അബ്ദുസ്സലാം അഹ്മദ് നീര്‍ക്കുന്നം

അബ്ദുസ്സലാം അഹ്മദ് നീര്‍ക്കുന്നം

അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും.
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.

ഗ്യാരണ്ടി ഡെപ്പോസിറ്റുകള്‍ക്ക് ലഭിക്കുന്ന സംഖ്യ പലിശയിനത്തിൽ വരുമോ ?

ചോദ്യം- ഞാന്‍ ഒരു സര്‍ക്കാര്‍ കോണ്ട്രാക്റ്റര്‍ ആണ്. റോഡുകളും കലിങ്കുകളും ഉണ്ടാക്കലാണ് മേഖല. ഞങ്ങള്‍ക്ക് ടെണ്ടര്‍ ലഭിക്കാനായി ഒരുപാട് കടമ്പകളും ചെലവുകളും ഉണ്ട്. അതില്‍ പെട്ടതാണ് പല...

ഇവിടെ പിതാവ് പുത്രന്‍റെ അനന്തരാവകാശിയാണ്, പുത്രന്‍ പിതാവിന്‍റെയല്ല

ചോദ്യം - പിതാവും പുത്രനും ഒരു ആക്സിഡൻറ്റിൽ മരണപ്പെട്ടു. മറ്റൊരു വാഹനം ഇവരുടെ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന മകനാണ് ആദ്യം മരിച്ചത്; 3 മണിക്കൂറിന് ശേഷം...

ഞങ്ങൾക്ക് ഇതുവരെ കുട്ടികളില്ല, ഇത്തരം ട്രീറ്റ്മെൻറ് ഹലാലാകുമോ?

ചോദ്യം - ഞാൻ വിവാഹിതനായിട്ട് 12 വർഷത്തിലേറെയായി. ഇതുവരെ ഞങ്ങൾക്ക് കുട്ടികളില്ല. ഒരുപാട് ട്രീറ്റ്മെൻറ് ചെയ്തു ഫലമില്ല. ഇക്സി പോലുള്ള ട്രീറ്റ്മെന്റുകളും നടത്തി ലക്ഷങ്ങൾ ചിലവായത് അല്ലാതെ...

വിദ്യാര്‍ഥികള്‍ക്ക് സകാത്തിന്‍റെ ഓഹരി

ചോദ്യം - സ്വദേശത്തും വിദേശത്തുമൊക്കെ വലിയ ഫീസ് നല്കി പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സകാത്തിന്‍റെ ഓഹരി നല്കാന്‍ പാടുണ്ടോ? ഉത്തരം - സകാത്തിന്‍റെ അവകാശികള്‍ ആരൊക്കെയാണെന്ന് വളരെ...

ഫോറം ഫോര്‍ മുസ് ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസിന്‍റെ അനന്തരാവകാശ വിമര്‍ശനങ്ങള്‍

“കോവിഡാനന്തരമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 34 വയസ്സുള്ള ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യുന്നു. അയാൾക്ക് പങ്കാളിയും, നാലര വയസ്സും രണ്ടര വയസ്സുമുള്ള രണ്ടു പെൺകുട്ടികളും ഉണ്ട് . മാതാപിതാക്കളും...

ഇസ്ലാമിലെ അനന്തരാവകാശനിയമം – സ്ത്രീ പുരുഷ വിവേചനമോ ?

മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ അനന്തരാവകാശത്തിലും ഇസ്ലാം സ്ത്രീയെ രണ്ടാം പൌരയായി മാത്രമേ കാണുന്നുള്ളൂ എന്നാണ് വിമര്‍ശകരുടെ ആരോപണത്തിന്‍റെ കാതല്‍. സ്ത്രീയുടെ സ്വത്തോഹരി, പൌത്രന്‍റെ അവകാശം, സംരക്ഷണോത്തരവാദിത്തം ഏറ്റെടുക്കാത്ത...

ഫിത്വ് ർ സകാത്ത് കൊടുക്കാൻ മറന്നാൽ എന്താണ് വിധി ?

റമദാന്‍ വ്രതത്തിന്‍റെ അവസാനത്തോടെ നിര്‍ബന്ധമാവുന്നതാണ് സകാത്തുല്‍ ഫിത്വര്‍. “നോമ്പുകാരന്‍റെ ശുദ്ധീകരണവും ദരിദ്രന്‍റെ അന്നവുമായിട്ടാണ്” അത് നിശ്ചയിക്കപ്പെട്ടത്. തന്‍റേയും കുടുംബത്തിന്‍റെയും പെരുന്നാള്‍ ദിനത്തിലെ ചെലവ് കഴിഞ്ഞ് മിച്ചമുള്ള എല്ലാ...

അനന്തരസ്വത്ത് ഓഹരിക്രമം പെൺകുട്ടികൾ മാത്രമാണെങ്കിൽ

പെണ്‍കുട്ടികള്‍ മാത്രമുള്ള മാതാപിതാക്കളുടെ അനന്തരാവകാശം സഹോദരങ്ങളിലേക്ക് പോകും എന്നതാണ് എല്ലാവരും പറയുന്ന കാര്യം. എന്നാല്‍ ഇസ്ലാമിലെ അനന്തരാവകാശ നിയമം അതിലേറെ വിശാലമാണ്. സന്താനമായി പെണ്‍കുട്ടികള്‍ മാത്രമുള്ളപ്പോള്‍ വരാനുള്ള...

അനന്തരാവകാശ നിയമത്തിലെ “ഔലും റദ്ദും”

അനന്തരാവകാശ നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍ സൂറ അന്നിസാഇലെ 3 സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ സംക്ഷിപ്തമായി പഠിപ്പിച്ചു. നബി തിരുമേനി (സ) അദ്ദേഹത്തിന്‍റെ മുന്നില്‍ വന്ന അനന്തരാവകാശ പ്രശ്നങ്ങള്‍ ഈ ഖുര്‍ആനിക...

വക്കീലിന്‍റെ “രണ്ടാം കെട്ടും” പെണ്‍കുട്ടികളുടെ അനന്തരാവകാശവും

2023 ലെ അന്താരാഷ്ട്ര വനിതാദിനത്തില്‍ ഷുക്കൂര്‍ വക്കീലും ഭാര്യ ഷീനയും (മഹാത്മാ ഗാന്ധി സര്‍വ്വകലാശാലാ മുന്‍ പ്രോ വൈസ് ചാന്‍സലര്‍, മഞ്ചേശ്വരം ലോ കാമ്പസ് ഡയറക്ടര്‍) ഒന്നുകൂടി...

Page 1 of 2 1 2
error: Content is protected !!