഖുർആനിലെ സ്വർഗീയാരാമങ്ങളുടെ (The Concept of Paradise Garden) ആശയങ്ങളെ ഉൾകൊണ്ടാണ് പേർഷ്യൻ ആർക്കിടെക്ചറിൽ പൗരാണിക കാലത്തെ ഗാർഡനുകൾ രൂപകല്പന ചെയ്തത് പോലും. പള്ളിയുടെ രൂപകല്പനയിലും ഇസ്ലാമിക ലോകത്ത് കൃത്യമായ അഭിപ്രായങ്ങൾ കാണാം. ഓരോ പ്രദേശത്തിലും നിലനിൽക്കുന്ന ആ നാടിന്റെ പരമ്പരാഗത വാസ്തുവിദ്യാ ശൈലികളോട് കൂടുതൽ ചേർന്നു നിന്നായിരിക്കും ലോകത്ത് പള്ളികളുടെ വാസ്തുവിദ്യ രൂപപ്പെടുത്തിയിട്ടുള്ളത്. ഉദാഹരണമായി കേരളത്തിൽ ആദ്യകാലത്ത് നിർമിക്കപ്പെട്ട പള്ളികളുടെ നിർമാണ രീതി അമ്പലങ്ങളുടെ വാസ്തുവിദ്യാ ശൈലിയോട് ഏറെക്കുറെ സാദ്യശ്യമുള്ളവയാണ്.

പൊതുവായ ഇസ്ലാമിക വാസ്തുവിദ്യാ സങ്കൽപങ്ങളിൽ നിന്ന് മാറി ഖുർആനിക ആയത്തുകളുടെ നേർചിത്രം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് തുർക്കിയിലെ kirsehir സിറ്റിയിലുള്ള Hamidiaya Camii പള്ളി . “നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌” (Surah Baqarah: 2:22) പ്രസ്തുത ഖുർആൻ ആയത്തിൽ നിന്ന് പ്രചോദനമുൾകൊണ്ട് പളളിക്കകത്തെ പെയിന്റിംഗ് ജോലികൾ തീർത്തത് അസർബൈജാനിൽ നിന്നുള്ള വാസ്തുവിദ്യ കലാകാരനാണ്.

തീർത്തും സ്വർഗത്തിന്റെ പ്രതീതി പളളിക്കകത്തെ കാഴ്ചകളിലൂടെ ഒരു സത്യവിശ്വാസിക്ക് അനുഭവിക്കാൻ കഴിയും. കുംഭഗോപുരം നീലാകാശമായും മിമ്പറിന് അഭിമുഖമായി ഡിസൈൻ ചെയ്തിട്ടുള്ള മനോഹരമായ വെള്ളച്ചാട്ടവും പള്ളിയുടെ വശങ്ങളിലായി കൺകുളിർമ നൽകുന്ന പച്ചപ്പിന്റെ വ്യത്യസ്ത കാഴ്ചാനുഭവം കൂടി പ്രസ്തുത പളളി വിശ്വാസിക്ക് നൽകുന്നത് സ്വർഗീയാരാമങ്ങളുടെ ആത്മീയാനുഭവങ്ങളാണ്.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles