Current Date

Search
Close this search box.
Search
Close this search box.

കഴിവുകള്‍ തിരിച്ചറിയല്‍ പ്രധാനം

ജന്മനാ പല കഴിവുകളും നല്‍കി അനുഗ്രഹിക്കപ്പെട്ട വിഭാഗമാണ് മനുഷ്യര്‍. അവരില്‍ സ്വരമാധുരിയുള്ളവര്‍, ചിത്രം വരക്കാന്‍ കഴിവുള്ളവര്‍, വിവിധ വിജ്ഞാനങ്ങളില്‍ അവഗാഹമുള്ളവര്‍, എഴുത്തുകാര്‍, ശാസ്ത്രജ്ഞര്‍, ടെക്നോക്രാറ്റുകള്‍ തുടങ്ങിയവ അത്തരം കഴിവുകള്‍ക്ക് ഏതാനും ഉദാഹരണങ്ങളാണ്. ഓരോരുത്തരുടേയും അഭിരുചി കണ്ടത്തെുകയും അത് പരിപോഷിപ്പിക്കുകയും ചെയ്താലാണ് നമുക്ക് പൂര്‍ണ്ണ വികാസം നേടാന്‍ കഴിയുക.

സ്വന്തം കഴിവുകള്‍ തിരിച്ചറിയാതെ ജീവിതം പാഴാക്കുന്നവരെ കുറിച്ച് ഒരു ഹിന്ദി കവിയുടെ വാക്കുകള്‍ ഇങ്ങനെ: സ്വന്തം നാഭിയിലുള്ള കസ്തൂരിയെ കുറിച്ച് മാന്‍പേട അറിയാറില്ല, അത് അവിടേയും ഇവിടേയും ഉരച്ച് കളയുന്നു. നൈസര്‍ഗ്ഗികമായ കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനെ പരമാവധി വികസിപ്പിച്ചെടുക്കുന്നവരാണ് ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നവര്‍. കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തിരിച്ചറിയുവാന്‍ രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം താല്‍പര്യം കാണിക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് അവരെ സജ്ജമാക്കുമ്പോള്‍ വിശേഷിച്ചും.

ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റിയിലെ പ്രമുഖ മന:ശ്ശാസ്ത്രജ്ഞന്‍ ഹോവാര്‍ഡ് ഗാര്‍ഡ്നര്‍ ബുദ്ധിപരമായ ശേഷിയെ അഥവാ അഭിരുചിയെ ഒമ്പതായി തരം തിരിച്ചിട്ടുണ്ട്. ഇവയില്‍ ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെന്ന് തിരിച്ചറിയുന്നത് കഴിവുകള്‍ കണ്ടത്തൊനും പോഷിപ്പിക്കാനും സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. താഴെ വിവരിക്കുന്ന അഭിരുചികളില്‍ ഏതില്‍ ഉള്‍പ്പെടുമെന്ന് സ്വയം കണ്ടത്തൊം. അതില്‍ കേന്ദ്രീകരിച്ച് അറിവ് നേടിയാല്‍ വിജയം സുനിശ്ചിതം.

1. ഭാഷാപരമായ കഴിവ്

ഭാഷാപരമായ കഴിവാണ് ഗാര്‍ഡനര്‍ ഒന്നാമതായി പറഞ്ഞിരിക്കുന്നത്. വാക്കുകളോട് അദമ്യമായ സ്നേഹം ഉണ്ടാവുക, പുതിയ ഭാഷകള്‍ പഠിക്കാനുള്ള അഭിരുചി, കഥകള്‍ പറയാനുള്ള ഒൗല്‍സുക്യം ഇതിലെല്ലാം താല്‍പര്യമുള്ള ഒരാള്‍ക്ക് ഭാഷാ പരിജഞാനിയാവാന്‍ എളുപ്പത്തില്‍ സാധിക്കും. നല്ല ഓര്‍മ്മ ശക്തിയും പദപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിജയിക്കുന്നവരാണ് ഇവര്‍. ഇത്തരം കഴിവുള്ളവര്‍ക്ക് അഭിഭാഷകനൊ, ഹാസ്യനടനൊ, പത്രാധിപരൊ, എഴുത്ത്കാരനൊ, രാഷ്ട്രീയക്കാരനൊ, അധ്യാപകനൊ, വിവര്‍ത്തകനൊ ആകാം.

2. ഗണിതവിജഞനാത്തിലെ അഭിരുചി

ഗണിതത്തില്‍ അഭിരുചി ഉള്ള ഒരാളെ സംബന്ധിച്ചേടുത്തോളം കംമ്പ്യൂട്ടറിന്‍റെ ഉപയോഗം വളരെ എളുപ്പമായിരിക്കും. രസതന്ത്രവും കണക്ക് കൂട്ടുന്നതുമെല്ലാം അവര്‍ക്ക് വളരെ രസകരമായ കാര്യമായിരിക്കും. ഈ കഴിവുള്ള ഒരാള്‍ ചെസ് കളിയില്‍ മിടുക്കനായിരിക്കും. അക്കൗണ്ടിംഗ്, ബാങ്കിംഗ്, ബയോളജിസ്റ്റ്, ബുക്ക് കീപ്പിംഗ്, മെക്കാനിക്കല്‍ എന്‍ജീനിയര്‍, കെമിസ്റ്റ്, ഫാര്‍മസിസ്റ്റ്, ഭിഷ്വഗരന്‍, സാങ്കേതിക വിദഗ്ധന്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇത്തരം വ്യക്തികള്‍ക്ക് ശോഭിക്കാന്‍ കഴിയും.

3. സ്ഥല സംബന്ധമായ ഗ്രാഹ്യത

സാങ്കല്‍പിക കഥകളോടുള്ള ഭ്രമാത്മകത, ആകാരസൗഷ്ടവങ്ങളോട് പ്രതിപത്തി തുടങ്ങിയവയാണ് ഇവരുടെ പ്രത്യേകത. എത്ര ദുര്‍ഘട മാര്‍ഗ്ഗവും മറ്റുള്ളവരെ പിന്തള്ളി അവര്‍ എളുപ്പത്തില്‍ കരകയറും. കുട്ടിയായിരിക്കുമ്പോള്‍ ഇഷ്ടികകളോടും കെട്ടിട സാമഗ്രികളോടും പ്രത്യേകം താല്‍പര്യം കാണിക്കുന്നു. പരസ്യം, ആര്‍ക്കിടെക്റ്റ്, ഫാഷന്‍ ഡിസൈന്‍, സര്‍ജന്‍ തുടങ്ങിയ ജോലികളിലായിരിക്കും ഇത്തരം അഭിരുചിയുള്ളവര്‍ വിജയിക്കുക.

4. പ്രവൃത്തിച്ച് പഠിക്കുക

പ്രവൃത്തിച്ച് പഠിക്കുന്നതിലൂടെ കൂടുതലായി മനസ്സിലാവുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ടാവും. കുട്ടിയായിരിക്കുമ്പോള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിലായിരിക്കും അവര്‍ക്ക് ഏറ്റവും സന്തോഷകരമായ കാര്യം. നിശ്ചലമായിരിക്കുക അത്തരം വ്യക്തികള്‍ക്ക് പീഡന തുല്യമായിരിക്കും. അഭിനയം, ആര്‍കിടെക്റ്റ്, കരകൗശല നിര്‍മ്മാണം, തെറാപിസ്റ്റ്, സര്‍ജന്‍, ട്രൈനര്‍ എന്നീ മേഖലകളായിരിക്കും ഇത്തരക്കാര്‍ക്ക് അനുയോജ്യമായ തൊഴില്‍.

5. സംഗീതാഭിരുചി

പാട്ട് പാടാനുള്ള അഭിരുചി അല്ലെങ്കില്‍ സംഗീതോപകരണങ്ങള്‍ വായിക്കാനുള്ള താല്‍പര്യമുണ്ടാവലാണ് മറ്റൊരു കഴിവ്. ഗാനത്തിലൂടെ, താളാത്മകതയിലൂടെ,സ്വര-രാഗ മാധുര്യത്തിലൂടെ പഠിക്കാനുള്ള ഔല്‍സുക്യം ഇത്തരക്കാര്‍ക്കുണ്ടാവും. ശബ്ദങ്ങളോട് അനുരാഗം, അത് അനുകരിക്കല്‍ എന്നിവയില്‍ അവര്‍ക്ക് താല്‍പര്യമാണ്. അവാചിക ശബ്ദത്തിലൂടെയും – നോണ്‍ വേര്‍ബല്‍ സൗണ്ടിലൂടെയും – താളാത്മകമായിട്ടായിരിക്കും അത്തരം ആളുകള്‍ക്ക് പഠിക്കാന്‍ കഴിയുക. സംഗീത കച്ചേരിയിലെ അംഗം, കംമ്പോസര്‍, സംഗീതജ്ഞന്‍, സംഗീത രചയിതാവ്, അദ്ധ്യാപകന്‍ തുടങ്ങിയ മേഖലകളാണ് ഇവര്‍ക്ക് അനുയോജ്യം.

6. ആശയസംവേദന ശേഷി

മറ്റുള്ളവരുടെ വികാരങ്ങള്‍,ചിന്തകള്‍,ലക്ഷ്യങ്ങള്‍ എല്ലാം നന്നായി മനസ്സിലാക്കാനുള്ള കഴിവ് പ്രദര്‍ശിപ്പിക്കുക.സമപ്രായക്കാരുമായി സൗഹൃദം വര്‍ധിപ്പിക്കുക. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ മധ്യസ്ഥം വഹിക്കാന്‍ കഴിവുണ്ടാവുക. നല്ലൊരു ശ്രോതാവാണ് ഇവര്‍. സംഘാടകന്‍, നഴ്സ്, രാഷ്ട്രീയക്കാരന്‍, മതനേതാവ്, സാമൂഹ്യ പ്രവര്‍ത്തകന്‍, ട്രാവല്‍ ഏജന്‍റെ് എന്നീ നിലകളിലെല്ലാം ഇത്തരം വ്യക്തിത്വങ്ങള്‍ക്ക് മുഴുകാന്‍ കഴിയും.

7. ബഹിര്‍മുഖ വ്യക്തിത്വം

മറ്റുള്ളവരുടെ വികാരങ്ങള്‍, ചിന്തകള്‍, ഉദ്ദേശങ്ങള്‍ എന്നിവയെ കുറിച്ച് നന്നായി മനസ്സിലാക്കാന്‍ കഴിയുന്നവരാണ് ഈ ഗണത്തില്‍പെടുന്നവര്‍. അവര്‍ക്ക് സുഹൃത്തുക്കളെ ആഘര്‍ഷിക്കാനും ഗ്രൂപ്പുകള്‍ക്കിടയില്‍ മധ്യവര്‍ത്തിയാവാനും കഴിയുന്നു. നല്ലൊരു ശ്രോതാവാണ് ഇത്തരക്കാര്‍. സഹകരണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും പഠിക്കുന്നു. ഇത്തരം സ്വഭാവ ഗുണങ്ങളുള്ളവര്‍ സാമൂഹ്യ സംഘാടകര്‍, ഉപഭോഗ്തൃ അഭിഭാഷകന്‍, നര്‍സ്, സാമൂഹ്യ പ്രവര്‍ത്തകന്‍, മത നേതാവ്, ട്രാവല്‍ ഏജന്‍റെ് തുടങ്ങിയ ജോലികള്‍ അനുയോജ്യമാണ്.

8. അന്തര്‍മുഖ വ്യക്തിത്വം

സ്വന്തം വികാരങ്ങളെ കുറിച്ചും ചിന്തകളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും വ്യക്തമായ ബോധം ഉണ്ടാവുക. പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ആസ്വദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്ന സ്വതന്ത്രനായിരിക്കും ഇവര്‍. സ്വന്തത്തെ കുറിച്ച് നല്ല മതിപ്പ് ഉണ്ടാവാം. മറ്റുള്ളവരുടെ വാക്കുകളിലൂടെ പഠിക്കുന്നതിനേക്കാള്‍ അനുഭവത്തിലൂടെ പഠിക്കാനായിരിക്കും ഇവര്‍ക്ക് താല്‍പര്യം. എഴുത്തുകാരന്‍, സ്വയം സംരംഭകന്‍, ഫിലോസഫര്‍, മന:ശാസ്ത്രജഞന്‍, ഗവേഷകന്‍, നേതൃത്വ പരിശീലകന്‍ തുടങ്ങിയവയിലായിരിക്കും ഇവര്‍ വിജയിക്കുക.

9. പ്രകൃതിവാദി

പ്രകൃതിയിലെ ജൈവ വസ്തുക്കളോട് മൃദുലമായ സമീപനം സ്വീകരിക്കുന്നവരാണ് ഇത്തരക്കാര്‍. സൂക്ഷ്മമായ വിത്യാസങ്ങള്‍ കണ്ടത്തൊന്‍ കഴിയുന്നവരും പ്രകൃതിയിലെ മൂലകങ്ങളെ പഠനവിധേയമാക്കാനുള്ളി അഭിരുചിയുള്ളവരായിരിക്കും ഇവര്‍. മൃഗപരിപാലനം, നരവംശശാസ്ത്രജഞന്‍, ബയോളജിസ്റ്റ്, മൃഗ ഡോക്ടര്‍ തുടങ്ങിയ മേഖലകള്‍ ഇത്തരക്കാര്‍ക്ക് യോജിച്ച തൊഴിലായിരിക്കും.

മേല്‍ വിവരിച്ച ഏതെങ്കിലും തരത്തിലുള്ള അഭിരുചി എല്ലാവരിലുമുണ്ടായിരിക്കും. പലര്‍ക്കും രണ്ടൊ അതില്‍ കൂടുതലൊ അഭിരുചികളോട് താല്‍പര്യമുണ്ടായി എന്നും വരാം. അത് വികസിപ്പിക്കാന്‍ സമയവും അധ്വാനവും പണവും ചിലവഴിക്കുന്നത് അനേകം ഇരട്ടി ലാഭം തിരിച്ചു ലഭിക്കുന്ന നിക്ഷേപമായിരിക്കുമെന്ന സംശയമില്ല.

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles