Current Date

Search
Close this search box.
Search
Close this search box.

കൈസ്തവരോടുള്ള പ്രവാചക ഉടമ്പടികള്‍

കൈസ്തവ സമൂഹത്തോട് നബി തിരുമേനി(സ) നടത്തിയ കരാറുകള്‍ അവരോടുള്ള സ്‌നേഹത്തെയും ആദരവിനെയുമാണ് കുറിക്കുന്നത്. നജ്‌റാനിലെ ക്രിസ്ത്യാനികളോട് ചെയ്ത ഉടമ്പടി ഇവയില്‍ പ്രസിദ്ധമാണ്. നജ്‌റാനില്‍ നിന്നും അവര്‍ പ്രവാചക സന്നിധിയില്‍ വന്നു. രണ്ട് കക്ഷികളും സന്ധി ചെയ്യാന്‍ ധാരണയായി. അവര്‍ പ്രവാചകന് ജിസ്‌യ നല്‍കി. അയ്‌ലയിലെ െ്രെകസ്തവരുമായി നടത്തിയ കരാറും അപ്രകാരം തന്നെ.

നജ്‌റാനിലെ െ്രെകസ്തവരുമായി പ്രവാചക(സ)ന്റെ കരാര്‍
പ്രവാചക വിയോഗത്തിന്റെ അവസാന രണ്ടുവര്‍ഷങ്ങളില്‍ െ്രെകസ്തവരുമായി നിരവധി കരാറുകളില്‍ നബി(സ) ഏര്‍പ്പെടുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ടതാണ് നജ്‌റാനില്‍ നിന്ന് വന്ന െ്രെകസ്തവരുമായി നബി(സ) ചെയ്ത കരാര്‍. പതിനാല് പേരുള്ള ഒരു സംഘത്തെയാണ് പ്രവാചകന്‍(സ)യുടെ അടുത്തേക്ക് അവര്‍ അയച്ചത്. സംഘത്തിന്റെ നേതാവ് ആഖിബും യാത്രയുടെ ചുമതലയുള്ളയുള്ളയാള്‍ സയ്യിദ് എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്. സംഘത്തിലെ പണ്ഡിതനായ അബുല്‍ ഹാരിസ് എന്ന വ്യക്തിയെയാണ് മതകാര്യവക്താവായി നിയമിച്ചിരുന്നത്. സംഘത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ഇവരാണ് സന്ധിസംഭാഷണത്തിനായി മുന്നോട്ട് വന്നത്.
വളരെ ആസൂത്രിതമായ രൂപത്തിലാണ് അവര്‍ വന്നത്. വില കൂടിയ പട്ടുവസ്ത്രങ്ങളും സ്വര്‍ണമോതിരങ്ങളുമണിഞ്ഞ അവര്‍ സര്‍വ്വാഢംബര വിഭൂഷിതരായാണ് വന്നത്. കാണുന്ന മാത്രയില്‍ തന്നെ ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കലല്ല, മറിച്ച് വാഗ്വാദങ്ങളിലൂടെ പ്രവാചകന്‍(സ)യെയും മുസ്‌ലിങ്ങളെയും അതിജയിക്കലാണ് ആഗമനലക്ഷ്യമെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാമായിരുന്നു. നബി(സ)അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തി. ഞങ്ങള്‍ നിങ്ങള്‍ക്ക് മുമ്പെ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അവര്‍ അത് നിരസിച്ചു. മൂന്ന് കാര്യങ്ങളാണ് നിങ്ങളെ ഇസ്‌ലാമില്‍ നിന്നും തടയുന്നതെന്ന് പ്രവാചകന്‍(സ)അവരോട് പ്രതികരിച്ചു. ‘നിങ്ങളുടെ കുരിശാരാധന, പന്നി മാംസം അനുവദനീയമാക്കല്‍, അല്ലാഹുവിന് പുത്രനെ സങ്കല്‍പിക്കല്‍’ എന്നിവയാണവ. ഈ മൂന്ന് കാര്യങ്ങള്‍ നിങ്ങള്‍ ഇഞ്ചീലില്‍ നിന്നും മാറ്റത്തിരുത്തലുകള്‍ വരുത്തിയതാണ്. ഈ വ്യതിചലിച്ച വിശ്വാസം വെച്ച് പുലര്‍ത്തുന്നതിനാല്‍ നിങ്ങള്‍ യഥാര്‍ഥ ദൈവവിശ്വാസികളല്ല, മുസ്‌ലിം എന്ന വിശേഷണത്തിനര്‍ഹരുമല്ല.’ പ്രവാചകനും നജ്‌റാനിലെ െ്രെകസ്തവര്‍ക്കുമിടയില്‍ ദീര്‍ഘമായ സംവാദങ്ങളും സംശയ നിവാരണങ്ങളും അരങ്ങേറി. നിങ്ങള്‍ എന്തുകൊണ്ടാണ് ഞങ്ങളുടെ നേതാവായ ഈസാ നബിയെ ‘ദൈവദാസന്‍’എന്നു അധിക്ഷേപിക്കുന്നതെന്തിനാണെന്ന് ചോദിക്കുകയുണ്ടായി. അപ്പോള്‍ നബി(സ)പറഞ്ഞു. ‘അദ്ദേഹം അല്ലാഹുവിന്റെ അടിമയും ദൂതനും, കന്യാ മര്‍യമിലേക്ക് അല്ലാഹു നിക്ഷേപിച്ച വചനവുമാണ്.’

അടിമ എന്നത് ഒരിക്കലും അദ്ദേഹത്തിന് ഒരു ന്യൂനതയല്ല, മറിച്ച് മഹത്വമാണ്. ഉലുല്‍ അസ്മില്‍ പെട്ട പ്രബലരായ പ്രവാചകരില്‍ ഒരാളാണദ്ദേഹം. നാം അദ്ദേഹത്തെയും മാതാവായ മര്‍യമിനെയും മഹത്വപ്പെടുത്തുകയും ആദരിക്കുകയും മാത്രമാണ് ചെയ്യുന്നത്. പക്ഷെ ഇതുകൊണ്ടൊന്നും െ്രെകസ്തവര്‍ തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറായില്ല. ഈസാ നബിയെപ്പറ്റി അടിമ, മനുഷ്യന്‍ തുടങ്ങിയ വിശേഷണങ്ങളില്‍ അവര്‍ കോപിഷ്ഠരായി. അവര്‍ ചോദിച്ചു. പിതാവില്ലാതെ ഉണ്ടായ വല്ല മനുഷ്യനെയും നീ കണ്ടിട്ടുണ്ടോ, നീ സത്യവാനാണെങ്കില്‍ ഇതിനു വല്ല ഉദാഹരണം കൊണ്ടുവരൂ. നബി(സ)അവരോട് പറഞ്ഞു. ഇപ്പോള്‍ എന്റെ കയ്യില്‍ അതിന് ഉദാഹരണങ്ങളില്ല, അതിനെപ്പറ്റിയുള്ള വൃത്താന്തം എത്തുന്നതുവരെ നിങ്ങള്‍ കാത്തുനില്‍ക്കുക. അടുത്ത ദിവസം തന്നെ അല്ലാഹു ദിവ്യസന്ദേശം മുഖേന അറിയിച്ചു. ‘സംശയമില്ല. അല്ലാഹുവിന്റെ അടുത്ത് ഈസാ ആദമിനെപ്പോലെയാണ്. അല്ലാഹു ആദമിനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ അതിനോട് ‘ഉണ്ടാവുക’എന്ന് കല്‍പിച്ചു. അങ്ങനെ അദ്ദേഹം ഉണ്ടായി. ഇതെല്ലാം നിന്റെ നാഥനില്‍ നിന്ന് കിട്ടിയ സത്യസന്ദേശമാണ്. അതിനാല്‍ നീ സംശയാലുക്കളില്‍പ്പെടാതിരിക്കുക. നിനക്ക് യഥാര്‍ത്ഥ ജ്ഞാനം വന്നെത്തിയശേഷം ഇക്കാര്യത്തില്‍ ആരെങ്കിലും നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍ അവരോടു പറയുക: ‘നിങ്ങള്‍ വരൂ! നമ്മുടെ ഇരുകൂട്ടരുടെയും മക്കളെയും സ്ത്രീകളെയും നമുക്കു വിളിച്ചുചേര്‍ക്കാം. നമുക്ക് ഒത്തുചേര്‍ന്ന്, കൂട്ടായി അകമഴിഞ്ഞ് പ്രാര്‍ഥിക്കാം: ‘കള്ളം പറയുന്നവര്‍ക്ക് ദൈവശാപം ഉണ്ടാവട്ടെ'(ആലുഇംറാന്‍59-61).
പക്ഷെ തൃപതികരമായ ഈ സംസാരവും അവരില്‍ ഒരു പരിവര്‍ത്തനവും ഉളവാക്കിയില്ല. ഇതോടെ ചര്‍ച്ച പ്രയോജനരഹിതമാണെന്ന് പ്രവാചകന്‍(സ)ക്ക് ബോധ്യപ്പെട്ടു. പ്രവാചകന്‍(സ) അവരെ ശാപപ്രാര്‍ഥനക്കായി വിളിച്ചു. സത്യപ്രവാചകനാണെന്ന ബോധ്യത്താല്‍ അവര്‍ അത് നിരസിക്കുകയാണുണ്ടായത്. പ്രവാചകന്‍(സ) പിന്നീട് അവരുമായി ജിസ്‌യയുടെ മേല്‍ സന്ധിയിലേര്‍പ്പെട്ടു. അവരുടെ ഈ അഹങ്കാരത്തിന് ശേഷവും സന്ധിക്കു വന്നപ്പോള്‍ പ്രവാചകന്‍ അത് സ്വീകരിച്ചു. റസൂലിന് വേണമെങ്കില്‍ സൈന്യത്തെ അയച്ച് അവരെ നിഷ്പ്രഭമാക്കാമായിരുന്നു. പക്ഷെ പ്രവാചകന്‍(സ) മുസ്‌ലിങ്ങള്‍ക്കും മറ്റുസമൂഹങ്ങള്‍ക്കുമിടയില്‍ സമാധാനത്തിന്റെ സ്തംഭങ്ങള്‍ ഊട്ടിയുറപ്പിക്കുകയായിരുന്നു.
നജ്‌റാന്‍ നിവാസികള്‍ക്ക് പ്രവാചകന്‍(സ) എഴുതി ‘പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍, ദൈവദൂതനായ മുഹമ്മദില്‍ നിന്നും പുരോഹിതനായ അബില്‍ ഹാരിസിനും മറ്റു നജ്‌റാനിലെ പുരോഹിതര്‍, പണ്ഡിതര്‍, ജോല്‍സ്യര്‍ തുടങ്ങിയവര്‍ക്കും. അവരുടെ കീഴിലുള്ള എല്ലാവരും അല്ലാഹുവിന്റെ സംരക്ഷണത്തിലാകുന്നു. ഒരു പുരോഹിതനും തന്റെ പൗരോഹിത്യം ഉപേക്ഷിക്കേണ്ടതില്ല, ഒരു ജോല്‍സ്യനും തന്റെ ജോലി ഉപേക്ഷിക്കേണ്ടതില്ല, ഒരാളുടെയും അവകാശവും അധികാരവും ഹനിക്കപ്പെടുകയില്ല. അവര്‍ക്കിതുവരെയുള്ള ഒന്നും നിഷേധിക്കപ്പെടുകയില്ല. അവര്‍ ചെയ്യുന്ന എല്ലാ നന്മകളിലും അല്ലാഹുവിന്റെയും റസൂലിന്റെയും സംരക്ഷണം ഉണ്ടാകും. ഒരു അക്രമി മുഖേനയും നിങ്ങള്‍ പരീക്ഷിക്കപ്പെടുകയില്ല.’
ഈ കരാറിലെ നീതിയും സഹിഷ്ണുതയും കണ്ട് നജ്‌റാന്‍ സംഘം തങ്ങളില്‍ നിന്നും ജിസ്‌യ പിരിക്കുവാന്‍ വിശ്വസ്തനായ ഒരു വ്യക്തിയെ കൂടെ നിയോഗിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. പ്രവാചകന്‍(സ)പറഞ്ഞു ‘തീര്‍ച്ചയായും നിങ്ങളുടെ കൂടെ വിശ്വസ്തനായ ഒരു വ്യക്തിയെ അയക്കുന്നതാണ്’. ഈ മഹത്തായ സ്ഥാനം ലഭിക്കാന്‍ പ്രവാചകാനുചരര്‍ ആഗ്രഹിച്ചു. അപ്പോള്‍ നബി തിരുമേനി(സ) അബൂ ഉബൈദ(റ)യോട് എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം എഴുന്നേറ്റ് നിന്നപ്പോള്‍ നബി(സ)പറഞ്ഞു. ‘ഈ സമൂഹത്തിലെ ഏറ്റവും വലിയ വിശ്വസ്തനാകുന്നു ഇയാള്‍. ഇവിടെ പ്രവാചകന്‍(സ) ചെയ്ത കരാര്‍ അപ്പോള്‍ തന്നെ നടപ്പില്‍ വരുത്തുകയാണ് ചെയ്തത്. ഇന്ന് വന്‍കിട രാഷ്ട്രങ്ങള്‍ ചെയ്യുന്നത് പോലെ ലംഘിക്കുവാന്‍ വേണ്ടിയായിരുന്നില്ല പ്രവാചകന്‍(സ) കരാര്‍ ചെയ്തത്. പ്രവാചകന്‍(സ)യുടെ വിയോഗം വരെ ഈ കരാറുകള്‍ നിലനില്‍ക്കുകയും മദീന നിവാസികളും നജ്‌റാന്‍കാരും തമ്മില്‍ ഊഷ്മളമായ ബന്ധം നിലനില്‍ക്കുകയും ചെയ്തു.

ജര്‍ബാഇലെയും അദ്‌റഹിലെയും െ്രെകസ്തവരുമായി ചെയ്ത കരാര്‍
റസൂല്‍(സ)ജര്‍ബാഇലെയും അദ്‌റഹിലെയും െ്രെകസ്തവര്‍ക്ക് എഴുതി. ‘മുഹമ്മദില്‍ നിന്നും അസ്‌റഹ് നിവാസികള്‍ക്കുള്ള സന്ദേശമാണിത്. നിങ്ങള്‍ അല്ലാഹുവിന്റെയും റസൂലിന്റെയും സംരക്ഷണത്തിലും ഉത്തരവാദിത്വത്തിലുമാകുന്നു. എല്ലാ റജബ് മാസത്തിലും നൂറ് ദീനാര്‍ പൂര്‍ണമായും നിങ്ങള്‍ അടക്കണം. മുസ്‌ലിങ്ങളോട് ഗുണകാംക്ഷയിലും നന്മയിലും വര്‍ത്തിക്കുമ്പോഴെല്ലാം അല്ലാഹു അവരുടെ മേല്‍ ജാമ്യം നില്‍ക്കും. നിസ്സാരമായ തുകകള്‍ വസൂലാക്കി എണ്ണത്തില്‍ കുറവും ദുര്‍ബലരുമായ ഗോത്രങ്ങളുടെ സംരക്ഷണം റസൂല്‍(സ) ഏറ്റെടുക്കുകയാണ് ചെയ്തത്. മുസ്‌ലിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് സമാധാനവും സുരക്ഷയും ഉറപ്പ് വരുത്താന്‍ വേണ്ടിയായിരുന്നു ഇപ്രകാരം ചെയ്തത്.

അയ്‌ലയിലെ െ്രെകസ്തവരുമായി പ്രവാചകന്‍(സ)യുടെ കരാര്‍
ദൗമതുല്‍ ജന്‍ദലിലെ െ്രെകസ്തവരോട് പ്രവാചകന്‍(സ) വീട്ടുവീഴ്ചയും ഉദാരമായ പെരുമാറ്റവും പ്രകടിപ്പിച്ചതിന് ശേഷമായിരുന്നു ഈ കരാര്‍. അയ്‌ലയിലെ രാജാവായിരുന്ന യുഹന്നതു ബ്‌നു റുഅ്ബ തബൂക്കിലായിരുന്ന നബി(സ)യുടെ അടുത്ത് വരികയുണ്ടായി. ജാബിര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഒരു ദിവസം സ്വര്‍ണക്കുരിശ് ധരിച്ചു യുഹന്നതു ബ്‌നു റുബ്അ നബി(സ)യുടെ അടുത്തു വന്നു. അദ്ദേഹം പ്രവാചകനെ നിഷേധിച്ചു. തലതാഴ്ത്തി നിന്ന അദ്ദേഹത്തോട് തല ഉയര്‍ത്താന്‍ നബി(സ) ആംഗ്യം കാണിച്ചു. അന്ന് തന്നെ അദ്ദേഹവുമായി സന്ധിയിലേര്‍പ്പെട്ടു. അദ്ദേഹത്തെ യമനില്‍ നിര്‍മിച്ച ഒരു പുതപ്പ് ധരിപ്പിക്കുകയും ചെയ്തു’. പ്രവാചകന്‍(സ) യുഹന്നക്ക് ഇത്രനല്ല സ്വീകരണം ഏര്‍പ്പെടുത്തിയതും അവരുമായി സന്ധിയിലേര്‍പ്പെട്ടതും മറ്റുള്ളവരോട് ഉദാരമായ സമീപനം സ്വീകരിക്കുകയെന്ന നയത്തിന്റെ ഭാഗമായിരുന്നു. കുരിശ് ധരിച്ച് ഒരാള്‍ പ്രവാചക(സ) സന്നിധിയില്‍ വന്നിട്ടും അദ്ദേഹമവരോട് പരുഷമായ സമീപനം സ്വീകരിച്ചില്ല. പരാജിതരായ റോമക്കാരോട് സന്ധിചെയ്യുന്നതില്‍ വിജയികളും പ്രതാപവാന്മാരുമായ മുസ്‌ലിങ്ങള്‍ക്ക് യാതൊരുവിധ നിന്ദ്യതയും കുറവും അനുഭവപ്പെട്ടില്ല. മറിച്ച് പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിച്ച ഒരു സമൂഹത്തിന്റെ വാഗ്ദാന പൂര്‍ത്തീകരണമായിരുന്നു അത്.
സന്ധിയുടെ വ്യവസ്ഥ ഇപ്രകാരമായിരുന്നു. ‘പരമകാരുണികനും കരുണാവാരിധിയുമായി അല്ലാഹുവിന്റെ നാമത്തില്‍, ഇത് അല്ലാഹുവില്‍ നിന്നും അവന്റെ ദൂതനായ മുഹമ്മദില്‍ നിന്നുമുള്ള സുരക്ഷിത കരാറാണ്. കരയിലും കടലിലുമുള്ള നിങ്ങളുടെ വാഹനങ്ങളും കപ്പലുകളും നിങ്ങളോടൊപ്പം ശാമിലും യമനിലുമുള്ള നിവാസികളും അല്ലാഹുവിന്റെയും റസൂലിന്റെയും സുരക്ഷിതത്വത്തിലാണ്’. പ്രവാചകന്‍(സ)ഇവരുടെ കരയിലെയും കടലിലെയും വാഹനങ്ങള്‍ക്കും സുരക്ഷ ഏറ്റെടുത്തു എന്നത് വളരെ ശ്രദ്ദേയമാണ്. അയ്‌ല എന്ന പ്രദേശം ചെങ്കടല്‍ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അവര്‍ മത്സ്യബന്ധനത്തിലൂടെയായിരിക്കണം ഉപജീവനം തേടുന്നത്. മുസ്‌ലിങ്ങളാവട്ടെ വളരെ അപൂര്‍വ്വമായായിരുന്നു കടല്‍യാത്ര ചെയ്തിരുന്നത്. സമുദ്ര ശാസ്ത്രങ്ങളില്‍ അവര്‍ നിപുണരായിരുന്നില്ല. എന്നിട്ടും ഇവരുടെ കടല്‍ മാര്‍ഗേണയുള്ള സുരക്ഷ എന്ന ഭാരിച്ച ഉത്തരവാദിത്തം പ്രവാചകനും മുസ്‌ലിങ്ങളും ഏറ്റെടുക്കുകയുണ്ടായി. പ്രവാചകന്‍(സ) ഈ പ്രയാസങ്ങളെല്ലാം അഭിമുഖീകരിച്ചത് മുസ്‌ലിങ്ങള്‍ അയല്‍രാജ്യങ്ങളുമായി ശാന്തിയിലും സമാധാനത്തിലും വര്‍ത്തിക്കണമെന്ന നിര്‍ബന്ധബുദ്ധി കാരണത്താലായിരുന്നു.
ഇപ്രകാരം സ്‌നേഹത്തിന്റെയും ആദരണീയതയുടെയും ചൈതന്യം പ്രവാചകന്‍(സ) തന്റെ ജീവിതത്തിലൂടെ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുകയായിരുന്നു. െ്രെകസ്തവരുമായുള്ള പ്രവാചകന്‍(സ)യുടെ കരാറുകള്‍ ഈ ചൈതന്യത്തിന്റെ പ്രകാശനമായിരുന്നു.
 

Related Articles