Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനും ജമാല്‍ അബ്ദുനാസറും

നിരവധി ഇസ്ലാമിക പണ്ഡിതന്മാരേയും പ്രവര്‍ത്തകരേയും ഗളഛേദം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത ആധുനിക അറബ് ഭരണാധികാരികളില്‍ എന്ത്കൊണ്ടും ക്രൂരനായിരുന്നു ഈജ്പ്ത് പ്രസ്ഡന്‍റായിരുന്ന ജമാല്‍ അബ്ദുനാസര്‍. അദ്ദേഹം ഈജ്പ്റ്റ് ഭരിച്ചുകൊണ്ടിരിക്കെ, അന്നത്തെ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിക്കാന്‍ ക്ഷണം ലഭിക്കുകയും അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും സന്ദര്‍ശിക്കുകയും ചെയ്തത് ചരിത്രമാണ്. രാഷ്ട്രത്തലവന്മാര്‍ ഇത്തരം അന്തരാഷ്ട്ര സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തുമ്പോള്‍ രാജ്യത്തെ നയതന്ത്രജ്ഞന്മാരേയും വ്യവസായ വാണിജ്യ പ്രമുഖരേയും പത്രക്കാരേയും കൂടെ കൊണ്ട്പോവാറുള്ളത് പതിവ് രീതിയാണ്.

ജമാല്‍ അബ്ദുനാസറിന്‍റെ സോവിയറ്റ് യൂണിയന്‍ പര്യടനത്തില്‍ അദ്ദേഹത്തോടൊപ്പം ലോകത്തിലെ ഖുര്‍ആന്‍ പാരായണ വിദഗ്ധരില്‍ പ്രമുഖനായിരുന്ന ശൈഖ് അബ്ദുല്‍ ബാസിത് അബ്ദുല്‍ സമദിനേയും ഒപ്പം കൂട്ടിയിരുന്നു. അന്ന് കമ്മ്യൂണിസറ്റ് സോവിയറ്റ് യൂനിയനില്‍ ഖുര്‍ആന്‍ നിരോധിച്ച കാലമായിരുന്നു. മുസ്ലിം പള്ളികളും മദ്രസ്സകളും സിനിമാ ശാലകളും ഫാക്ടറികളായി പരിവര്‍ത്തിക്കപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സന്ധി സംഭാഷണങ്ങളും മീറ്റീംങ്ങുകളും തകൃതിയായി നടക്കുന്നതിനിടയിലെ ഒരു ഒഴിവ് വേളയില്‍ ജമാല്‍ അബ്ദുനാസര്‍ ഖുര്‍ആനിന്‍റെ സ്രവണ സുന്ദരമായ പാരായണം അവിടെയുള്ള പ്രമുഖര്‍ക്ക് കേള്‍പ്പിക്കാന്‍ അവസരമൊരുക്കി. അദ്ദേഹം ശൈഖ് അബ്ദുല്‍ ബാസിത് അബ്ദുല്‍ സമദിനെ മീറ്റീംങ്ങ് നടക്കുന്ന വേദിയിലേക്ക് ക്ഷണിച്ച് ഖുര്‍ആനില്‍ നിന്നും ഏതാനും സൂക്തങ്ങള്‍ പാരായണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.

വശ്യമനോഹരവും ഖന ഗംഭീരവുമായ തന്‍റെ സ്വരത്തില്‍, ശൈഖ് അബ്ദുല്‍ ബാസിത് വിശുദ്ധ ഖുര്‍ആനില്‍ നിന്ന് പാരായണം ചെയ്യാന്‍ തുടങ്ങി. പ്രൗഡ ഗംഭീരമായ ആ സദസ്സ് ഒരുവേള നിശ്ശബ്ദമായി. അന്ന് വരേയും അവര്‍ക്ക് പരിചയമില്ലാത്ത അത്യാഘര്‍ഷകമായ ഒരു ശബ്ദം ഒഴുകി വരുന്നത് അവരെ അല്‍ഭുതപ്പെടുത്തി. കേട്ടവരുടെ കണ്ണുകള്‍ അവര്‍ അറിയാതെ ഈറനണഞ്ഞു. അവര്‍ പറഞ്ഞു: We don’t know what it was but there was something touching in those words. (അത് എന്താണ് എന്ന് ഞങ്ങള്‍ക്ക് അറിയുന്നില്ല. പക്ഷെ ഹൃദയത്തെ സ്പര്‍ഷിക്കുന്ന എന്തൊ ഒന്ന് ആ വാക്കുകളിലുണ്ട്.)

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles