ശൈഖ് അഹ്മദ് കുട്ടി

ശൈഖ് അഹ്മദ് കുട്ടി

1946 ല്‍ മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. ഇസ്‌ലാമിക ഗവേഷകന്‍, പണ്ഡിതന്‍, പ്രഭാഷകന്‍, രചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയന്‍. ഇസ്‌ലാമിക വിദ്യാഭ്യാസസാസംകാരിക മേഖലകളില്‍ നേതൃപരമായ പങ്കു വഹിക്കുന്നു. ഇസ്‌ലാമിക ഫൗണ്ടേഷന്‍, ടൊറണ്ടോ ഡയറക്ടര്‍, ഇസ്‌ലാമിക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടൊറണ്ടോ ചാന്‍സലര്‍, ടൊറണ്ടോ ഇസ്‌ലാമിക് ഫൗണ്ടേഷന്‍ മസ്ജിദ് ഇമാം. 1970 ല്‍ വിദ്യാര്‍ഥിയായി കാനഡയിലെത്തുകയും പിന്നീട് കാനഡയിലെ പൗരത്വം സ്വീകരിക്കുകയും ചെയ്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബി, ഉറുദു, മലയാളം ഭാഷകളില്‍ അവഗാഹമുണ്ട്. സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, കുവൈത്ത്, ഇംഗ്ലണ്ട്, സൗത്ത് അമേരിക്ക, യു.എസ്.എ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യസത്തിന് ശേഷം ശാന്തപുരം ഇസ്‌ലാമിയ കോളേജില്‍ പഠിച്ചു. 1966 ല്‍ എഫ്.ഡി, ബി.എ.എസ്.സി കോഴ്‌സുകള്‍ പാസ്സായ ശേഷം അല്പകാലം പ്രബോധനം വാരികയില്‍ ജോലി ചെയ്തു. 1968 ല്‍ മദീനാ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 1972 ല്‍ അവിടെ നിന്നും ബിരുദം നേടി. 1973 ല്‍ ടൊറണ്ടോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ ബിരുധം നേടി. 1975 മുതല്‍ 1981 വരെ മാക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയായിരുന്നു.

1973 മുതല്‍ വടക്കേ അമേരിക്കയിലെ കാനഡയാണ് പ്രവര്‍ത്തനരംഗം. ഇസ്‌ലാമിനെ പരിചയപ്പെടുത്തുവാന്‍ വിവിധമാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഇതിനായി സെമിനാറുകളും സിമ്പോസിയങ്ങളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുന്നു. ഇസ്‌ലാമിക ഹൊറൈസന്‍സ്, ദ മെസ്സേജ്, അല്‍ ബശീര്‍, വാഷിങ്ടണ്‍ റിപ്പോറ്ട്ട് ഓണ്‍ മിഡില്‍ഈസ്റ്റ് അഫേഴ്‌സ് തുടങ്ങിയ പത്രങ്ങളില്‍ ലേഖനങ്ങളെഴുതുന്നു. കനേഡിയന്‍ ടി.വി, റേഡിയോ, പത്രങ്ങള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ അഭിമുഖങ്ങളും സൃഷ്ടികളും നല്‍കി വരുന്നു. ടൊറണ്ടോ ഇസ്ലാമിക സെന്റര്‍ അസി.ഡയറക്ടര്‍(19731975), ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍ (19791981) ഇസ്‌ലാമിക ഫൗണ്ടേഷന്‍ ഡയറക്ടര്‍(1991മുതല്‍). ദ ഇസ്‌ലാമിക് അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട് എന്നീ ഇസ്‌ലാമിക സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

ഇബ്‌നു തൈമിയ്യ തിയോളജി ഇന്‍ ദ ലൈറ്റ് ഓഫ് അല്‍ അഖീദ, അല്‍ വാസ്വിത്വിയ്യ( മാക്ഗില്‍ യൂണിവേഴ്‌സിറ്റി1978) ഇബ്‌നുല്‍ ഖല്‍ദൂന്‍ ആറ്റിട്ട്യൂട് ടുവാര്‍ഡ്‌സ് സൂഫിസം ഇന്‍ ദ ലൈറ്റ് ഓഫ് സിഫാഉസ്സഇല്‍ (1976) ഇബ്‌നു തൈമിയ്യ ആന്റ് സൂഫിസം (1976) എന്നിവയാണ് പ്രധാന ഗവേഷണ പ്രബന്ധങ്ങള്‍. റമദാന്‍ ബ്ലെസ്സിങ് ആന്റ് റൂള്‍സ് ഓഫ് ഫാസ്റ്റിങ്, ഇസ്‌ലാമിക് ഫ്യൂണറല്‍ റൈറ്റ്‌സ് ആന്റ് പ്രാക്ടീസസ്, ദ മീഡിയ അവര്‍ റെസ്‌പോണ്‍സിബിലിറ്റി, ദ ഫോര്‍ ഇമാംസ് ആന്റ് ദ സ്‌കൂള്‍സ് ഓഫ് ജൂറിസ്പ്രുഡന്‍സ്, ദ പവര്‍ ഓഫ് പ്രെയര്‍, ഫിഖ്ഹ് ഇഷ്യൂസ്, ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ദ ഇസ്‌ലാമിക് ശരീഅ, ശാഹ് വലിയുല്ലാഹ് ആന്റ് ശരീഅ എന്നീ കൃതികളുടെയും കര്‍ത്താവാണ്. സയ്യിദ് ഖുതുബിന്റെ അല്‍ അദാലതു ഫില്‍ ഇസ്‌ലാം എന്ന പുസ്തകം ഇസ്‌ലാമിന്റെ സാമൂഹ്യ നീതി എന്നപേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

askthescholar.com എന്ന സ്വന്തം വെബ്‌സൈറ്റ് മുഖേനയും onislam.net പോലുള്ള ഇസ്‌ലാമിക സൈറ്റുകളിലും ഇസ്‌ലാമിക വിഷയങ്ങില്‍ ഫത്‌വ നല്‍കുന്ന വ്യക്തി കൂടിയാണിദ്ദേഹം.

divorce.jpg

വിവാഹമോചനത്തിനുള്ള ന്യായമായ കാരണങ്ങള്‍

ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അധ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ ആണിനെയും പെണ്ണിനെയും ഒരുമിപ്പിക്കുന്ന പരിശുദ്ധമായ ഒരു ഉടമ്പടിയാണ് യഥാര്‍ത്ഥത്തില്‍ വിവാഹം. അതിനാല്‍ തന്നെ ഇരു പങ്കാളികളും പരസ്പരം നല്ല രീതിയിലാണ് വര്‍ത്തിക്കേണ്ടത്....

students.jpg

അസൈന്‍മെന്റുകളില്‍ നിന്നുള്ള വരുമാനം

കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അസൈന്‍മെന്റുകളും റിസര്‍ച്ച് ജോലികളും ചെയ്തുകൊടുക്കുന്ന നിരവധി വെബ്‌സൈറ്റുകള്‍ ഇന്ന് നിലവിലുണ്ട്. ഇത്തരം ജോലികള്‍ ചെയ്യുന്നതിലൂടെ വരുമാനം നേടുന്ന നിരവധി ആളുകളുമുണ്ട്....

friday-qutuba.jpg

ജുമുഅയുടെ സമയത്തെ കച്ചവടത്തിന്റെ വിധി?

വെള്ളിയാഴ്ച്ചകളില്‍ ജുമുഅ നടക്കുന്ന സമയത്ത് നടത്തുന്ന കച്ചവടത്തെ കുറിച്ചാണ് ഞാന്‍ ചോദിക്കുന്നത്. ആ സമയത്ത് കച്ചവടം ചെയ്യാന്‍ പാടില്ലെന്നും അത് വ്യക്തമാക്കുന്ന ഖുര്‍ആന്‍ ആയത്തുണ്ടെന്നും ഞാന്‍ കേട്ടിട്ടുണ്ട്....

driver.jpg

സമയത്തിന് മുമ്പ് നമസ്‌കരിക്കാന്‍ പറ്റുമോ?

ചോദ്യം: എന്റെ ഭര്‍ത്താവ് ഷിഫ്റ്റ് പാറ്റേണില്‍ ജോലിചെയ്യുന്നയാളാണ്. അദ്ദേഹം രാവിലെ വളരെ നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങുന്നു. അതുകണ്ട് തന്നെ അദ്ദേഹം വീട്ടില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ്...

fgm-ugand.jpg

സ്ത്രീകളുടെ ചേലാകര്‍മം ഇസ്‌ലാമികമോ?

ചില രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്കിടയില്‍ സ്ത്രീകളുടെ ചേലാകര്‍മം നടത്തുന്ന സമ്പ്രദായം ഉള്ളതായി കേള്‍ക്കുന്നു. അത് സംബന്ധിച്ച് ഇസ്‌ലാമിക ശരീഅത്തിന്റെ നിലപാട് എന്താണ്? മറുപടി: ഇസ്‌ലാമിക ആചാരമാണ് പുരുഷന്‍മാരുടെ ചേലാകര്‍മം....

tahajjud.jpg

തഹജ്ജുദിലൂടെ ഉദ്ദിഷ്ടകാര്യം നേടാനാവില്ലേ?

നല്ല ഒരു കോളേജില്‍ അഡ്മിഷന്‍ കിട്ടുന്നതിന് വേണ്ടി ഞാന്‍ തഹജ്ജുദ് നമസ്‌കരിച്ചു പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ എനിക്ക് എവിടെയും അഡ്മിഷന്‍ കിട്ടിയില്ല. എല്ലായിടത്തും അഡ്മിഷന്‍ പൂര്‍ത്തിയാവുകയും ചെയ്തു. എന്തുകൊണ്ടാണ്...

zakath.jpg

ഒന്നില്‍ കൂടുല്‍ വര്‍ഷത്തെ സകാത്ത് ഒരുമിച്ചു നല്‍കിയാല്‍ മതിയോ?

സകാത്ത് ഓരോ വര്‍ഷവും നല്‍കുന്നതിന് പകരം നാലോ അഞ്ചോ വര്‍ഷത്തെ സകാത്ത് ശേഖരിച്ച് അതുപയോഗിച്ച് പാവപ്പെട്ട ഒരാള്‍ക്ക് വീടുവെച്ചു നല്‍കാനോ അല്ലെങ്കില്‍ വിവാഹം കഴിക്കുന്നതിന് സഹായമായിട്ടോ നല്‍കാമോ?...

birth-control3.jpg

താല്‍ക്കാലിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അനുവദനീയമാണോ?

പഠനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ദമ്പതികളാണ് ഞങ്ങള്‍. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ അവസ്ഥയില്‍ കുട്ടികളെ വളര്‍ത്തല്‍ ഞങ്ങളെ സംബന്ധിച്ചടത്തോളം പ്രയാസകരമായ കാര്യമാണ്. ഗര്‍ഭധാരണം ഒഴിവാക്കുന്നതിന് ബര്‍ത്ത് കണ്‍ട്രോള്‍ പില്‍സ്,...

janaza.jpg

ജനാസയെ അനുഗമിക്കുമ്പോള്‍ ദിക്‌റ് ചൊല്ലല്‍

മയ്യിത്തിനെ അനുഗമിക്കുമ്പോള്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നോ മറ്റ് ദിക്‌റുകളോ ചൊല്ലുന്നതിന്റെ വിധി എന്താണ്? മറുപടി: മയ്യിത്ത് ഖബറടക്കുന്നതിനായി കൊണ്ടു പോകുമ്പോള്‍ അതിനെ അനുഗമിക്കുന്നവര്‍ മൗനം പാലിക്കുയാണ്...

quran-reciting.jpg

മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം

മരിച്ചവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തുന്നതിന്റെ വിധി എന്താണ്? മറുപടി: മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് പ്രവാചകന്റെയും(സ) അനുചരന്‍മാരുടെയും ചര്യയില്‍ പെട്ടതായിരുന്നുവെന്ന് ആധികാരിക റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നമുക്ക് മുമ്പേ...

Page 1 of 4 1 2 4
error: Content is protected !!