അറിവ് നേടുന്നതിനെ കുറിച്ച് ഒരു പണ്ഡിതന്‍ പറഞ്ഞു: ഈ ലോകത്ത് നീ നന്മ കാംക്ഷിക്കുന്നുവെങ്കില്‍, അറിവ് നേടുക. പരലോകത്ത് നന്മ കാംക്ഷിക്കുന്നുവെങ്കില്‍ അറിവ് നേടുക. ഇരുലോകത്തും നന്മ കാംക്ഷിക്കുകയാണെങ്കിലും അറിവ് തന്നെയാണ് അതിനുള്ള വഴി.
പഠനത്തെ രണ്ടായി തരംതിരിക്കാം. ഒന്ന് പരമ്പരാകത പഠനവും മറ്റൊന്ന് സ്വയം പഠനവുമാണ് (Traditional Learning & Self Learing). ഒരു പ്രായം കഴിഞ്ഞാല്‍ പരമ്പരാകത പഠനം അവസാനിക്കുമല്ലോ? എന്നാല്‍ പക്ഷെ സ്വന്തം നിലക്കുളള പഠനം തുടര്‍ന്ന്കൊണ്ടിരിക്കേണ്ടതുണ്ട്. പ്രവാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടെ, പഠനം ഉപേക്ഷിക്കുന്നത് ഒരിക്കലും ഗുണകരമല്ല. പഠനം അവസാനിപ്പിക്കുന്നത് മരണത്തിന്‍റെ ആരംഭമാണെന്ന് പറഞ്ഞത് പ്രശസ്ത ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീനാണ്.
പുതുതായി യാതൊന്നും പഠിക്കാതെ കഴിയുന്നതിന്‍റെ നിരര്‍ത്ഥകതയാണ് ഐന്‍സ്റ്റിന്‍ ബോധ്യപ്പെടുത്തിയത്. അതില്‍ നിന്ന് മോചനം നേടാനും പ്രവാസ ജീവിതം ഫലപ്രദമാക്കുവാനും പുതിയ അറിവുകളും സാങ്കേതിക വിദ്യകളും ആര്‍ജ്ജിക്കാനുള്ള തീവ്രമായ ത്വര ഉണ്ടാവണം. അതിനുള്ള ഏറ്റവും നല്ല അവസരമായി പ്രവാസ ജീവിതത്തെ കാണുക. എട്ട് മണിക്കൂര്‍ ജോലിക്ക് ശേഷം നീണ്ട പതിനാറ് മണിക്കൂര്‍ സമയം ഉറങ്ങിയും നേരംമ്പോക്ക് പറഞ്ഞും സമയവും ആരോഗ്യവും പാഴാക്കരുത്.
വൈജ്ഞാനിക മേഖലയില്‍ മികവ് നേടിയാല്‍ മാത്രമേ ജീവിതത്തില്‍ വിജയം നേടാന്‍ കഴിയൂ. മികവ് ആര്‍ജ്ജിക്കാനുള്ള നല്ല മാര്‍ഗ്ഗമാണ് വിജ്ഞാനം നേടലും പുതിയ നൈപുണ്യശേഷി കരസ്ഥമാാക്കലും. പ്രവാസ ജീവിതത്തോട് വിട പറഞ്ഞാലും, അറിവും നൈപുണ്യവും പ്രയോജനം ചെയ്യും. ആ അര്‍ത്ഥത്തില്‍ ഒഴിവ് സമയവും ആരോഗ്യവും മികച്ച അവസരമാണെന്ന് കരുതി വിദ്യാഭ്യാസം തുടര്‍ന്ന്കൊണ്ടിരിക്കുക.
രാജീവ് ഗാന്ധി വധക്കേസില്‍ തൂക്ക് മരം വിധിക്കപ്പെട്ട നളിനിയെ ഓര്‍മ്മയുണ്ടൊ? തമിഴ്നാടിലെ ജയില്‍ അഴികള്‍ക്കകത്ത് ഇരുന്ന് കൊണ്ടായിരുന്നു അവര്‍ ബിരുദാനന്തര ബിരുദം നേടിയത്. പത്ത് ഓണ്‍ലൈന്‍ കോസുകളില്‍ വിജയം നേടിയ മറ്റൊരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് രാജു നാരായണ സ്വാമി. ഗള്‍ഫ് ജീവിതത്തില്‍ ലഭിച്ച ഒഴിവ് സമയം ഫലപ്രദമായി ഉപയോഗിച്ചത് തന്‍റെ എഴുത്തിന്‍റെ വിജയമെന്ന് ബിന്യാമിന്‍ പറയുന്നു.
രണ്ട് കൈകളും രണ്ട് കാലുകളുമില്ലാത്ത നിക്ക് വുജിക് എന്ന വ്യക്തി മനുഷ്യ ശക്തിയുടെ അപാര സാധ്യതകളാണ് ഓര്‍മ്മപ്പെടുത്തുന്നത്. എന്നിട്ടും നാം എന്ത്കൊണ്ട് എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തി ഉന്നതികളിലത്തൊന്‍ ശ്രമിക്കുന്നില്ല? വിജ്ഞാനത്തിന്‍റെ മഹാ സാഗരമാണ് ഇന്‍റര്‍നെറ്റ്. വൈജ്ഞാനികവും തൊഴില്‍ സംബന്ധവുമായ നിരവധി കാര്യങ്ങള്‍ അനായസേന ഇന്‍റര്‍നെറ്റിലൂടെ ആര്‍ജ്ജിക്കാം. വിവിധ സര്‍വ്വകലാശാലകളുടെ ഓണ്‍ലൈന്‍ കോസുകള്‍ക്കും ചേരന്‍ ഇന്ന് അവസരം ധാരാളം.
ജാപ്പാനില്‍ തൊഴിലെടുക്കുന്നവര്‍ തങ്ങളുടെ ഉന്നമനത്തിനായി ആഴ്ചയില്‍ ഒരു ദിവസം ട്രൈയിനിംഗിന് നീക്കി വെക്കുമ്പോള്‍ അമേരിക്കയില്‍ വരുമാനത്തിന്‍റെ മൂന്ന് ശതമാനം അതിന് നീക്കിവെക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു ദിവസം ഒരു മണിക്കൂര്‍ എന്ന നിലക്ക് ഇഷ്ടമുളള ഏതെങ്കിലും ഒരു വിഷയമെടുത്ത് പഠിച്ചാല്‍ ആ വിഷയത്തില്‍ അവഗാഹമുള്ള പണ്ഡിതനാകാന്‍ കഴിയും.
🪀കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW