Current Date

Search
Close this search box.
Search
Close this search box.

മറുനാടന്‍ മലയാളിയെ സാധാരണ മീഡിയകളുടെ കൂട്ടത്തിലാക്കി നോര്‍മലൈസ് ചെയ്യരുത്: വിസ്ഡം

കോഴിക്കോട്: മറുനാടന്‍ മലയാളിയെ സാധാരണ മീഡിയകളുടെ കൂട്ടത്തില്‍ എണ്ണി നോര്‍മലൈസ് ചെയ്യുന്ന കോണ്‍ഗ്രസ് നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസ്താവിച്ചു. കേരളത്തിലെ സൗഹാര്‍ദ അന്തരീക്ഷത്തെ കാന്‍സര്‍ കണക്കെ കാര്‍ന്ന് തിന്നുന്ന സമീപനമാണ് മറുനാടന്റെ വീഡിയോകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടത്. അദ്ദേഹത്തിന്റെ നാവു കൊണ്ട് തൊഴി കിട്ടിയ നിരപരാധികള്‍ നിരവധിയാണ്. ഏതൊരു സംഭവത്തിലും പരമതനിന്ദയും പരസ്പര വിദ്വേഷവും ജനിപ്പിക്കുന്ന വിധം നിഷ്‌കളങ്കരായ മനസ്സുകളില്‍ തീ കോരിയിടുന്ന പണിയാണ് അദ്ദേഹം എടുത്തിരുന്നത്.

t k ashraf

മറുനാടന്റെത് ശരിയായ വഴിക്കുള്ള മാധ്യമ പ്രവര്‍ത്തനമല്ല എന്നാണ് അദ്ദേഹത്തിനെതിരില്‍ ചാര്‍ജ് ചെയ്ത കേസില്‍ ഹൈക്കോടതി പോലും മുന്‍കൂര്‍ ജാമ്യം നല്‍കാതിരിക്കാന്‍ പറഞ്ഞ ന്യായം. ന്യായമായും അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചു. സുപ്രീം കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചുകൊണ്ട് ഒളിവില്‍ കഴിയുകയാണ് അദ്ദേഹം.

മാധ്യമ പ്രവര്‍ത്തനത്തിന്റെ തണലില്‍ വിദ്വേഷ പ്രസരണം നടത്തുന്ന ഈ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിക്കലാണ് പ്രതിപക്ഷ ധര്‍മ്മം. അത് ചെയ്യാതെ മുഖ്യധാര മാധ്യമങ്ങളോടൊപ്പം മറുനാടനേയും ചേര്‍ത്ത് നിര്‍ത്തി അയാള്‍ക്കെതിരെയും മാധ്യമവേട്ടയാണ് നടക്കുന്നത് എന്ന് പറയുന്നത് ശരിയായ നിലപാടല്ല. പോലീസ് മറുനാടന്റെ ഓഫീസില്‍ കയറിയതും ജീവനക്കാരോട് പെരുമാറിയതും മറ്റൊരു രീതിയിലാണ് വിമര്‍ശന വിധേയമാക്കേണ്ടതെന്നും വിസ്ഡം ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് പ്രസ്താവിച്ചു.

 

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles