Current Date

Search
Close this search box.
Search
Close this search box.

ഐക്യത്തിൻ്റെ മാതൃകയായി ഇന്ത്യയിലെ ‘സ്പാനിഷ് മസ്ജിദ്’

വാസ്തുവിദ്യയിലെ വ്യത്യസ്തതകൾ കൊണ്ട് സമ്പന്നമാണ് ഇന്ത്യയുടെ സംസ്കാരം. ദില്ലി, മുഗൾ സുൽത്താന്മാരിലൂടെ മധ്യേഷ്യയിലെ ഇസ്‌ലാമിക വാസ്തുവിദ്യയുടെ മഹനീയ ഏടുകൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വലിയ മാറ്റങ്ങൾക്ക് വഴി വെച്ചു. അതോടൊപ്പം മുസ്ലിം സ്പെയിനിലൂടെ വികാസം പ്രാപിച്ച് പിന്നീട് യൂറോപ്യൻ വാസ്തുവിദ്യയെ പോലും അതിശയിപ്പിച്ച മൂറിഷ് വാസ്തുവിദ്യയും (Moorish Architecture) ഇന്ത്യയിൽ കൃത്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഹൈദറാബാദിലെ സ്‍പാനിഷ് മസ്‍ജിദ്

ഹൈദറാബാദിൽ നിർമിക്കപ്പെട്ട ‘Jam e Masjid Aiwan-E-Begumpet’ യൂറോപ്യൻ വാസ്തുവിദ്യ ശൈലിയിൽ പണി കഴിപ്പിച്ച ഇന്ത്യയിലെ ‘സ്പാനിഷ് മസ്ജിദ് ‘ എന്നറിയപ്പെടുന്ന അപൂർവ്വ നിർമിതിയാണ്. ‘Great Mosque of Cordova’ എന്ന് അറിയപ്പെടുന്ന സ്പെയിനിലെ മുസ്ലിം കാലഘട്ടത്തിൽ നിർമിച്ച മസ്ജിദിൻ്റെ വാസ്തുവിദ്യയോട് ഏറെ സാദൃശ്യം പുലർത്തുന്നതാണ് ഹൈദറാബാദിൽ നിർമിക്കപ്പെട്ട  പ്രസ്തുത മസ്ജിദ്. പുരാവസ്തു വകുപ്പിന് കീഴിലെ ഹൈദറാബാദിലെ പ്രധാന ആകർഷണീയമായ മസ്ജിദ്, യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. 2010 ലെ ‘Intach Heritage Award’ നേട്ടത്തിലൂടെ ഇന്ത്യയിലെ സാംസ്കാരിക -പൈതൃക പട്ടികയിലെ പ്രധാന നിർമിതിയായ മാറാൻ ‘സപാനിഷ് മസ്ജിദി’ ന് ഇതിനോടകം സാധിച്ചത് എടുത്തുപറയേണ്ട വസ്തുതയാണ്.  

മസ്‍ജിദിൻറെ മിനാരം

ഇന്ത്യയിൽ സാധാരണ മസ്ജിദുകളിൽ കാണുന്ന വാസ്തുവിദ്യാ ശൈലികൾ ഉപയോഗിക്കാത്തതിനാൽ യൂറോപ്പിലെ ചർച്ചുകളുടെ രൂപത്തോട് സാദൃശ്യം തോന്നുന്നതാണ് ഇതിൻ്റെ വാസ്തുവിദ്യഘടനയും. സാധാരണ മസ്ജിദുകളിൽ കണ്ടുവരുന്ന കുംഭഗോപുരങ്ങളില്ലാത്തത് കൊണ്ട് തന്നെ പള്ളിയിലെ മിനാരങ്ങൾ മാത്രമാണ് മസ്ജിദിൻ്റെ അടയാളമായി പറയാവുന്ന ഏക ഘടകം.

 

‘കുഫി ‘ എഴുത്തുശൈലിയിൽ മസ്ജിദിനകത്ത് എഴുതപ്പെട്ട മനോഹരമായ കലിഗ്രഫി

ഇസ്‌ലാമിലെ ആദ്യകാല എഴുത്തുശൈലിയായ കുഫി രീതിയിൽ ചെയ്ത കലിഗ്രഫി മസ്ജിദിനകത്തെ പ്രധാന ആകർഷണമാണ്.  PIIC (Pune Islamic Information Centre) 2018- 2019 കാലയളവിൽ രാജ്യവ്യാപകമായി തുടങ്ങി വെച്ച ‘Visit My Mosque’ എന്ന കാമ്പയിൻ ഏറെ ജനശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ  ജനങ്ങൾക്കിടയിൽ മുസ്ലിം സമൂഹത്തെക്കുറിച്ച് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാനായി ഇതര മതസ്ഥരായ സ്ത്രീകളെയും പുരുഷന്മാരെയും മസ്ജിദുകളിലേക്ക് ക്ഷണിക്കുകയായിരുന്നു കാമ്പയിനിൻ്റെ ലക്ഷ്യം. അഹ്‍മദാബാദ്, മുംബൈ, പൂനെ എന്നിവിടങ്ങളിൽ കാമ്പയിൻ വമ്പിച്ച പ്രചാരണം നേടി. ഹൈദറാബാദിൽ പ്രസ്തുത കാമ്പയിനിനെ ഏറ്റെടുത്ത് ജനകീയമാക്കിയത് ബീഗംപേട്ടിൽ നിർമിക്കപ്പെട്ട ചരിത്ര നിർമിതിയായ ‘സപാനിഷ് മസ്ജിദ്’ ആയിരുന്നു. നിരവധി അമുസ്ലിം സഹോദരങ്ങൾക്ക് മസ്ജിദിൽ പ്രവേശിച്ച് പ്രാർത്ഥനകൾ നേരിൽകണ്ട് മനസിലാക്കാനും ഇസ്ലാമിനെക്കുറിച്ച തെറ്റിദ്ധാരണകൾ മാറ്റാനും കാമ്പയിനിലൂടെ സാധിച്ചത് സോഷ്യൽ മീഡിയ പിന്നീട് ഏറ്റെടുത്തിരുന്നു. ‘Open Mosque Day’ എന്ന പേരിൽ പൂണെ ജമാഅത്തെ ഇസ്ലാമിയും ‘Visit My Mosque’ എന്ന  കാമ്പയിൻ്റെ ഭാഗമായി മാറി, നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 

ഹൈദറാബാദിലെ പ്രധാന കുടുംബങ്ങളിലൊന്നായ ‘പൈഗാ’പാലസിന് കീഴിലാണ് ഇന്ന് പള്ളി നിലനിൽക്കുന്നത്.  1906 ൽ വിഖാറുൽ ഉംറ, ഇഖ്ബാലു ദ്ദവ്ള എന്നിവരുടെ നിർദ്ദേശാനുസരണം ഹൈദറാബാദ് നിസാമായിരുന്ന മീർ മഹബൂബ് അലി ഖാൻ ബഹാദുറിൻ്റെ കാലഘട്ടത്തിലാണ് മസ്ജിദിൻ്റെ നിർമാണം പൂർത്തിയാവുന്നത്. ഹൈദറാബാദിലെ ഏറ്റവും പ്രബലവും നിസാമി കുടുംബ

Great Mosque of Cordova

വുമായി ബന്ധവുമുള്ള പ്രധാന കുടുംബമാണ് ‘പൈഗാ’ (PAIGAH). ‘പ്രൗഢി /പ്രതാപം’ എന്നൊക്കെയാണ് പേർഷ്യൻ ഭാഷയിൽ ‘PAIGAH’ എന്ന വാക്കിനർത്ഥം. ‘പൈഗാ’ കുടുംബപരമ്പരയിൽ പ്രധാനിയായ വിഖാറുൽ ഉംറ 1887 ൽ സ്പെയിൻ സന്ദർശിക്കുകയും മുസ്ലിംകൾ കൊറദോവയിൽ നിർമിച്ച മസ്ജിദിൻ്റെ രൂപഘടനയിൽ, (Great Mosque of Cordova) ഇന്ത്യയിലും ഒരു മസ്ജിദ് നിർമിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു.  ‘Masjid Iqbal Ud Daula’, ‘Masjid Vikar Ul Umra’ എന്നീ പേരുകളിൽ കൂടി ഇന്ത്യയിലെ ‘സ്പാനിഷ് മസ്ജിദ് ‘ അറിയപ്പെടുന്നുണ്ട്.

Related Articles