Current Date

Search
Close this search box.
Search
Close this search box.

കയ്യെഴുത്ത്പ്രതികളെക്കുറിച്ചുള്ള പഠനം

ലോകത്ത് കയ്യെഴുത്ത്പ്രതികളുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള പഠന-ഗവേഷണങ്ങളിൽ കൂടുതൽ വൈജ്ഞാനിക സംഭാവനകൾ നൽകിയ പഠനശാഖയാണ് ഇസ്ലാമിക് സ്റ്റഡീസ്. അറബി, പേർഷ്യൻ, ഹിബ്രു, ഒട്ടോമൻ തുർക്കിഷ്, അർമേനിയൻ ഭാഷകളിലുള്ള കയ്യെഴുത്ത്പ്രതികളാണ് പ്രധാനമായും ഈ മേഖലയിൽ മുൻപന്തിയിൽ നിൽക്കുന്നത്.

മുസ്ലിം ഗവേഷകൻ കൃത്യമായ ശ്രദ്ധ കൊടുക്കേണ്ട വിഷയമാണ് Manuscript Studies. ഇസ്ലാമിക വിഷയങ്ങളിലെ എന്നല്ല ലോകത്തെ ഏതൊരു ഗവേഷണത്തിൻ്റെയും അടിസ്ഥാനമായി വർത്തിക്കേണ്ട Primary Source ലെ വിവര ശേഖരണത്തിലെ (Data Collection) പ്രധാന ഭാഗമാണ് Manuscript പഠനത്തിലൂടെ ഗവേഷകന് സാധ്യമാകുന്നത്. വൈദ്യം, ഗോള ശാസ്ത്രം, ഗണിത ശാസ്ത്രം, ജീവ ശാസ്ത്രം, രസതന്ത്രം, തുടങ്ങിയ നിരവധി മേഖലകളിൽ യൂറോപ്പിൻ്റെ ഉയർച്ചയിൽ European Renaissance) വ്യക്തമായി തന്നെ ഇസ്ലാമിക പഠനങ്ങളിലെ കയ്യെഴുത്ത്പ്രതികളുടെ സ്വാധീനം കണ്ടെത്താൻ സാധിക്കും.

ലോകത്ത് കയ്യെഴുത്ത്പ്രതികളെക്കുറിച്ച് പഠിക്കുന്ന വിജ്ഞാന ശാഖയാണ് Palaeography/ Paleography. അറബി, പേർഷ്യൻ വിജ്ഞാനീയങ്ങളിൽ പഠനം നടത്തുന്നവർ നിർബന്ധമായും Course in Islamic Palaeography പഠിച്ചിരിക്കണമെന്ന് അഭിപ്രായപ്പെടുന്ന വിദ്യാഭ്യാസ നിരീക്ഷകർ നിരവധിയാണ്. ഇസ്ലാമിക സംസകാരത്തിൻ്റെ നാൾവഴികൾ, മുസ്ലിം പൈത്രക സമ്പത്തുകളെക്കുറിച്ച തിരിച്ചറിവുകൾ, ഭാഷാപരമായ വൈചാത്യങ്ങളും സാഹിതീയ മുന്നേറ്റങ്ങളും തുടങ്ങി നിരവധി മേഖലകളിലേക്ക് കടന്നു ചെല്ലാൻ ഇതിലൂടെ ഗവേഷകന് കഴിയുന്നു.

ഒരു തലമുറയുടെ ഭൂതകാല സാമൂഹിക ചുറ്റുപാടുകളെ വിലയിരുത്തി, ഭാവി തലമുറക്ക് ഉപകാരപ്പെടുന്ന അടയാളങ്ങളെ വിശകലന വിധേയമാക്കാൻ വർത്തമാനകാലത്ത് ഉപയോഗിക്കാവുന്ന പ്രധാന സൂചകങ്ങളാണ് കയ്യെഴുത്ത്പ്രതികൾ. അസ്സൽ പ്രമാണങ്ങളാണ് (scripts) കയ്യെഴുത്ത്പ്രതികളിൽ പ്രധാനപ്പെട്ടവ. അറബി കലിഗ്രഫിയുടെ വിശാല പഠന ഗവേഷണങ്ങൾ ലോകത്ത് സാധ്യമാകുന്നത് പ്രസ്തുത മേഖലയെ മുൻനിർത്തിയാണ്.

മ്യൂസിയങ്ങളും പുരാവസ്തു ഗവേഷണ കേന്ദ്രങ്ങളും ലോകത്ത് കയ്യെഴുത്ത്പ്രതികളുടെ വീണ്ടെടുപ്പിനായി മാത്രം ചെലവിടുന്ന മനുഷ്യവിഭവവും സാമ്പത്തിക നിക്ഷേപങ്ങളും എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തതാണ്. ഇസ്ലാമിക ലോകം കൂട്ടെഴുത്ത് (cursive script) മേഖലയിലേക്ക് കടക്കുന്നതിന് മുമ്പുള്ള അക്ഷരങ്ങളുടെ ഘടന, എഴുത്തിൻ്റെ ശൈലി, എഴുതിയ കാലഘട്ടം, എഴുതാൻ ഉപയോഗിച്ച സൂചകങ്ങൾ (തോല്, പേപ്പർ, കരി ) വിലയിരുത്തിയാൽ അക്കാലത്തെ സാമൂഹിക സാംസ്കാരിക വ്യത്യാസങ്ങളെ പഠനവിധേയമാക്കാൻ സാധിക്കും. അത് തന്നെയാണ് ഗവേഷണതല്പരതയോടെ മുന്നോട്ട് വരുന്ന വരും തലമുറകൾക്ക് എന്നും മുതൽകൂട്ടാവുന്നതും.

പ്രവാചക കാലഘട്ടത്തിന് ശേഷം ഹദീസ് ക്രോഢീകരണവുമായി ബന്ധപ്പെട്ട് പണ്ഡിതന്മാർ നടത്തിയിട്ടുള്ള യാത്രകളെ ഉദാഹരണമായ് എടുത്താൽ യഥാർത്ഥ അറിവിൻ്റെ ഉറവിടങ്ങളും ( source) അവലംബമാക്കിയ മാനദണ്ഡങ്ങളും എത്രമാത്രം ശുദ്ധമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. തലമുറകൾക്ക് നാം കൈമാറുന്ന ഏതൊരു ചെറിയ അറിവും ശുദ്ധമായിരിക്കണം എന്ന ചിന്തയാണ് മുൻ കാല പണ്ഡിതന്മാരെ നിരവധി യാത്രകൾക്കും പഠനങ്ങൾക്കും പ്രേരിപ്പിച്ചത്. അതിലൂടെ അവർ എത്തിപ്പെട്ടത് അറിവിൻ്റെ നിധിശേഖരങ്ങളിലായിരുന്നു (treasures of knowledge).

കയ്യെഴുത്ത്പ്രതി ലഭിച്ചു കഴിഞ്ഞതിന് ശേഷമാണ് ശരിയായ പ്രതിസന്ധികളും പ്രയാസങ്ങളും ഗവേഷകൻ്റെ മുന്നിലേക്ക് വരുന്നത്. യഥാർത്ഥ ഉറവിടം തേടിയുള്ള യാത്രയ്ക്ക് ലഭിച്ച ലൈസൻസ് മാത്രമാണ് കയ്യെഴുത്ത് പ്രതി. Parts and Positions, Materials, Textblock, Structure, Binding, Textual Indicators, Decorative Forms and Decorative Techniques, Enclosures എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലൂടെയുള്ള ഗവേഷണങ്ങളും വിശകലനങ്ങളുമാണ് കയ്യെഴുത്ത്പ്രതികളെക്കുറിച്ച പഠനത്തിൻ്റെ അടിസ്ഥാനമായി വർത്തിക്കുന്നത്. നിലവിൽ Secondary source കളാണ് ഗവേഷണ രംഗത്ത് ധാരാളമായി ഉപയോഗപ്പെടുത്തി വരുന്നതെന്ന് ഈ മേഖലയിലെ പഠനങ്ങൾ തെളിയിക്കുന്ന കാര്യമാണ്. കയ്യെഴുത്ത്പ്രതികളെ ഗവേഷണ രംഗത്ത് എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെക്കുറിച്ച വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ പുതു തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന വിമർശനവും ഈ മേഖല നേരിടുന്ന പ്രതിസന്ധിയാണ്.

ലോകത്ത് നിരവധി യൂണിവേഴ്സിറ്റികൾ കയ്യെഴുത്ത്പ്രതികളുടെ വീണ്ടെടുപ്പിനായി ബ്രഹത് പ്രൊജക്ടുകൾ തന്നെ നടപ്പിലാക്കിയിട്ടുണ്ട്. മിശ്ചിഗൻ യൂണിവേഴ്സിറ്റി Islamic Manuscript Studies എന്ന പേരിൽ ഇസ്ലാമിക ലോകത്തെ കയ്യെഴുത്ത്പ്രതികൾക്കായി വിപുലമായ പഠനാന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. ലഭ്യമായ മുഴുവൻ കയ്യെഴുത്ത്പ്രതികളും ഡിജിറ്റലൈസ് ചെയ്ത് വ്യവസ്ഥാപിതമാക്കിയിരിക്കുന്നു. നെതർലൻ്റിലെ ലെയ്ഡൻ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ‘Islamic World Special Collection, മഗ്ഗിൽ യൂണിവേഴ്സിറ്റിയുടെ ഇസ്ലാമിക് ലൈബ്രറിക്ക് കീഴിലുള്ള Islamic Manuscripts ൻ്റെ വിപുലമായ ശേഖരങ്ങൾ, മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിക്ക് കീഴിൽ സംവിധാനിച്ചിരിക്കുന്ന The University of Manchester Library യിലെ Arabic Manuscriptsകൾ, കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ Manuscript Collections and Catalogues, യാലെ യൂണിവേഴ്സിറ്റി ലൈബ്രിറി, ബ്രിട്ടീഷ് ലൈബ്രറിക്ക് കീഴിലുള്ള അറബി, പേർഷ്യൻ, ഖുർആൻ പതിപ്പുകളുടെ വ്യത്യസ്ത കാലഘട്ടത്തിലുള്ള കയ്യെഴുത്ത്പ്രതികൾ തുടങ്ങി മേൽ പരാമർശിച്ചത് പോലെ വിപുലമായ ഫാക്കൽറ്റികളോടെ ലൈബ്രറികൾക്ക് കീഴിലും സ്വതന്ത്രമായും ഇസ്ലാമിലെ കയ്യെഴുത്ത് പ്രതികളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ലോകത്ത് നടന്നു വരുന്നു.

ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ വിശുദ്ധിയുടെ മാനദണ്ഡമായി ലോകം പരിഗണിക്കുന്ന Manuscript Studies ഫാക്കൽറ്റികൾ ഇന്ത്യയിലെ ഇസ്ലാമിക കലാലയങ്ങളിൽ ഉയർന്ന് വരേണ്ടത് അത്യാവശ്യമാണ്. ദീർഘകാലം മുസ്ലിം ഭരണത്തിന് കീഴിൽ നിലനിന്ന ഇന്ത്യയിൽ, ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ ഭാഗമായി കയ്യെഴുത്ത്പ്രതികളും വായിക്കപ്പെടേണ്ടത് ഒരു നവോത്ഥാന പ്രക്രിയ കൂടിയായിട്ടാണ് വിലയിരുത്തപ്പെടേണ്ടത്. കച്ചവടത്തിനപ്പുറം കലയും സംസ്കാരവും കൈമാറ്റം ചെയ്യപ്പെട്ട കേരളത്തിൻ്റെ സംസകാരിക-ഭാഷാ മണ്ഡലങ്ങളിൽ ഇസ്ലാമിക ആദർശത്തിൻ്റെ വ്യാപ്തിയും സൗന്ദര്യവും അനുഭവിക്കണമെങ്കിൽ കയ്യെഴുത്ത്പ്രതികളുടെ വീണ്ടെടുപ്പ് അനിവാര്യമാണ്.

Related Articles