Current Date

Search
Close this search box.
Search
Close this search box.

അടുക്കുന്തോറും അകലുന്ന പ്രവാസി ബന്ധങ്ങള്‍

ഗ്രഹാദുരത്വത്തിന്റെ നൊമ്പരങ്ങള്‍ നെഞ്ചിലേറ്റി സൂക്ഷിക്കുന്ന പ്രവാസികള്‍ക്ക് ബന്ധങ്ങള്‍ എപ്പോഴും ഒരു ദൗര്‍ബല്യമാണ്. നാട്ടില്‍ നിന്നും പ്രവാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടെ മനസ്സിന്‍റെ ലോലതയില്‍ രൂപപ്പെട്ട ബന്ധങ്ങള്‍ താലോലിച്ചാണ് ഓരോ നിമിഷവും അവര്‍ ചിലവഴിക്കുന്നത്. ഉറ്റവരോടുള്ള അകാധമായ സ്നേഹത്തിന്‍റെയും വാല്‍സല്യത്തിന്‍റെയും വികാരങ്ങള്‍ മനസ്സില്‍ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ പ്രവാസികള്‍ എപ്പോഴും സ്വന്തം കുടുംബവും നാടുമായി അടുപ്പത്തിലാവാന്‍ ഔല്‍സുക്യം കാണിക്കുന്നു.

സ്വന്തം തട്ടകത്തില്‍ നടക്കുന്ന എന്ത് ചലനങ്ങളും, അത് സന്തോഷകരമായാലും സങ്കടകരമായാലും, അവരെ ആഴത്തില്‍ സ്വാധീനിക്കുന്നു. വിവാഹം,കുടിയിരിക്കല്‍ തുടങ്ങിയ സന്തോഷകരമായ കാര്യങ്ങളാണ് കുടുംബത്തില്‍ നടക്കുന്നതെങ്കില്‍ അത് ഭംഗിയായി നടന്ന് കിട്ടാന്‍ പ്രവാസി പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. ബന്ധുക്കളുടെ മരണം, ഗുരുതരമായ രോഗങ്ങള്‍ തുടങ്ങിയ സങ്കടകരമായ കാര്യങ്ങളാണ് നടക്കുന്നതെങ്കില്‍ അവരുടെ ഹൃദയം തപിക്കുന്നു. വൈകാരികമായി പങ്കെടുക്കേണ്ട ഇത്തരം ചടങ്ങുകളില്‍ ഒരുപക്ഷെ തന്‍റെ സാനിധ്യമില്ലല്ലോ എന്നോര്‍ത്ത് കണ്ണീരൊഴിക്കി എന്നും വരാം.

കുടുംബത്തില്‍ നിന്നൊ അയല്‍പക്കത്ത് നിന്നൊ നാട്ടില്‍ നിന്നൊ ധന സഹായത്തിനുള്ള അപേക്ഷ ലഭിച്ചാല്‍, അത് പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് അവര്‍. ജീവകാരുണ്യ- ജനസേവന പ്രവര്‍ത്തനങ്ങള്‍ അവരുടെ ഡി.എന്‍.എ.യില്‍ ഉണ്ട്. അതിനായി പ്രവര്‍ത്തിക്കുന്ന നിരവധി കൂട്ടായ്മകളേയും പ്രവാസ ലോകത്തു കാണാം. അങ്ങനെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ആവശ്യമായ സഹായങ്ങള്‍ നിസ്സങ്കോചം പ്രവാസികള്‍ നല്‍കുന്നു. സ്വന്തത്തെ പോലും വിസ്മരിച്ചാണ് അവര്‍ ഈ കാര്യങ്ങള്‍ ചെയ്യുന്നത്.

പ്രവാസ ലോകത്തിലേക്ക് എത്തിച്ചേരാന്‍ കുടുംബത്തിലാര്‍ക്കെങ്കിലും വിസ തരപ്പെടുത്തണമെന്ന് ആവശ്യം വന്നാല്‍ പിന്നെ അവര്‍ അതിനായി നെട്ടോട്ടമോടുന്നു. അതിനിടയില്‍ പലതരം ചതികുഴികളില്‍ അകപ്പെടുന്നതും കടുത്ത മാനസിക സംഘര്‍ഷത്തിനിടയാവുന്നതും അവര്‍ക്ക് മാത്രം അറിയുന്ന കാര്യം. അവരുടെ നിര്‍ലോഭമായ സഹായങ്ങള്‍ക്ക് പകരം തിരിച്ച് കിട്ടുന്നത് എന്താണ്? ഒരിക്കലും അത് ശുഭകരമാവണമെന്നില്ല. നിസ്സാര കാരണത്താല്‍ പിണക്കത്തിലാവുന്ന അനുഭവങ്ങള്‍ ധാരാളം.

മറിച്ചുള്ള അനുഭവങ്ങളും വിരളമല്ല. കുടുംബത്തിലെ മുതിര്‍ന്നവരെ ബഹുമാനിച്ചും ചെറിയവരെ ആദരിച്ചും ഒത്തൊരുമയോടെ ജീവിക്കുന്നവരേയും കാണാം. അത്തരം കുടുംബങ്ങളില്‍ ദൈവത്തിന്‍റെ അനുഗ്രഹങ്ങളുണ്ടാവും. അവിടെ നമുക്ക് നല്ല ഐശ്വര്യവും പുരോഗതിയും കാണാം. മറിച്ച് കുടുംബ ബന്ധങ്ങള്‍ തകരുന്നതോടെ സാമ്പത്തികമായും മാനസികമായും തകര്‍ന്നവരും ബന്ധം ഊഷ്മളമവുന്നതോടെ പ്രതാപത്തിന്‍റെ ഉന്നതിയിലത്തെിയവരും പ്രവാസലോകത്തുണ്ട്.

ബന്ധങ്ങള്‍ ശക്തപ്പെടുത്താന്‍

പ്രശസ്ത എഴുത്തുകാരന്‍ ഡെയില്‍ കാര്‍നെഗെ (Dale Carnegie) How to Influence Others എന്ന കൃതിയില്‍ ബന്ധങ്ങള്‍ ശക്തമാക്കാന്‍ സഹായിക്കുന്ന അനേകം കാര്യങ്ങളെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം, ബന്ധുക്കളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്യാന്‍ മടിക്കരുത്. സ്വന്തം പ്രശ്നങ്ങള്‍ക്കുപരിയായി അപരന്‍റെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. അവരുടെ പരിവേദനങ്ങള്‍ കേള്‍ക്കുക. അത് വഴി ബദ്ധവൈരികള്‍ പോലും മിത്രങ്ങളായി മാറും.

മയത്തിലുള്ള സംസാരം, വിമര്‍ശനം ഒഴിവാക്കുക, സംസാരത്തിന്‍റെ തുടക്കത്തില്‍ പ്രതിരോധിക്കാതിരിക്കുക. ഒരു കാര്യം ചെയ്തുകിട്ടാന്‍ ഉത്തരവ് കൊടുക്കുന്ന രീതി ഒഴിവാക്കി, ചോദ്യങ്ങള്‍ ചോദിച്ച് നമ്മുടെ ആവശ്യങ്ങള്‍ക്ക് പതിയെ അവരെ കൂട്ടികൊണ്ട് വരിക. നാം അവരെ സ്നേഹിച്ചാല്‍ നമുക്കത് ഇരട്ടിയായി ലഭിക്കും. സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് സഹോദരന് ഇഷ്ടപ്പെടാത്തേടുത്തോളം നിങ്ങളില്‍ ആരും വിശ്വാസികളാവുകയില്ലെന്ന് പ്രവാചകനും അരുളുകയുണ്ടായി.

അവധിയില്‍ നാട്ടില്‍ വരുമ്പോള്‍ കുടുംബ സന്ദര്‍ശനം പതിവാക്കുക. അവരെ സഹായിക്കുക. അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക. അവരുടെ സുഖ-ദു:ഖ സന്ദര്‍ഭങ്ങളില്‍ പങ്കാളികളാവുക. എല്ലാവരേയും ചേര്‍ത്ത് പിടിച്ച് കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുക . ഉമ്മ,ഉപ്പ,ഭാര്യ,സന്താനങ്ങള്‍ സഹോദരന്മാര്‍ എല്ലാവരുമായുള്ള ബന്ധം നന്നാക്കുക. കുടുംബ ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാവുന്നത് ദൈവനുഗ്രഹങ്ങള്‍ ചോര്‍ന്ന് പോവാന്‍ നിമിത്തമാവും. കച്ചവടം പൊളിയും. കുടുംബ ബന്ധം ചേര്‍ത്താല്‍ ഐശ്വര്യം വര്‍ധിക്കും. ഏഷണി, പരദൂഷണം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ ബന്ധങ്ങള്‍ തകര്‍ക്കും.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles