Current Date

Search
Close this search box.
Search
Close this search box.

ഡോ. റാഗിബുസ്സര്‍ജാനി

റാഗിബുസ്സര്‍ജാനി 1964 ല്‍ ഈജിപ്തില്‍ ജനിച്ചു. 1998 ല്‍ കെയ്‌റോ മെഡിക്കല്‍ കോളേജില്‍ നിന്നും ഉന്നത മാര്‍ക്കോടെ വിജയം നേടി. 1991 ല്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. 1992 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മൂത്രാശയ നാളിയുടെയും വൃക്കയുടെയും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ഈജിപ്തും അമേരിക്കയും അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കെയ്‌റോ മെഡിക്കല്‍ കോളേജില്‍ പ്രഫസറും ലോക മുസ്‌ലിം പണ്ഡിതവേദി അംഗവുമാണ് ഇദ്ദേഹം. വൈജ്ഞാനിക മേഖലയില്‍ വളരെയധികം സംഭാവനകളര്‍പ്പിച്ച ഇദ്ദേഹത്തിന് ധാരാളം അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇസ്‌ലാമിക സാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് 2011 ല്‍ യൂസുഫ് ബിന്‍ അഹ്മദ് കാനു അവാര്‍ഡ് ലഭിച്ചു. 2010 ല്‍ മര്‍കസുല്‍ ഇസ്‌ലാമിയുടെ അവാര്‍ഡും ലഭിച്ചു.

Related Articles