Current Date

Search
Close this search box.
Search
Close this search box.

അസീസ് മഞ്ഞിയില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി,രായം മരയ്ക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ഖാദര്‍ – ഐഷ ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവനായി 1959 ലാണ് ജനനം. ബ്ലോഗുകളില്‍ സജീവം.മാണിക്യച്ചെപ്പ് എന്ന കവിതാ സമാഹാരം 1992-ല്‍ പ്രതീക്ഷ തൃശ്ശൂര്‍ പ്രസിദ്ധീകരിച്ചു.പ്രവാസി നാടകക്കാരന്‍ അഡ്വ:ഖാലിദ് അറയ്ക്കല്‍ എഴുതി അവതരിപ്പിച്ച നാടകങ്ങള്‍ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്‌‌.എ.വി എം ഉണ്ണിയുടെ ഉമറുബ്‌നു അബ്ദുള്‍ അസീസ് എന്ന ചരിത്രാഖ്യായികയ്ക്ക് വേണ്ടിയും ഗാനങ്ങളെഴുതി.ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് എഴുതിയ ഗാനങ്ങള്‍ ആകാശവാണിയിലൂടെ;മര്‍‌ഹൂം കെ.ജി സത്താര്‍ ശബ്‌‌ദം നല്‍‌കിയിട്ടുണ്ട്‌.എണ്‍പതുകളില്‍ ബോംബെയില്‍ നിന്നിറങ്ങിയിരുന്ന ഗള്‍ഫ് മലയാളിയില്‍ നിന്നു തുടങ്ങി നിരവധി ഓണ്‍ലൈന്‍ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതുന്നു.തനിമ ഖത്തര്‍ മുന്‍ ഡയറക്ടര്‍,സി.ഐ.സി മീഡിയ എക്‌സിക്യൂട്ടീവ്,റേഡിയോ പ്രഭാഷകന്‍. സുബൈറയാണ് ഭാര്യ. അകാലത്തില്‍ പൊലിഞ്ഞു പോയ അബ്‌സ്വാര്‍(മണിദീപം),അന്‍സാര്‍,ഹിബ,ഹമദ്,അമീന എന്നിവരാണ് മക്കള്‍. മരുമക്കള്‍:- ഷമീര്‍ മന്‍‌സൂര്‍ നമ്പൂരി മഠം,ഇര്‍‌ഫാന ഇസ്‌ഹാക്‌ കല്ലയില്‍.

Related Articles