Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാം ആശ്ലേഷണത്തിന് ശേഷം ഉംറ നിര്‍വഹിച്ച് സഞ്ജന ഗല്‍റാണി

ബംഗളൂരു: ഇസ്ലാം സ്വീകരിച്ച കന്നഡ, തെലുഗ് ചലചിത്ര താരം സഞ്ജന ഗല്‍റാണി ഉംറ നിര്‍വഹിച്ചു. കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിച്ചെന്നും അത് മനോഹര അനുഭവമായിരുന്നെന്നും നടി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തത്. മസ്ജിദുല്‍ ഹറമിലും കഅ്ബയുടെ അടുത്തും നില്‍ക്കുന്നതിന്റെ ചിത്രങ്ങളും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഹിന്ദു കുടുംബത്തില്‍ ജനിച്ച സഞ്ജന നേരത്തെ ഇസ്ലാം സ്വീകരിച്ചിരുന്നു. പിന്നീട് ബംഗളൂരുവില്‍ ഡോക്ടറായി ജോലി ചെയ്യുന്ന അസീസ് പാഷയെ വിവാഹം ചെയ്തിരുന്നു. ഭര്‍ത്താവിനും മകനായ അലരിക് പാഷക്കുമൊപ്പമായിരുന്നു ഉംറ നിര്‍വഹിക്കാനെത്തിയത്.

‘എന്റെ റൂമില്‍ നിന്നുമുള്ള കഅ്ബയുടെ കാഴ്ച വളരെ അമൂല്യമാണ്, ഇസ്ലാമിക പാരമ്പര്യത്തിലെ എല്ലാ നിയമങ്ങളും പൂര്‍ണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ട് എന്റെ ആദ്യത്തെ ‘ഉംറ’ നിര്‍വഹിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിച്ചു. എനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമല്ല, ലോകത്തിലുള്ള എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. എല്ലാവര്‍ക്കും കൂടുതല്‍ സ്‌നേഹവും പോസിറ്റീവ് എനര്‍ജിയും ആശംസിക്കുന്നു’ എന്ന് പറഞ്ഞാണ് അവര്‍ പോസ്റ്റ് അവസാനിപ്പിച്ചത്. പ്രമുഖ കന്നഡ, മലയാള ചലചിത്ര താരം നിക്കി ഗില്‍റാണിയുടെ സഹോദരിയാണ് സഞ്ജന.

Related Articles