Current Date

Search
Close this search box.
Search
Close this search box.

അമേരിക്ക, അധിനിവേശം, കൂട്ടക്കൊല, കൊള്ള!

ജനലക്ഷങ്ങളെ പരസ്യമായി ചുട്ടുകൊന്ന ഹിരോഷിമ, നാഗസാക്കി മുതൽ ആയിരങ്ങളെ രഹസ്യമായി കൊന്ന 9/11 ഭീകരാക്രമണത്തിനു പിന്നിൽ വരെ പ്രവർത്തിച്ച അമേരിക്കൻ സമ്രാജ്യത്വ ഭീകരതയുടെ വേണ്ടത്ര അറിയപ്പെടാത്ത ഏതാനും ചരിത്ര സംഭവങ്ങൾ ഇതാ..!

1814 ൽ അമേരിക്കൻ കുടിയേറ്റക്കാർ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 800 ഓളം ഗ്രീക്ക് ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്തു. അവരുടെ മൃതദേഹങ്ങൾ വെട്ടിനുറുക്കി വികൃതമാക്കി! കൊല്ലപ്പെട്ടവരുടെ കണക്ക് ലഭിക്കാൻ ശവശരീരങ്ങളുടെ മൂക്കുകൾ അറുത്തെടുത്തു! മൃതശരീരങ്ങളിൽ നിന്ന് മാംസത്തുണ്ടുകൾ കീറിയെടുത്ത് ഉണക്കി കുതിരകൾക്ക് കടിഞ്ഞാൺ പട്ടകളുണ്ടാക്കി!!

ഇരുപതാം നൂറ്റാണ്ടിൽ ജപ്പാൻ അധിനിവേശത്തിനിടെ അമേരിക്കൻ പട്ടാളക്കാർ തദ്ദേശീയരെ കൊന്ന് അവരുടെ തലകൾ വെട്ടിയെടുത്തു! തുടർന്ന് ആ തലകൾ പുഴുങ്ങി. അവയുടെ മാംസ ഭാഗങ്ങൾ കളഞ്ഞ് തലയോട്ടികൾ കൊണ്ട് കാമിനിമാർക്ക് ആഭരണങ്ങൾ തീർത്തു! എല്ലുകൾ ചെത്തിക്കൂർപ്പിച്ച് കത്ത് പൊളിക്കാനുള്ള കോലുകളുണ്ടാക്കി!

വിയറ്റ്നാം യുദ്ധകാലത്ത് യു.എസ് വർഷിച്ച ബോംബുകൾക്ക് കണക്കില്ല. കൊടും കാടുകളിൽ കഴിഞ്ഞ വിയറ്റ്നാംകാരെ പുറത്ത് കൊണ്ടുവരാൻ ഉപയോഗിച്ച ‘ഏജൻറ് ഓറഞ്ച്’ എന്ന വിഷം മനുഷ്യരെയെന്ന പോലെ വൻ തോതിൽ കാടുകളെയും ഇല്ലാതാക്കി! 1898 ലെ ഫിലിപ്പീൻസ് അധിനിവേശം ഇതിനേക്കാൾ ക്രൂരമായിരുന്നു! ജപ്പാൻ്റെ കഥ പറയേണ്ടതില്ല!! (എത്രയും നീട്ടാം അമേരിക്കൻ ഭീകരതയുടെ ഈ പട്ടിക…)

ക്യാപ്റ്റൻ ജയിംസ് കുക്കും കൂട്ടുകാരും ഹവായി ,കണ്ടെത്തി’യത് 1778 ൽ.1878ൽ കുക്ക് വന്ന് ഒരു നൂറ്റാണ്ട് തികഞ്ഞപ്പോൾ അന്നാട്ടുകാരുടെ എണ്ണം എട്ടു ലക്ഷത്തിൽ നിന്ന് വെറും 48,500 മാത്രമായി ചുരുങ്ങി!

1945 ൽ ‘യുദ്ധമുതൽ’ വീതം വെച്ചപ്പോൾ അറ്റ്ലാൻറിക്, പസിഫിക് സമുദ്രങ്ങളിലെ മൈക്രോനേഷ്യ എന്ന യു.എസിനേക്കാൾ വിസ്താരം വരുന്ന രണ്ടായിരം ദ്വീപുകളുടെ സമൂഹം അമേരിക്ക ‘എടുത്തു!’ ആദ്യം അവിടത്തെ വിഭവങ്ങൾ കൊള്ളയടിച്ചു. തുടർന്ന് അവിടം മുഴുവൻ ആണവ പരീക്ഷണശാലയാക്കി!

ഇക്കൂട്ടത്തിലെ ബിക്കിനി ദ്വീപിൽ 1954 ൽ അമേരിക്ക അതിശക്തമായ ഹൈഡ്രജൻ ബോംബ് പൊട്ടിച്ചു. വികിരണം മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കാൻ വേണ്ടി ബിക്കിനിക്കാരെ കരുക്കളാക്കി! ഉയർന്ന റേഡിയേഷൻ ഏറ്റ ആ പാവപ്പെട്ട മനുഷ്യർക്ക് പലതരം മാരകരോഗങ്ങളുണ്ടായി. നൂറുക്കണക്കിന് ‘ജെലി ഫിഷ്’ കുട്ടികൾ ജനിച്ചു. (അപൂർണമായ തലകളോടുകൂടിയ ഇളകിയാടുന്ന മാംസപിണ്ഡങ്ങൾ!) ആ മക്കളെ മിക്കവരെയും അമ്മമാരെ കാണിക്കാതെ കൊന്നു തീർക്കാൻ അമേരിക്ക തന്നെ ‘സുരക്ഷാ സംവിധാനം’ ഉണ്ടാക്കി!

കൊടും ഭീകരമാണ് അമേരിക്കൻ ഭരണ നേതൃത്വങ്ങളും! റെഡ് ഇന്ത്യൻസിൻ്റെ ഭൂമി കയ്യേറുമ്പോൾ അവരെങ്ങാൻ ചെറുത്തു നിന്നാൽ കോടാലി ഉപയോഗിച്ച് ആ ഗോത്രത്തെ അപ്പാടെ നശിപ്പിക്കാനായിരുന്നു യു.എസ് ഭരണഘടനാ ശിൽപികളിൽ ഒരാളായ തോമസ് ജെഫേഴ്‌സൺ 1807 ൽ കൽപ്പിച്ചത്! അമേരിക്കൻ പ്രസിഡണ്ടുമാരായ ജോർജ് വാഷിംഗ്ടണും ആൻഡ്രു ജാക്സനും ഇപ്രകാരം വംശഹത്യ നടത്താൻ പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്!

ആൻഡ്രൂ ജാക്സൻ പറഞ്ഞു: “റെഡ് ഇന്ത്യൻ സിനെ വെള്ളക്കാർ ശവകുടീരത്തിലേക്കയക്കുന്നതിൽ സങ്കടപ്പെടുന്നവരുണ്ടാകാം. പക്ഷെ ഇത്തരം ഗതിവിഗതികളോട് സമരസ പ്പെടുകയാണ് യഥാർത്ഥ മനുഷ്യസ്നേഹം!!! ”
യു.എസ് പ്രസിഡണ്ടും നോബൽ ജേതാവുമായ റൂസ് വെൽറ്റ് പ്രഖ്യാപിച്ചത് കാപ്പിരികളുമായുള്ള പോരാട്ടമാണ് പരമമായ ധർമ സമരം എന്നത്രെ! 1864 ലെ സാൻഡ് ക്രീക്ക് കൂട്ടക്കൊലയെ ഇയാൾ വിശേഷിപ്പിച്ചത് ‘ഏറെ പുണ്യകരവും പ്രയോജനകരവുമായ കൃത്യം’ എന്നായിരുന്നു!
1891ൽ എൽ ഫ്രാങ്ക് ബോം എന്ന വെള്ളക്കാരുടെ നേതാവ് റെഡ് ഇന്ത്യൻസിനെ പറ്റി പറഞ്ഞത്, ഒരിക്കലും ഇണങ്ങാത്ത ഈ വന്യ ജന്തുക്കളെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കി നമ്മുടെ നാഗരികതയെ രക്ഷിക്കണം എന്നായിരുന്നു!

അമേരിക്കൻ ആദിവാസികളുടെ നാട് 1776 ൽ വെള്ളക്കാർ പിടിച്ചെടുത്തതാണ് ഇന്നത്തെ അമേരിക്കയുടെ ആദിരൂപം. തുടർന്ന് സമീപപ്രദേശങ്ങളത്രയും വെട്ടിപ്പിടിച്ചു. ഇതിന് ഇതര പടിഞ്ഞാറൻ നാടുകളുടെ പിന്തുണയും ഉണ്ടായിരുന്നു.’കണ്ടു പിടിച്ചു!’ എന്ന ‘ന്യായം’ പറഞ്ഞാണ് ഭൂപ്രദേശങ്ങൾ സ്വന്തമാക്കുക! തുടർന്ന് ‘അപരിഷ്കൃതരാ’യ തദ്ദേശീയരെ കൊന്നൊടുക്കുന്നു!!

ഇപ്പോഴത്തെ അമേരിക്കൻ മേഖലകളിൽ ഒരു കാലത്ത് ഏഴരക്കോടിക്കും പത്തുകോടിക്കു മിടയിൽ ആദിവാസികളുണ്ടായിരുന്നുവത്രെ! വെറും ഒന്നര നൂറ്റാണ്ടു കൊണ്ട് അവരിൽ 90% പേരും സ്വന്തം മണ്ണിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു!!!

ഇങ്ങനെ അമേരിക്കയുടെ ജനനവും വളർച്ചയും പൂർണമായും അധിനിവേശങ്ങ ളുടെയും വംശഹത്യകളുടെയും വഞ്ചനകളുടെയും ചരിത്രമാകുന്നു!!

(അവലംബം: വിനിൻ പെരീരയും ജെറമി സീബ്രൂക്കും രചിച്ച “സാമ്രാജ്യത്വ ഭീകരത ചരിത്രവും വർത്തമാനവും” എന്ന കൃതി. വിവർത്തനം: കെ. യാസീൻ അശ്റഫ്. പ്രസാധനം: ഐ.പി.എച്ച്)

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles