Current Date

Search
Close this search box.
Search
Close this search box.

മതത്തിനും ശാസ്ത്രത്തിനും ഇടയിലെ സംഘട്ടനം

മുസ്‌ലിംകള്‍ക്ക് വിജ്ഞാന പുരോഗതി നേടുന്നതിന് ഒരിക്കലും അവരുടെ ദീന്‍ തടസ്സമായിരുന്നില്ല. ചിന്താ രംഗത്തും ശാസ്ത്ര രംഗത്തും അതിന് മാറ്റമൊന്നുമില്ല. യൂറോപ്യന്‍ സമൂഹങ്ങളില്‍ നവോത്ഥാനത്തിന് മുമ്പ് വൈജ്ഞാനിക രംഗത്തെ പ്രധാന തടസ്സം അവരുടെ മതമായിരുന്നു. അവരുടെയും അവര്‍ പഠിപ്പിച്ച് വളര്‍ത്തിയവരുടെയും അവരുടെ പാത പിന്തുടര്‍ന്ന മുസ്‌ലിംകളുടെയും മനസ്സില്‍ ശാസ്ത്രത്തിന് മുന്നിലെ പ്രധാന തടസ്സം ദീനാണെന്ന ധാരണ സൃഷ്ടിച്ചതും അത് തന്നെയായിരുന്നു. അന്ധകാരത്തിന്റെ യുഗത്തില്‍ യൂറോപ്യന്‍ ചര്‍ച്ചുകള്‍ ശാസ്ത്രജ്ഞരോട് വളരെ കടുത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. എല്ലാത്തരം പുതിയ കണ്ടെത്തെലുകളെയും ഗവേഷണങ്ങളെയും അവ അടിച്ചമര്‍ത്തി.

ഇക്കാരണത്താല്‍ തന്നെ യൂറോപില്‍ മതവും ശാസ്ത്രവും തമ്മില്‍ കടുത്ത സംഘട്ടനം തന്നെ നടന്നു. അതിന്റെ ഫലമായി ക്രിസ്താബ്ദം പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ശാസ്ത്ര മേഖല ശിഥിലമായി. പിന്നീട് യൂറോപില്‍ വൈജ്ഞാനിക ഉണര്‍വും നവോത്ഥാനവും ചര്‍ച്ചിനെതിരെ പ്രക്ഷോഭവുമുണ്ടായതിന് ശേഷമാണ് ഈ അവസ്ഥക്ക് മാറ്റമുണ്ടായത്. യൂറോപ്യന്‍ കത്തോലിക്കാ ചര്‍ച്ചുകള്‍ നടത്തിയ ഇത്തരം അതിക്രമങ്ങള്‍ക്ക് യാതൊരു കയ്യുംകണക്കുമില്ല. കോപര്‍നിക്കസിന്റെയും ഗലീലിയോയുടെയും വിചാരണകളും ഐന്‍സ്റ്റീന്‍, മാക്‌സ് പ്ലാങ്ക് പോലുള്ളവര്‍ക്ക് സംഭവിച്ചതിനെയും കുറിച്ചും ആരും അജ്ഞരല്ല.

കോപര്‍നിക്കസിന്റെ വിചാരണ: ഓരോ 24 മണിക്കൂറിലും ഭൂമി ഭ്രമണം ചെയ്യുന്നതായും അതിന്റെ ഫലമായിട്ടാണ് രാത്രിയും പകലും ഉണ്ടാകുന്നതെന്നും 1543-ല്‍ കോപര്‍നിക്കസ് കണ്ടെത്തി. അതോടൊപ്പം വര്‍ഷത്തിലൊരു തവണ സൂര്യനെ ഭൂമി വലംവെക്കുന്നുവെന്നും അതിന്റെ ഫലമായിട്ടാണ് നാല് കാലാവസ്ഥകളുണ്ടാകുന്നതെന്നും അദ്ദേഹം തെളിയിച്ചു. ഭൂമിയല്ല പ്രപഞ്ചത്തിന്റെ കേന്ദ്രം, സൂര്യനാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതുവരെ വിശ്വസിക്കപ്പെട്ടിരുന്നത് ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നായിരുന്നു. എന്നാല്‍ ഈ കണ്ടുപിടുത്തം പതിനാറാം നൂറ്റാണ്ടിലെ വലിയൊരു ദുരന്തത്തിലേക്കാണ് യൂറോപിനെ എത്തിച്ചത്. തങ്ങളുടെ വിശ്വാസങ്ങളുമായ വിയോജിക്കുന്നതായി സഭ അതിനെ മനസ്സിലാക്കി. അതുകൊണ്ട് തന്നെ ചര്‍ച്ച് കോപര്‍നികസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. അദ്ദേഹത്തിനെതിരെ ദൈവനിഷേധം ആരോപിച്ച് പീഢിപ്പിക്കുകയും വധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും ഗവേഷണങ്ങളും കത്തിക്കുകയും അത് പഠിപ്പിക്കുന്നത് തടയുകയും ചെയ്തു. അദ്ദേഹത്തിനെന്താണ് സംഭവിച്ചതെന്ന് അദ്ദേഹം മരിച്ച് വര്‍ഷങ്ങളോളം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിനെന്താണ് സംഭവിച്ചതെന്ന് വെളിപ്പെട്ടത്.

ഗലീലിയോയുടെ വിചാരണ: സൂര്യനാണ് ഈ പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന കോപര്‍നിക്കസിന്റെ സിദ്ധാന്തത്തെ ശരിവെച്ചയാളാണ് ഗലീലിയോ. ചന്ദ്രന്റെ ഉപരിതലം പരന്നു കിടക്കുന്ന ഒന്നല്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍. അദ്ദേഹത്തിന്റെ പ്രായാധിക്യവും ആരോഗ്യവും പരിഗണിക്കാതെ പിടിച്ചു കൊണ്ടുവരാന്‍ പോപ് ഉത്തരവിട്ടു. അവസാനം ചര്‍ച്ച് അദ്ദേഹത്തിന് വിധിച്ചത് മരണം വരെ വീട്ടുതടങ്കലായിരുന്നു.
ഭൂമി ചലിക്കുന്നുണ്ടെന്നും ഇതു പോലെ വേറെയും ഭൂമികളുണ്ടാവാനുള്ള സാധ്യത പരികല്‍പന ചെയ്ത ബ്രൂണോയെ പരസ്യമായി കത്തിച്ചാണ് ഇല്ലാതാക്കിയത്.

ശാസ്ത്രജ്ഞര്‍ക്കെതിരെയുള്ള വിചാരണകള്‍: കോപര്‍നിക്കസിന്റെയോ ഗലീലിയോയുടെയോ കാര്യത്തില്‍ ഒതുങ്ങുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ആയിരുന്നില്ല ഇത്. വളരെ വ്യാപകമായി തോതില്‍ നടന്നിരുന്ന ഒന്നിന്റെ ഉദാഹരണങ്ങള്‍ മാത്രമാണ് അവര്‍. 1481-നും 1499-നും ഇടയിലുള്ള 18 വര്‍ഷത്തിനിടയില്‍ പ്രസ്തുത കോടതികള്‍ 90023 പണ്ഡിതന്‍മാരെയാണ് പല കേസുകളിലായി വിചാരണ ചെയ്തത്. പലരുടെയും പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും കത്തിക്കാന്‍ കല്‍പിക്കുകയും ചെയ്തു. ചര്‍ച്ചിന്റെ അഭിപ്രായങ്ങളോട് വിയോജിക്കുന്നു എന്ന കാരണത്താല്‍ ആയിരക്കണക്കിന് പുസ്തങ്ങള്‍ കത്തിച്ചു കളഞ്ഞു.

നീണ്ടകാലം ഇതായിരുന്നു യൂറോപിന്റെ അവസ്ഥ. അന്ധകാരത്തിന്റെ കാലഘട്ടം എന്നത് അറിയപ്പെട്ടു. ചര്‍ച്ചിന്റെ ആധിപത്യത്തെ തകര്‍ത്തല്ലാതെ വൈജ്ഞാനിക കണ്ടുപിടുത്തമോ വൈജ്ഞാനിക അന്വേഷണമോ സാധ്യമല്ലെന്ന് ശാസ്ത്രജ്ഞരും ദെക്കാര്‍ത്തിനെയും വോള്‍ട്ടയറെയും പോലുള്ള തത്വചിന്തകരും സാധാരണക്കാരും മനസ്സിലാക്കി. അതിന് മതത്തെ എല്ലാത്തരത്തിലും ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് അവര്‍ മനസ്സിലാക്കി. വേദഗ്രന്ഥങ്ങളോടുള്ള തങ്ങളുടെ എതിര്‍പ്പ് അവര്‍ തുറന്ന് പ്രഖ്യാപിച്ചു. അവ ശാസ്ത്രസത്യങ്ങള്‍ക്ക് വിരുദ്ധമായതും അവര്‍ മനസ്സിലാക്കിയ മതം ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും പീഡിപ്പിക്കുന്നുമായതാണ് കാരണം. അതുകൊണ്ട് തന്നെ ബുദ്ധിക്ക് മുന്നിലുള്ള വലിയ തടസ്സമായിട്ടാണ് അവര്‍ മതത്തെ കണ്ടത്. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുന്നതിനും നന്മയെയും തിന്മയെയും വേര്‍തിരിക്കുന്നതിനും ബുദ്ധി മാത്രം മതിയെന്ന് അവര്‍ വാദിച്ചു. പിന്നീട് മതത്തെയും രാഷ്ട്രത്തെയും രണ്ടായി വേര്‍തിരിക്കുന്നതിലേക്കാണത് എത്തിച്ചത്.

Related Articles