Current Date

Search
Close this search box.
Search
Close this search box.

സുഭദ്രമായ കുടുംബത്തിന് 10 ചേരുവകള്‍

ഉത്തമ വ്യക്തികള്‍ ചേര്‍ന്ന് ഉത്തമ കുടുംബവും, ഉത്തമ കുടുംബങ്ങള്‍ ചേര്‍ന്ന് ഉത്തമ സമൂഹവും രൂപപ്പെടുന്നു. സദ് സ്വഭാവവും മുല്യങ്ങളും നല്ല ഉപചാരങ്ങളും കുട്ടികളില്‍ ആദ്യം കരുപിടിക്കുന്നത് കുടുംബത്തില്‍ നിന്നാണ്. ഉത്തമ കുടുംബത്തില്‍ നിന്നാണ് നല്ല ശീലങ്ങള്‍ പരിശീലിക്കുക. കുടുംബ കലഹം, പരസ്പര വിശ്വാസമില്ലായ്മ, വിവാഹമോചനം , കുടുംബാംഗങ്ങള്‍ക്കിടയില്‍ ആശയ വിനിമയത്തിന്‍റെ അഭാവം, സന്താനങ്ങളുമായി വേണ്ടത്ര സമയം ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥ, സാങ്കേതിക വിദ്യകളുടെ അതിപ്രസരം തുടങ്ങി അനേകം കാര്യങ്ങളില്‍ കുരുങ്ങി കിടക്കുകയാണ് കുടുംബം. സുഭദ്രമായ കുടുംബം കെട്ടിപ്പടുക്കാനുള്ള 10 ചേരുവകള്‍ ചുവടെ:

1. കുടുംബ ഭരണഘടന
സൂഭദ്രമായ കുടുംബത്തിന് ഭരണഘടന അനിവാര്യമാണ്. കുടുംബത്തിന്‍റെ ലക്ഷ്യവും മൂല്യങ്ങളും നിര്‍വ്വചിക്കുന്ന ഭരണഘടന. സോദ്ദേശ്യപൂര്‍വ്വമായ കുടുംബ ജീവിതം നയിക്കാനും ഉന്നതമായ ലക്ഷ്യസാക്ഷാല്‍കാരത്തിനും ഭരണഘടന അനിവാര്യമാണ്. കുടുംബത്തിലെ ഒരോ അംഗത്തിന്‍റെയും ബാധ്യതകളും ഉത്തരവാദിത്തങ്ങളും നിര്‍ണ്ണയിക്കുന്നതിന് അത് സഹായിക്കും. കുടുംബത്തില്‍ നടപ്പാക്കാന്‍ ഉദ്ദ്യേശിക്കുന്ന കാര്യങ്ങള്‍ മുതല്‍ സാമ്പത്തിക വിദ്യാഭ്യാസ കാര്യങ്ങള്‍ വരെ കൃത്യമായി പരാമര്‍ശിക്കുന്ന കുടുംബ ഭരണഘടന പല നിലക്കും ഗുണകരമാണ്.

2. കുടുംബ നേതൃത്വം
കുടുംബത്തിന് ഒരു നാഥന്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. നേതൃത്വമില്ലാതിരിക്കുക എന്നത് അപരിഷ്കൃത സമീപനമാണ്. മൂന്ന് പേര്‍ യാത്ര ചെയ്യുകയാണെങ്കില്‍ പോലും ഒരു നേതാവിനെ നിശ്ചയിക്കണമെന്നാണ് പ്രവാചകന്‍റെ കല്‍പന. അപ്പോള്‍ ദീര്‍ഘ കാലം ഒന്നിച്ച് സഞ്ചരിക്കേണ്ട ഒരേ ലക്ഷ്യത്തിനായി അഹോരാത്രം പ്രയത്നിക്കുന്ന കുടുംബത്തിന് നേതൃത്വം അനിവാര്യമാണ്. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കുടുംബനാഥന്‍റെ നേതൃത്വത്തില്‍ ആലോചിച്ച് തീരുമാനത്തിലത്തെുന്നത് നല്ല രീതിയാണ്.

3. ദമ്പതിമാരുടെ ബന്ധം
ഇണയെ തെരഞ്ഞെടുക്കുന്നതിലൂടെയാണ് കുടുംബ ജീവിതത്തിന് തുടക്കമാവുന്നത്. സച്ചരിതയും ഉല്‍കൃഷ്ടസ്വഭാവമുള്ള ഇണയെ കണ്ടത്തെുകയാണ് ഉത്തമ കുടുംബ ജീവിതത്തിന്‍റെ അടിത്തറ. കാരണം തന്‍റെ കുട്ടിയുടെ ഉമ്മ/പിതാവ് ആരായിരിക്കണം എന്ന തെരെഞ്ഞെടുപ്പാണ് അതിലൂടെ നടക്കുന്നത്. ദമ്പതിമാരുടെ ബന്ധം ഊഷ്മളമാവുന്നത് കുടുംബ ജീവിതത്തിന്‍റെ ഭദ്രതക്കും കെട്ടുറപ്പിനും അനിവാര്യമാണ്. ക്ഷമ അതില്‍ പ്രധാനമാണ്. കുടുംബ ജീവിതം ആരംഭിക്കുന്നത് മുതല്‍ ജീവിതാവസാനം വരെ സൂക്ഷിക്കേണ്ട അമൂല്യ നിധിയാണ് ക്ഷമ.

4. കുട്ടികളുടെ ശിക്ഷണം
ഇസ്ലാം ഏറ്റവും ഊന്നല്‍ നല്‍കുന്ന കാര്യമാണ് സന്താനങ്ങളുടെ ശരിയായ ശിക്ഷണം. ഇത് ലഭിക്കാത്തതാണ് പല കുഴപ്പങ്ങളുടേയും കാരണം. ഖുര്‍ആന്‍ പറയുന്നു: “വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്നിയില്‍നിന്ന് കാത്തുരക്ഷിക്കുക. അതിന്‍റെ ഇന്ധനം മനുഷ്യരും കല്ലുകളുമാണ്…… 66:6 ഒരു കുട്ടി ജനിച്ചയുടനെ വലത് ചെവിയില്‍ ബാങ്കും ഇടത് ചെവിയില്‍ ഇഖാമതും നല്ല പേര് വിളിക്കുന്നതും മൃഗത്തെ ബലി അറുക്കുന്നതും ഈ ശിക്ഷണ വ്യവസ്ഥയുടെ ആദ്യ പടിയാണ്. പിന്നീട് തൗഹീദിന്‍റെ അടിത്തറയും ഇസ്ലാമിന്‍റെ അധ്യാപനങ്ങളും പഠിപ്പിക്കുക. ഏഴ് വയസ്സായാല്‍ നമസ്കാരം പരിശീലിപ്പിക്കല്‍, പത്ത് വയസ്സായാല്‍ കിടപ്പറയില്‍ നിന്ന് വേര്‍പ്പെടുത്തല്‍ തുടങ്ങിയവും അതിന്‍റെ ഭാഗമാണ്.

5. അനുസരണം അനിവാര്യം
കുടുംബ നാഥനെ അനുസരിക്കല്‍ പ്രധാനമാണ്. അനുസരണബോധമില്ലാത്ത അവസ്ഥ അരാജകത്വം സൃഷ്ടിക്കും. സംഘര്‍ഷാവസ്ഥയിലായിരിക്കും അത്തരം കുടുംബം ജീവിക്കുക. വീട്ടിലെ നേതാവ് പിതാവാണെന്നും അദ്ദേഹത്തെ തങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നുമുള്ള ബോധം ഓരോ കുടുംബാംഗത്തിലും ഉണ്ടാവണം. വീട്ടിലെ കൈകാര്യ കര്‍ത്താവ് പുരഷനാണെന്ന് അല്ലാഹു കല്‍പിച്ചിരിക്കുന്നു. (ഖുര്‍ആന്‍ 4:34). നബി (സ) പറഞ്ഞു: അല്ലാഹുവിന്‍റെ സംപ്രീതി പിതാവിന്‍റെ സംപ്രീതിയിലും അല്ലാഹുവിന്‍റെ കോപം പിതാവിന്‍റെ കോപത്തിലുമാണ്.

6. കൂടിയാലോചന
കൂടിയാലോചന ഒരു സംസ്കാരമാണ്. അത് ആരംഭിക്കേണ്ടത് കുടുംബത്തില്‍ നിന്നായിരിക്കണം. സ്വേഛാധിപത്യത്തിന് ഇക്കാലത്ത് പ്രസക്തിയില്ല. എത്രമാത്രം കൂടിയാലോചിക്കാന്‍ കഴിയുമൊ അത്രയേറെ സമാധാനം കുടുംബത്തിലുണ്ടാവും എന്ന് മാത്രമല്ല ഒരു വിഷയത്തെ കുറിച്ച് വിത്യസ്ത അഭിപ്രായം ഉണ്ടാവുന്നതിനാല്‍ ശരിയായ തീരുമാനത്തിലത്തൊനും സഹായിക്കും. ഉല്ലാസത്തിന് പുറത്ത് പോകാം എന്ന് കുട്ടികള്‍ ഉമ്മമാരോട് ആവശ്യപ്പെടുമ്പോള്‍ അത് ഉപ്പാനോട് ആലോചിച്ച് ചെയ്യാം എന്ന് പറയുന്നതിലൂടെ വലിയ സംസ്കാരമാണ് കുട്ടികളെ പഠിപ്പിക്കുന്നത്.

7. ബജറ്റില്‍ ഒതുങ്ങിയ ജീവിതം
കുടുംബ ജീവിതത്തെ ഭദ്രമാക്കുന്നതില്‍ സമ്പത്തിനുള്ള സ്ഥാനം പറയേണ്ടതില്ല. കുടുംബത്തിന്‍റെ വരുമാനം ഇത്രയാണെന്നും അതിന്‍റെ പരിധിയില്‍ നിന്ന് മാത്രമെ ചിലവഴിക്കാവൂ പൊങ്ങച്ചത്തിന് വേണ്ടി മറ്റുള്ളവരെ അനുകരിച്ച് എന്തൊക്കെയൊ ചെയ്യുന്നത് ഗുണത്തെക്കാള്‍ ദോശമാണെന്നും കുടുംബാംഗങ്ങളെ ഉണര്‍ത്തേണ്ടതുണ്ട്. വരുമാനം എത്രയാണെന്ന് കുടുംബാംഗങ്ങള്‍ അറിയുന്നത് നാണക്കേടായി കരുതേണ്ടതില്ല. അതിനനുസരിച്ച ജീവിതരീതി സ്വമേധയാ സ്വീകരിക്കുന്നത് സുഭദ്രമായ കുടുംബ നിര്‍മാണത്തിന് സഹായകമാവും.

8. സഹകരണ മനോഭാവം
പിതാവ് ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത് നിര്‍വഹിക്കാന്‍ ഉമ്മ മുന്‍പന്തിയിലുണ്ടാവുക. മക്കളാകട്ടെ അതിനെ പിന്തുണച്ച് അഹമഹിമകയാ മുന്നോട്ട് വരുക. അപ്പോള്‍ ആ കുടുംബത്തിലുണ്ടാവുന്ന ആനന്ദത്തിന് അതിരുണ്ടാവില്ല. നമ്മുടെ സമൂഹത്തില്‍ പൊതുവെ കാണുന്ന പ്രവണതയാകട്ടെ ഇതിന്‍റെ നേര്‍ വിപരീതമാണ്. കുടുംബാംഗങ്ങള്‍ക്കടിയില്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാവാന്‍ ഇത് സഹായിക്കുമെന്ന് മാത്രമല്ല കുട്ടികളില്‍ ഉത്തമ മനോഭാവം വളര്‍ത്താനും ഉപകരിക്കും. ചെറുപ്പത്തില്‍ കരുപിടിപ്പിക്കുന്ന ഈ മനോഭാവം ഭാവിയില്‍ പരസ്പരം സഹകരിക്കാനുള്ള മന:സ്ഥിതിയിലേക്ക് അവരെ വളര്‍ത്തുന്നതായിരിക്കും.

9. കൂട്ടു സംരംഭങ്ങള്‍
കൂട്ടു സംരംഭങ്ങള്‍ ആരംഭിക്കുന്നത് കുടുംബ ഭദ്രതക്ക് നിമിത്തമായിത്തീരുമെന്ന കാര്യത്തില്‍ സംശയമില്ല. പല വിഷയങ്ങളും ചര്‍ച്ച ചെയ്യാനും പരസ്പരം മനസ്സിലാക്കാനും അതിലൂടെ സാധിക്കും. ഭാവിയില്‍ വരാനിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്ന് എല്ലാവരും അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ ജോലി ഒരു കിട്ടാ ഖനിയാവുകയും കോര്‍പറേറ്റ് കമ്പനികളില്‍ തൊഴില്‍ സാധ്യത കുറയുകയും ചെയ്യുന്നു. ഇതിന് പരിഹാരമെന്നോണം കുടുംബാംഗങ്ങള്‍ സഹകരിച്ച് കൂട്ടു സംരംഭങ്ങള്‍ തുടങ്ങുന്നത് കുടുംബത്തിന്‍റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താന്‍ സഹായകമാകും.

10. ലൈബ്രറി സ്ഥാപിക്കുക
ആഡംബര വസ്തുക്കളുടെ കേന്ദ്രമായ ഇന്നത്തെ വീടുകളില്‍ നൂറു രൂപയുടെ പുസ്തകം പോലും ഉണ്ടാവാറില്ല. വീടിന്‍റെ ആര്‍ഭാടത്തിനായി പണം ചിലവഴിക്കുന്നവര്‍ ചെറിയ തുക ലൈബ്രറി സ്ഥാപിക്കാന്‍ ചിലവഴിക്കാന്‍ മടിക്കുന്നത് എന്തിനാണ്? കുടുംബത്തിലെ ഒരംഗം ഏത് പുസ്തകം വായിക്കുന്നു എന്നതിനെ ആശ്രയിച്ച് ആ അംഗത്തെ വിലയിരുത്താന്‍ കഴിയും. ദിനേന അര മണിക്കൂര്‍ സമയം ഗൃഹ ലൈബ്രറിയില്‍ വീട്ടുകാരെല്ലാം ചിലവഴിക്കുന്നു എന്ന് സങ്കല്‍പിക്കുക. അപ്പോള്‍ ഓരോരുത്തര്‍ക്കും ഒരു വര്‍ഷത്തില്‍ 180 മണിക്കുര്‍ വായനക്കും പഠനത്തിനും സമയം ലഭിക്കും. ഇത് മൂലമുണ്ടാകുന്ന ഫലം പ്രവചിക്കുക സാധ്യമല്ല. വായന മരിച്ച്കൊണ്ടിരിക്കുന്നു എന്ന് പരിഭവപ്പെടുന്ന ഇക്കാലത്ത് അത് തിരിച്ചുപിടിക്കാനുള്ള മാര്‍ഗമാണിത്.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles