Current Date

Search
Close this search box.
Search
Close this search box.

സഈദ് മുത്തനൂര്‍ ഉമരി

മലപ്പുറം ജില്ലയിലെ കാവനൂരില്‍ താമസം. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയില്‍ പ്രാഥമിക തലം മുതല്‍ ഹൈസ്‌കൂള്‍ തലം വരെ പഠനം (1962-72). തമിഴ്‌നാട്ടിലെ ഉമറാബാദ് ജാമിഅ ദാറുസ്സലാമില്‍ നിന്ന് ഉമരി ബിരുദവും 1980ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഫ്ദലുല്‍ ഉലമ ബിരുദവും നേടി. 1996ല്‍ അലിഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ അറബി പൂര്‍ത്തീകരിച്ചു. 1980 മുതല്‍ 1988വരെ ശാന്തപുരം ഇസ്‌ലാമിയ കോളേജിലും 1989-2012 കാലയളവില്‍ വണ്ടൂര്‍ എറിയാട് യു.പി സ്‌കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. പ്രബോധനം വാരികയിലും ആരാമം കുടുംബമാസികയിലും ഇസ്‌ലാമിക വിജ്ഞാനകോശത്തിലും ലേഖനങ്ങള്‍ എഴുതാറുണ്ട്. പറഞ്ഞുതരുന്ന ചരിത്രം, ഹജ്ജ് ഉംറ ലഘുവിവരണം, ആഇശ 100 കഥകള്‍ തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്. ഒരു പ്രബോധകന്റെ അനുഭവങ്ങള്‍, മാതാപിതാക്കള്‍  മക്കളുടെ ബാധ്യതകള്‍ എന്നീ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.

Related Articles